|
|
|
|
|
| യുകെയിലെ ചരിത്ര പള്ളികള്‍ അടച്ചുപൂട്ടാന്‍ സാധ്യത; പരിപാലന ചെലവും വിശ്വാസ ക്ഷയവും വെല്ലുവിളിയായി |
ലണ്ടന്‍: യുകെയിലെ ചരിത്രപ്രധാനമായ കത്തീഡ്രലുകളും പള്ളികളും അടുത്ത അഞ്ച് വര്‍ഷത്തിനകം അടച്ചുപൂട്ടേണ്ടി വരാമെന്നു റിപ്പോര്‍ട്ടുകള്‍. പരിപാലന ചെലവുകള്‍ താങ്ങാനാകാത്തതും പുതുതലമുറ മതവിശ്വാസത്തില്‍ നിന്ന് അകന്നുപോകുന്നതും പ്രധാന വെല്ലുവിളികളായി മാറിയിരിക്കുകയാണ്.
നാഷണല്‍ ചര്‍ച്ചസ് ട്രസ്റ്റ് നടത്തിയ സര്‍വേ പ്രകാരം, ഗ്രാമപ്രദേശങ്ങളിലെ ഏകദേശം 900 പള്ളികള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അടച്ചുപൂട്ടപ്പെടാന്‍ സാധ്യതയുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 3,600-ലധികം പള്ളികളില്‍ 20% കെട്ടിടങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തകര്‍ന്നതായും, 40% പള്ളികളുടെ മേല്‍ക്കൂരകള്‍ അടിയന്തിര പരിചരണം ആവശ്യമായ നിലയിലാണെന്നും റിപ്പോര്‍ട്ട് |
|
Full Story
|
|
|
|
|
|
|
| ജാഗ്വാര്‍ ലാന്‍ഡ് റോവറിന് നേരെയുണ്ടായ സൈബര്‍ ആക്രമണം: യുകെ സമ്പദ്വ്യവസ്ഥയ്ക്ക് ?20,825 കോടി നഷ്ടം |
ലണ്ടന്‍: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആഡംബര വാഹന നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന് (ജെഎല്‍ആര്‍) നേരെയുണ്ടായ സൈബര്‍ ആക്രമണം യുകെയുടെ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായി. ഓഗസ്റ്റില്‍ നടന്ന ഈ ആക്രമണത്തില്‍ ഏകദേശം 2.5 ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം ?20,825 കോടി) നഷ്ടം സംഭവിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സൈബര്‍ മോണിറ്ററിങ് സെന്ററിന്റെ (CMC) വിലയിരുത്തലില്‍, ജെഎല്‍ആറിന്റെ ഫാക്ടറികളും വിതരണ ശൃംഖലയും തകരാറിലായതോടെ ഉത്പാദനം താല്‍ക്കാലികമായി നിലച്ചു. യുകെയില്‍ ഇതുവരെ സംഭവിച്ച ഏറ്റവും വലിയ സാമ്പത്തിക നഷ്ടം വരുത്തിയ സൈബര്‍ ആക്രമണമായി ഇത് മാറിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Full Story
|
|
|
|
|
|
|
| ദൈവത്തിന് കത്തെഴുതി - എട്ട് വയസ്സുകാരിക്ക് ആറ് മാസം കഴിഞ്ഞ് മറുപടി |
സോമര്‍സെറ്റ് (ഇംഗ്ലണ്ട്): പുതിയ നായക്കുട്ടിക്കുവേണ്ടി മാതാപിതാക്കള്‍ക്ക് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍, സോമര്‍സെറ്റിലെ എട്ട് വയസ്സുകാരി ദൈവത്തോട് കത്തെഴുതിയതിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 'ദൈവം, ക്ലൗഡ് 9, സ്വര്‍ഗം' എന്ന വിലാസത്തില്‍ അയച്ച കത്തിന് ആറ് മാസം കഴിഞ്ഞ് മറുപടി ലഭിച്ചതോടെ കുട്ടിയും കുടുംബവും അദ്ഭുതത്തിലായി.
