Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 23rd Nov 2026
 
 
ആരോഗ്യം
  Add your Comment comment
രാത്രി ഉറങ്ങുന്നതിനു മുന്‍പ് മസാല കൂടിയ ഭക്ഷണം അന്നനാളത്തിലേക്ക് ആസിഡ് തിരിച്ചു കയറാന്‍ ഇടയാക്കും
Text By: UK Malayalam Pathram
രാത്രിയിലെ നെഞ്ചെരിച്ചില്‍ ഹൃദ്രോഗം കൊണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഈ പ്രശ്‌നം പ്രധാനമായും നിങ്ങളുടെ രാത്രിയിലെ ആഹാരരീതി കൊണ്ടു വരുന്നതാകാനാണു വഴി. രാത്രി അമിത ഭക്ഷണം, പ്രത്യേകിച്ചു കൊഴുപ്പു കൂടിയ ഭക്ഷണം കഴിക്കുന്നത് ആസിഡ് റിഫ്‌ളക്‌സ് അഥവാ ഗ്യാസ്‌ട്രോ ഈസോഫാജിയല്‍ റിഫ്‌ളക്‌സ് ഡിസീസ് (GERD) എന്ന അവസ്ഥയ്ക്കു കാരണമാകാം. ആഹാരം കഴിഞ്ഞ് എത്ര സമയത്തിനു ശേഷമാണു നെഞ്ചെരിച്ചില്‍ വരുന്നത്, ആഹാരശേഷം എത്ര മണിക്കൂര്‍ കഴിഞ്ഞാണ് ഉറങ്ങുക എന്ന കാര്യങ്ങള്‍ കൂടി അറിഞ്ഞാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

വണ്ണം കൂടുതലാണെങ്കിലോ, കുടവയര്‍ ഉണ്ടെങ്കിലോ, നിങ്ങളുടെ ആമാശയത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ആസിഡ് അന്നനാളത്തിലേക്കു തിരിച്ചു കയറാനുള്ള സാധ്യത കൂടുതലാണ്. രാത്രി വൈകി കൊഴുപ്പു കൂടുതലുള്ള ആഹാരം കഴിച്ചാലും ഭക്ഷണം കഴിച്ച ഉടനെ കിടന്നാലും ഈ പ്രശ്‌നം കൂടുതലായി ഉണ്ടാകാം. അമിത മസാലയുള്ള ഭക്ഷണം, കാപ്പി, ചായ, മദ്യം എന്നിവയും ഇതിനു കാരണമാകാം. ഇങ്ങനെ ആമാശയത്തിലെ ദഹനരസം അന്നനാളത്തിന്റെ താഴത്തെ ഭാഗത്തു നീര്‍വീക്കം ഉണ്ടാക്കാം. ഇതിനെ പെപ്റ്റിക് ഈസോഫാജൈറ്റിസ് എന്നു
 
Other News in this category

 
 




 
Close Window