Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
UK Special
  21-10-2025
വിദേശ വിദ്യാര്‍ത്ഥികളുടെ കുറവ്; യുകെ യൂണിവേഴ്സിറ്റികള്‍ പ്രതിസന്ധിയില്‍ - ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ലേബര്‍ സര്‍ക്കാര്‍ നീക്കം

ലണ്ടന്‍: വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായ യുകെ യൂണിവേഴ്സിറ്റികള്‍ക്ക് ആശ്വാസമായി ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ലേബര്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പണപ്പെരുപ്പത്തിന് അനുസൃതമായി അടുത്ത രണ്ട് വര്‍ഷത്തേക്ക് ഫീസ് വര്‍ധിപ്പിക്കുമെന്ന് എഡ്യൂക്കേഷന്‍ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ ഹൗസ് ഓഫ് കോമണ്‍സില്‍ പ്രഖ്യാപിച്ചു.

നിലവില്‍ 9535 പൗണ്ടാണ് വാര്‍ഷിക ട്യൂഷന്‍ ഫീസ്. ഇതിന് മുകളില്‍ ചാര്‍ജ് ചെയ്യാന്‍ യൂണിവേഴ്സിറ്റികള്‍ക്ക് ഇനി സാധിക്കുമെന്ന് ഫിലിപ്സണ്‍ വ്യക്തമാക്കി. ട്യൂഷന്‍ ഫീ ലോണുകളും മെയിന്റനന്‍സ് ലോണുകളും ഓരോ അക്കാഡമിക് വര്‍ഷത്തിലും പണപ്പെരുപ്പം അനുസരിച്ച്

Full Story
  21-10-2025
ബ്രിട്ടനില്‍ റോഡ് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു; 1 മൈല്‍ അധിക വേഗത്തിനും പിഴ

ലണ്ടന്‍: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ബ്രിട്ടന്‍ സര്‍ക്കാര്‍ പുതിയ കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. പുതിയ നിയമപ്രകാരം നിശ്ചിത വേഗപരിധിയെക്കാള്‍ 1 മൈല്‍ മാത്രം അധികമായി വാഹനമോടിച്ചാലും പിഴ ചുമത്താനാകും. ചെറിയ നിയമലംഘനങ്ങള്‍ക്കുപോലും കനത്ത പിഴ ഈടാക്കാനാണ് നീക്കം.

സ്പീഡ് ക്യാമറ നിരീക്ഷണത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും, സീറോ ടോളറന്‍സ് നയമാണ് ഇനി പ്രാബല്യത്തില്‍ വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ചില പോലീസ് വിഭാഗങ്ങള്‍ 10% വരെ 'ലീ വേ' അനുവദിച്ചിരുന്നെങ്കിലും, ഇത് പൂര്‍ണമായും ഒഴിവാക്കാനാണ് തീരുമാനം. ഉദാഹരണമായി, 30 മൈല്‍ പരിധിയുള്ള പ്രദേശങ്ങളില്‍ 31 മൈല്‍ വേഗത്തില്‍

Full Story
  21-10-2025
ചുരുങ്ങിയ കാലം കൊണ്ട് നികുതി വര്‍ധനയില്‍ റെക്കോര്‍ഡ് നേട്ടത്തിലേക്ക് റേച്ചല്‍ റീവ്സ്; കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക ഭാരം

ലണ്ടന്‍: ബ്രിട്ടനിലെ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ചുരുങ്ങിയ കാലം കൊണ്ട് നികുതികള്‍ കുത്തനെ കൂട്ടിയതിലൂടെ മുന്‍ ചാന്‍സലര്‍ ഗോര്‍ഡന്‍ ബ്രൗണിന്റെ റെക്കോര്‍ഡ് മറികടക്കാനാണ് സാധ്യത. ട്രഷറിയുടെ ചുമതലയില്‍ 10 വര്‍ഷക്കാലം സേവനമനുഷ്ഠിച്ച ബ്രൗണ്‍ 1997 മുതല്‍ 2007 വരെ 59 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വരുമാനമാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ റീവ്സ് കഴിഞ്ഞ ഒക്ടോബറിലെ ബജറ്റില്‍ മാത്രം 44 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ധനയാണ് നടപ്പാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നവംബര്‍ 26ന് അടുത്ത ബജറ്റ് അവതരണം നടക്കാനിരിക്കെ, ബ്രൗണിന്റെ റെക്കോര്‍ഡ് റീവ്സ് അനായാസം മറികടക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 22

Full Story
  21-10-2025
ലണ്ടനിലേക്ക് താമസം മാറ്റിയതിന്റെ കാരണം വിശദീകരിച്ച് വിരാട് കോഹ്ലി; ക്രിക്കറ്റില്‍ ഇനി വലിയ ലക്ഷ്യങ്ങളില്ലെന്ന് സൂചന

ലണ്ടന്‍: ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ലണ്ടനിലേക്ക് താമസം മാറ്റിയതിന്റെ പിന്നിലെ കാരണം വിശദീകരിച്ചു. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രിയും മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റും പങ്കെടുത്ത ടോക്ക് ഷോക്കിടെയാണ് കോഹ്ലി തന്റെ പുതിയ ജീവിതഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

''ഇതൊരു പ്രത്യേക ജീവിതഘട്ടമാണ്. സ്വതന്ത്രമായി ജീവിക്കാനാണ് ഇഷ്ടം. ഇന്ത്യയില്‍ ചില പരിമിതികളുണ്ട്, അതുകൊണ്ടാണ് ലണ്ടന്‍ തിരഞ്ഞെടുത്തത്,'' എന്ന് കോഹ്ലി പറഞ്ഞു. നിലവില്‍ കുടുംബത്തോടും കുട്ടിയോടുമൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയാണ് താരം.