''ദൈവം എല്ലാ പ്രാര്‍ഥനകളും കേള്‍ക്കുകയും ശരിയായ സമയത്ത് അവയ്ക്ക് ഉത്തരം നല്‍കുകയും ചെയ്യുന്നു'' - എന്നായിരുന്നു കത്തിലെ ഉള്ളടക്കം. കത്തിന് പിന്നിലെ നിഗൂഢതയും മറുപടി ലഭിച്ചതിന്റെ ആവേശവും കുട്ടിയെ ഏറെ ആകര്‍ഷിച്ചതായി അമ്മ പറയുന്നു.
മറുപടി വന്നത് ഏത് പോസ്റ്റ് |
|
Full Story
|
|
|
|
|
|
|
| നോട്ടിങ്ങാം: മലയാളി ഗൃഹനാഥനെ കാണാതായി - പൊലീസ് അന്വേഷണം തുടരുന്നു |
ലണ്ടന്‍: യുകെയിലെ നോട്ടിങ്ങാമില്‍ നിന്നും മലയാളി ഗൃഹനാഥന്‍ കാണാതായതായി പൊലീസ്. കോട്ടയം സ്വദേശിയായ സ്റ്റീഫന്‍ ജോര്‍ജി (47) ആണ് കഴിഞ്ഞ മൂന്ന് ദിവസമായി വീട്ടില്‍ എത്താതിരുന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും നടത്തിയ തിരച്ചിലിന് ഫലമുണ്ടായില്ലെന്ന് പൊലീസ് അറിയിച്ചു. നോട്ടിങ്ങാംഷര്‍ പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ സ്റ്റീഫനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ജോലിക്കായി പതിവ് പോലെ ഞായറാഴ്ച സൈക്കിളില്‍ വീട്ടില്‍ നിന്നും പോയ സ്റ്റീഫന്‍ ജോലിസ്ഥലമായ പീത്സ ഫാക്ടറിയില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഫാക്ടറി ജീവനക്കാര്‍ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കുടുംബാംഗങ്ങളും |
|
Full Story
|
|
|
|
|
|
|
| വെയില്‍സ് കെയര്‍ അവാര്‍ഡ് 2025: മലയാളി നഴ്‌സ് ഷൈനി സ്‌കറിയയ്ക്ക് ഗോള്‍ഡ് മെഡല്‍ |
കാര്‍ഡിഫ്/കൊല്ലം: യുകെയിലെ സാമൂഹിക ആരോഗ്യ രംഗത്തെ മികച്ച സേവനങ്ങള്‍ക്ക് നല്‍കുന്ന 'വെയില്‍സ് കെയര്‍ അവാര്‍ഡ് 2025'ല്‍ മലയാളി നഴ്‌സ് ഷൈനി സ്‌കറിയ ഗോള്‍ഡ് മെഡല്‍ നേടി. കൊല്ലം ജില്ലയിലെ കുണ്ടറ നെടുമ്പായിക്കുളം സ്വദേശിനിയായ ഷൈനി, 'ഇന്‍ഡിപെന്‍ഡന്റ് സെക്ടര്‍ നഴ്‌സ് ഓഫ് ദ ഇയര്‍' വിഭാഗത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
വെയില്‍സിലെ റയ്ദറിലുള്ള കരോണ്‍ ഗ്രൂപ്പില്‍ സീനിയര്‍ നഴ്‌സായി സേവനമനുഷ്ഠിക്കുന്ന ഷൈനി, നിരവധി തദ്ദേശീയരെ പിന്നിലാക്കിയാണ് പുരസ്‌കാരത്തിന് അര്‍ഹയായത്. കാര്‍ഡിഫിലെ ഹോളണ്ട് ഹൗസ് ഹോട്ടലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അവാര്‍ഡ് വിതരണം നടന്നത്. വെയില്‍സിലെ ആരോഗ്യ മന്ത്രി ജെറമി മൈല്‍സിന്റെ കയ്യൊപ്പുള്ള |
|
Full Story
|
|
|
|
|
|
|
| നോട്ടിങ്ഹാമില്‍ താമസിക്കുന്ന ജോര്‍ജിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി: ഫോട്ടോ പുറത്തുവിട്ട് പോലീസ് |
|
നോട്ടിംഗാമില്‍ നിന്നും മലയാളി ഗൃഹനാഥനെ കാണാതായതായി പോലീസ് റിപ്പോര്‍ട്ട്.
