Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 25th Nov 2026
 
 
UK Special
  Add your Comment comment
ഡോക്ടര്‍ക്ക് യോഗ്യത ഉണ്ടായിട്ടും വെള്ളക്കാരനല്ലാത്തതിനാല്‍ ഒഴിവാക്കി: നീതി തേടിയ ഉസ്മാന് ഒരു ലക്ഷം പൗണ്ട് നഷ്ടപരിഹാരം വിധിച്ച് കോടതി
Text By: UK Malayalam Pathram
വംശീയ വിവേചനം നേരിട്ട ഏഷ്യന്‍ സര്‍ജന്‍ ഉസ്മാന്‍ ബട്ടിന് 1,01,338 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ എംപ്ലോയ്മെന്റ് ട്രൈബ്യൂണല്‍ ഉത്തരവ്. മാഞ്ചസ്റ്റര്‍ ആസ്ഥാനമായ നോര്‍തേണ്‍ കെയര്‍ അലയന്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിനെതിരായ കേസിലാണ് വിധി.

ട്രസ്റ്റില്‍ 2015 മുതല്‍ ജോലി ചെയ്തിരുന്ന കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജനായ ഉസ്മാന്‍ ബട്ട്, സര്‍ജറി വിഭാഗത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് അപേക്ഷിച്ചപ്പോള്‍ ആവശ്യമായ യോഗ്യതകളും പരിചയവും ഉണ്ടായിരുന്നിട്ടും നിയമനം ലഭിച്ചില്ല. 2023ല്‍ വീണ്ടും അപേക്ഷിച്ചപ്പോള്‍ ഏക സ്ഥാനാര്‍ഥിയായിരുന്ന അദ്ദേഹം അഭിമുഖത്തില്‍ നിയമനത്തിന് ആവശ്യമായ മാര്‍ക്കും നേടിയിരുന്നു. നിയമനം ലഭിക്കാന്‍ 99 ശതമാനം സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തെ ഒഴിവാക്കി ഒരു ബ്രിട്ടീഷ് വംശജയായ ഡോക്ടറെ നിയമിക്കുകയായിരുന്നു.

നിയമന നടപടികളില്‍ ഗുരുതരമായ വീഴ്ചകളും വംശീയ വിവേചനവും ഉണ്ടായതായി ട്രൈബ്യൂണല്‍ കണ്ടെത്തി. വെള്ളക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തശേഷം നിയമനം ലഭിക്കാനുള്ള സാധ്യത ന്യൂനപക്ഷ വിഭാഗക്കാരേക്കാള്‍ 1.86 മടങ്ങ് കൂടുതലാണെന്ന കണക്കും പരിഗണിച്ചു. സാമ്പത്തിക നഷ്ടത്തിനും മാനസിക വിഷമത്തിനും പലിശയ്ക്കുമുള്‍പ്പെടെയാണ് 1,01,338.74 പൗണ്ട് നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത് .
 
Other News in this category

 
 




 
Close Window