Full Story
  21-10-2025
ബ്രിട്ടനില്‍ ജിസിഎസ്ഇ പാസാകുന്നവര്‍ക്ക് പുതിയ പഠനമാര്‍ഗം: വി-ലെവല്‍ കോഴ്സുകള്‍ വരുന്നു

ലണ്ടന്‍: ബ്രിട്ടനില്‍ പത്താം തരത്തിനു തുല്യമായ ജിസിഎസ്ഇ കോഴ്സ് പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠനമാര്‍ഗങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു. 16 വയസ്സ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്കായി വിവിധ സാങ്കേതികവിദ്യകളില്‍ പരിശീലനം നല്‍കുന്ന വി-ലെവല്‍ കോഴ്സുകള്‍ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.

നിലവില്‍ ജിസിഎസ്ഇ പാസാകുന്നവര്‍ പ്ലസ് ടുവിന് തുല്യമായ എ-ലെവല്‍ കോഴ്സുകള്‍ പൂര്‍ത്താക്കി ഡിഗ്രി പഠനത്തിലേക്ക് കടക്കുകയാണ്. ഇതിനു സാധിക്കാത്തവര്‍ ലെവല്‍-3 ബിടെക് കോഴ്സുകള്‍ (ടി-ലെവല്‍) വഴി പഠനം തുടരാന്‍ കഴിയും. എന്നാല്‍ ഈ രണ്ട് മാര്‍ഗങ്ങളിലൂടെയും മുന്നേറാനാകാത്തവര്‍ക്കായി

Full Story
  20-10-2025
ബ്രിട്ടനില്‍ ചൈനീസ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണത്തിലൂടെ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതായി ആരോപണം

ലണ്ടന്‍: ബ്രിട്ടനിലെ പൗരന്മാരുടെയും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തിഗത വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണത്തിലൂടെ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. പ്രമുഖ ബ്രിട്ടീഷ് പത്രങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. വര്‍ഷങ്ങളായി ലക്ഷക്കണക്കിന് പൗരന്മാരുടെ ബാങ്ക് വിവരങ്ങള്‍, ആരോഗ്യ രേഖകള്‍, തൊഴില്‍ വിവരങ്ങള്‍, തെരഞ്ഞെടുപ്പ് ഡാറ്റ തുടങ്ങിയവ ചോര്‍ത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.

സ്നോ ഫ്ലെക് എന്ന ഡേറ്റാ പ്ലാറ്റ്ഫോമിലൂടെ ഹാക്കര്‍മാര്‍ സര്‍ക്കാര്‍ സംവിധാനത്തിലേക്ക് കടന്നുകയറിയതായാണ് സംശയം. സംഭവത്തെ ദേശീയ സുരക്ഷാ ഏജന്‍സികള്‍ ഗൗരവമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

Full Story

  20-10-2025
യുകെയിലെ ഇന്ത്യന്‍ വോട്ടര്‍മാര്‍ വലതുപക്ഷത്തിലേക്ക് നീങ്ങുന്നു; റീഫോം യുകെയ്ക്കുള്ള പിന്തുണ മൂന്നിരട്ടിയായി

ലണ്ടന്‍: യുകെയിലെ ഇന്ത്യന്‍ വംശജര്‍ പരമ്പരാഗതമായി ലേബര്‍ പാര്‍ട്ടിയെ പിന്തുണച്ചിരുന്നുവെങ്കിലും, കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെ നയങ്ങള്‍ വലിയ അതൃപ്തിയുണ്ടാക്കിയതോടെ വലതുപക്ഷ പാര്‍ട്ടിയായ റീഫോം യുകെയിലേക്കാണ് ഇന്ത്യന്‍ വോട്ടര്‍മാര്‍ അടുക്കുന്നത്. നിജല്‍ ഫാരേജ് നയിക്കുന്ന റീഫോം പാര്‍ട്ടിയ്ക്കുള്ള പിന്തുണ മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് ഓക്‌സ്‌ഫോര്‍ഡ് അധ്യാപകരുടെ സംഘമായ 1928 ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം വ്യക്തമാക്കുന്നു.

ദീപാവലി ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 4 ശതമാനമായിരുന്ന റീഫോം പാര്‍ട്ടിയ്ക്കുള്ള ഇന്ത്യന്‍ വോട്ടര്‍മാരുടെ

Full Story
  20-10-2025
യുകെയില്‍ ഭവന ഉടമകള്‍ക്ക് അധിക നികുതി ഭാരം; പുതിയ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡുകള്‍ വരുന്നു

ലണ്ടന്‍: അടുത്തമാസത്തെ ബജറ്റില്‍ ഉയര്‍ന്ന മൂല്യമുള്ള വീടുകളെ ലക്ഷ്യമിട്ട് പുതിയ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡുകള്‍ അവതരിപ്പിക്കാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഭവന ഉടമകള്‍ക്ക് അധിക നികുതി ബാധകമാകുന്ന ഈ നീക്കം ലേബര്‍ സര്‍ക്കാരിന്റെ കണക്കുപുസ്തകം സന്തുലിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

ലണ്ടനിലും സൗത്ത് ഈസ്റ്റിലും ഉയര്‍ന്ന മൂല്യമുള്ള വീടുകളുള്ളവരാണ് പ്രധാനമായും ഈ നികുതി ഭാരത്തിന് ഇരയാകുക. ട്രഷറിയെ ഉദ്ധരിച്ച് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, പുതിയ ബാന്‍ഡുകള്‍ വഴി മെച്ചപ്പെട്ട വരുമാനമുള്ളവരില്‍ നിന്ന് കൂടുതല്‍ നികുതി വരുമാനം നേടാനാകും എന്നതാണ്

Full Story
[209][210][211][212][213]
 
-->




 
Close Window