|
|
|
|
|
| യുകെയില്‍ പഠനത്തിന് എത്തിയ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍ |
യുകെയിലെ കെന്റില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി വി ജെ അര്‍ജുനാണു (28 വയസ്സ്) മരിച്ചത്. മൂന്നു വര്‍ഷം മുമ്പ് 2022ലാണ് യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എസക്സില്‍ എംഎസ് പഠനത്തിനായി അര്‍ജ്ജുന്‍ എത്തിയത്. ബിടെക് കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായിരുന്നു. കൊയിലാണ്ടി ഇടക്കുളം ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിന് സമീപം ഒതയോത്ത് വില്ലയില്‍ വിമുക്ത ഭടന്‍ എം കെ വിജയന്റെയും ജസിയയുടെയും മകനാണ്.മകന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: വി ജെ അതുല്‍, വി ജെ അനൂജ. സഹോദരി ഭര്‍ത്താവ്: അക്ഷയ്. |
|
Full Story
|
|
|
|
|
|
|
| ശമ്പളം കൂട്ടണം: ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ റസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും പണിമുടക്കുന്നു |
|
നവംബര്‍ 14 മുതല്‍ 19 വരെ അഞ്ച് ദിവസത്തെ പണിമുടക്ക് രാവിലെ 7ന് ആരംഭിക്കും. തുടര്‍ച്ചയായി അഞ്ച് ദിവസം പണിമുടക്കുമെന്നാണ് ബിഎംഎ പ്രഖ്യാപിച്ചിരിക്കുന്നത്.
സമരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹെല്‍ത്ത് സെക്രട്ടറി രംഗത്തെത്തി. രോഗികളെ അപകടത്തിലാക്കുകയും, വെയ്റ്റിംഗ് ലിസ്റ്റ് കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടിലാകുകയും ചെയ്യുന്ന ഗുരുതരമായ സംഭാവനയാണ് യൂണിയന്‍ സമ്മാനിക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി കുറ്റപ്പെടുത്തി.
എന്‍എച്ച്എസിലെ പകുതിയോളം ഡോക്ടര്‍മാര്‍ റസിഡന്റ് ഡോക്ടര്‍മാരാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇവര്‍ക്ക് 28.9 ശതമാനം ശമ്പളവര്‍ധനവാണ് ലഭിച്ചിട്ടുള്ളത്. വിന്ററിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തില്‍ പണിമുടക്കുന്നത് ഗുരുതരമായ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന് ഹെല്‍ത്ത് മേധാവികള്‍ |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍ ജീവിതം പിന്നിട്ട് നാട്ടിലേക്ക് മടങ്ങുന്ന ജിഗീഷയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു |
ലണ്ടന്‍: അഞ്ചു വര്‍ഷത്തെ വിദേശ ജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ കണ്ടന്റ് ക്രിയേറ്റര്‍ ജിഗീഷ ഗുപ്തയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. കൗമാരപ്രായത്തില്‍ സ്വപ്നങ്ങളുമായി ലണ്ടനിലേക്ക് പോയ താന്‍, ആത്മാവില്‍ അഗ്‌നി വഹിക്കുന്ന സ്ത്രീയായി തിരികെ വന്നിരിക്കുന്നു എന്നാണ് ജിഗീഷ തന്റെ പോസ്റ്റില്‍ കുറിക്കുന്നത്.