സ്റ്റീഫന്‍ ജോര്‍ജ്(47) എന്ന പേരുള്ള മലയാളി മധ്യവയസ്‌കനെയാണ് കാണാതായിരിക്കുന്നത്. ഇന്ന് രാവിലെ പോലീസ് അപ്‌ഡേറ്റ് നടത്തിയ ശേഷമാണ് അധികം പേരും ഈ വിവരം അറിയുന്നത്. ഇതേ തുടര്‍ന്ന് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയാണു ജോര്‍ജ് എന്നാണ് ലഭിക്കുന്ന വിവരം.
പിസ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം പതിവ് പോലെ ഞായറാഴ്ച ജോലിക്കായി സൈക്കിളില്‍ യാത്ര ആരംഭിച്ചതാണ്. എന്നാല്‍ ജോലി സ്ഥലത്തു എത്താതിരുന്നതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്നും കുടുംബത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് കുടുംബം പള്ളി ഭാരവാഹികള്‍ അടക്കം ചേര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും ജോര്‍ജിന്റെ സഞ്ചാര വഴികളെ കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല. |
|
Full Story
|
|
|
|
|
|
|
| യുകെ ആരോഗ്യമേഖലയിലെ ഏറ്റവും സ്വാധീനമുള്ള 50 ന്യൂനപക്ഷ ആരോഗ്യ പ്രവര്‍ത്തകരില്‍ ഇടം പിടിച്ചു മലയാളി നഴ്‌സ് സജന്‍ സത്യന്‍ |
|
50 പേര്‍ അടങ്ങിയ, കറുത്തവര്‍ഗ്ഗക്കാര്‍, ഏഷ്യക്കാര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍ (BAME) എന്നിവരുടെ പട്ടികയിലാണ് മലയാളി നഴ്‌സായ സജന്‍ സത്യന്‍ ഇടം നേടിയത്. ഹെല്‍ത്ത് സര്‍വീസ് ജേണല്‍ (HSJ) പ്രസിദ്ധീകരിച്ച പട്ടികയിലാണ് എയര്‍ഡേല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിലെ ഡെപ്യൂട്ടി ചീഫ് നഴ്സും 'അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്സസ്' (Alliance of Senior Kerala Nurses - ASKeN) സ്ഥാപകനുമായ സജന്‍ സത്യനെ തിരഞ്ഞെടുത്തത്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, ഇമിഗ്രേഷന്‍ മന്ത്രി സീമ മല്‍ഹോത്ര, റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് പ്രസിഡന്റ് മുംതാസ് പട്ടേല്‍ എന്നിവരും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
യുകെയിലേക്ക് പുതുതായി എത്തുന്ന നഴ്‌സുമാര്‍ക്ക് പിന്തുണ നല്‍കാനും, ഇവിടെയുള്ളവര്‍ക്ക് പരസ്പരം ബന്ധപ്പെടാനും സഹകരിക്കാനും വേണ്ടിയാണ് സജന്‍ സത്യന്‍ ASKeN സ്ഥാപിച്ചത്. |
|
Full Story
|
|
|
|
|
|
|
| ഈരാറ്റുപേട്ട സ്വദേശി യുകെയിലെ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു: വിട പറഞ്ഞത് കെയര്‍ ഹോം ജീവനക്കാരി ജോസ്മിയുടെ ഭര്‍ത്താവ് |
|
യുകെയിലെ ഹെറിഫോര്‍ഡില്‍ താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു.
ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുക് വേലംകുന്നേല്‍ വീട്ടില്‍ സനല്‍ ആന്റണി (41) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം വൈകിട്ട് 6ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീടിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ ജോസ്മിക്ക് ഹെറിഫോര്‍ഡിലെ ഫീല്‍ഡ് ഫാം കെയര്‍ ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് സനല്‍ കുടുംബമായി യുകെയില്‍ എത്തിയത്. സോന (12), സേറ (8) എന്നിവരാണ് മക്കള്‍.
കുഴഞ്ഞു വീണ ഉടനെ സനലിനെ ഹെറിഫോര്‍ഡ് കൗണ്ടി ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വര്‍ഷം മുന്‍പാണ് സനല്‍ യുകെയില്‍ എത്തുന്നത്.
സനലിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് കണ്ണീരോടെ |
|
Full Story
|
|
|
|
| |