''19-ാം വയസ്സില്‍ ഇന്ത്യ വിട്ടപ്പോള്‍, ഞാന്‍ ആരാണ് എന്നറിയാതെ, എന്റെ സ്യൂട്ട്‌കേസിനേക്കാള്‍ വലിയ സ്വപ്നങ്ങളുമായാണ് യാത്ര തുടങ്ങിയത്. ലണ്ടന്‍ എന്നെ സ്വാഗതം ചെയ്തതും വളര്‍ത്തിയതുമാണ്. മഞ്ഞുകാല രാത്രികളുടെ ഏകാന്തത, ട്രൈബിനെ കണ്ടെത്തിയതിന്റെ സന്തോഷം, ഹൃദയവേദനയിലൂടെ ഉല്പതിഷ്ണുതയെ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് അക്കാഡമി ബുക്ക് പ്രൈസ്: സുനില്‍ അമൃതിന്റെ 'ബേണിങ് എര്‍ത്ത്' മികച്ച നോണ്‍-ഫിക്ഷന്‍ കൃതിയായി തെരഞ്ഞെടുക്കപ്പെട്ടു |
ലണ്ടന്‍: 2025-ലെ ബ്രിട്ടീഷ് അക്കാഡമി ബുക്ക് പ്രൈസിന് ഇന്ത്യന്‍ വംശജനായ സുനില്‍ അമൃതിന്റെ 'ബേണിങ് എര്‍ത്ത്: ആന്‍ എന്‍വയോണ്‍മെന്റല്‍ ഹിസ്റ്ററി ഓഫ് ദ ലാസ്റ്റ് 500 ഇയേഴ്സ്' അര്‍ഹമായി. ലോകത്തിലെ മികച്ച കഥേതര (നോണ്‍-ഫിക്ഷന്‍) കൃതിക്ക് നല്‍കുന്ന ഈ പുരസ്‌കാരത്തിന് 25,000 പൗണ്ടാണ് സമ്മാനത്തുക. ലണ്ടനിലെ ബ്രിട്ടീഷ് അക്കാഡമിയില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുകയും അമൃതിന് സമ്മാനിക്കുകയും ചെയ്തത്.
അമേരിക്കയിലെ യേല്‍ സര്‍വകലാശാലയിലെ ചരിത്ര അധ്യാപകനായ അമൃതിന്റെ ഈ കൃതി കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ബന്ധമായും വായിക്കേണ്ടതാണെന്ന് ജൂറി വിലയിരുത്തി. മനുഷ്യ ചരിത്രവും പരിസ്ഥിതിയുമായുള്ള ബന്ധം ആഴത്തില്‍ |
|
Full Story
|
|
|
|
|
|
|
| വിസ നിയമലംഘനം: ലണ്ടന്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഫ്രാന്‍സെസ്‌ക ഓര്‍സിനിയെ ഇന്ത്യയില്‍ നിന്ന് തിരിച്ചയച്ചു |
ന്യൂഡല്‍ഹി: വിസ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ലണ്ടന്‍ യൂണിവേഴ്സിറ്റിയിലെ ഹിന്ദി പണ്ഡിതയും സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസിലെ പ്രൊഫസര്‍ എമെറിറ്റസുമായ ഫ്രാന്‍സെസ്‌ക ഓര്‍സിനിയെ ഇന്ത്യയില്‍ നിന്ന് തിരിച്ചയച്ചു. തിങ്കളാഴ്ച ഹോങ്കോങ്ങില്‍ നിന്ന് എത്തിയ ഉടന്‍ തന്നെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇവരെ തിരിച്ചയച്ചത്.
2025 മാര്‍ച്ചുമുതല്‍ വിസ നിയമലംഘകരുടെ 'കരിമ്പട്ടികയില്‍' ഉള്‍പ്പെട്ടിരുന്ന ഓര്‍സിനി, ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്. ടൂറിസ്റ്റ് വിസയില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവാദമില്ലെന്നും, ഈ നിബന്ധനകള്‍ ലംഘിച്ചതിനാലാണ് |
|
Full Story
|
|
|
|
|
|
|
| യുകെ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍; വിദ്യാര്‍ത്ഥികളും തൊഴിലാളികളും ബാധിതരാകും |
ലണ്ടന്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയും വിദ്യാര്‍ത്ഥികളെയും നേരിട്ട് ബാധിക്കുന്നതായാണ് യുകെ സര്‍ക്കാര്‍ 2025-ലെ ഇമിഗ്രേഷന്‍ ധവളപത്രത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നത്. മികച്ച വിദ്യാഭ്യാസവും അതിന് ശേഷമുള്ള തൊഴില്‍ അവസരങ്ങളും ലക്ഷ്യമിട്ട് യുകെയിലേക്ക് പോകുന്നവരുടെ എണ്ണം വര്‍ഷംതോറും വര്‍ധിച്ചുവരികയാണ്. അതില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്.
വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ക്കായി വരുന്ന കുടിയേറ്റക്കാര്‍ക്കും ബാധകമായ വിസ, സെറ്റില്‍മെന്റ് നിയമങ്ങളിലാണ് പ്രധാന മാറ്റങ്ങള്‍ വരുത്തുന്നത്. പുതിയ ഇമിഗ്രേഷന്‍ നയങ്ങള്‍ 2025-ലെ ധവളപത്രത്തില്‍ |
|
Full Story
|
|
|
|
|
|
|
| ജപ്പാന്‍ കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം; ഗ്ലാസ്ഗോ മലയാളി ടോം ജേക്കബിന് 'ഹാന്‍ഷി' ബഹുമതി |
ഗ്ലാസ്ഗോ: ജപ്പാനില്‍ നടന്ന രാജ്യാന്തര കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ ഗ്ലാസ്ഗോ മലയാളിയും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയുമായ ടോം ജേക്കബ് സ്വര്‍ണമെഡല്‍ നേടി. ചിബാ-കെനിലെ മിനാമിബോസോ സിറ്റിയില്‍ ലോകപ്രശസ്തരായ കരാട്ടെ താരങ്ങളോടൊപ്പം നടന്ന രണ്ട് ദിവസത്തെ പോരാട്ടത്തിലൂടെയാണ് ടോം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
മാര്‍ഷ്യല്‍ ആര്‍ട്സിലെ എട്ടാം ഡാന്‍ (8th Dan) റാങ്ക് നേടിയ ടോം, കരാട്ടെയിലെ ഗ്രാന്‍ഡ് മാസ്റ്റര്‍ തിലകമുള്ള വ്യക്തിയാണ്. ഈ വിജയത്തോടൊപ്പം, കരാട്ടെയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ 'ഹാന്‍ഷി' പദവിയും ടോം കരസ്ഥമാക്കി. ഷോട്ടോകാന്‍ കരാട്ടെ ഗ്ലോബല്‍ ചെയര്‍മാന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ കെന്‍ജി നുമ്ര (10th ഡാന്‍ റെഡ് ബെല്‍റ്റ്) |
|
Full Story
|
|
|
|
|
|
|
| ബെഞ്ചമിന്‍ കൊടുങ്കാറ്റ് ദുരിതമാകുമെന്ന് മുന്നറിയിപ്പ്: വെള്ളപ്പൊക്കത്തിന് സാധ്യത മുന്നില്‍ കണ്ട് ഒരുക്കങ്ങള്‍ |
|
ബെഞ്ചമിന്‍ കൊടുങ്കാറ്റ് രൂപപ്പെട്ട സാഹചര്യത്തില്‍ സതേണ്‍, ഈസ്റ്റേണ്‍ ഇംഗ്ലണ്ടിലെ ഭൂരിഭാഗം മേഖലകളും കവര്‍ ചെയ്യുന്ന രണ്ട് മഞ്ഞ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. അതിശക്തമായ മഴയും, 75 മൈല്‍ വരെ വേഗത്തിലുള്ള കാറ്റും ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ യാത്രാ ദുരിതവും, വെള്ളപ്പൊക്കവും, പവര്‍കട്ടും, കെട്ടിടങ്ങള്‍ക്ക് കേടുപാടും സംഭവിക്കാന്‍ വഴിയൊരുക്കുന്ന കൊടുങ്കാറ്റ് ആണ് എത്തുക.
വെയില്‍സിലെ ചില ഭാഗങ്ങളിലും മുന്നറിയിപ്പ് നിലവിലുണ്ട്. വ്യാഴാഴ്ച വൈകുന്നേരം 6 മുതല്‍ രാത്രി 9 വരെയാണ് മുന്നറിയിപ്പ് പ്രാബല്യത്തിലുള്ളത്. മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ 2 ഇഞ്ച് വരെ മഴ പെയ്യുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഈസ്റ്റ് മിഡ്ലാന്‍ഡ്സ്, ഈസ്റ്റ് |
|
Full Story
|
|
|
|
| |