|
|
|
|
|
| കിക്ക് ബോക്‌സിങ് ലോകകപ്പില്‍ വെള്ളിത്തിളക്കം; ബ്രിട്ടന്റെ അഭിമാനമായി 11കാരന്‍ മലയാളി ബാലന്‍ ജോഷ്വ |
ലണ്ടന്‍: കിക്ക് ബോക്‌സിങ് ലോകവേദിയില്‍ ശ്രദ്ധേയ നേട്ടവുമായി ബ്രിട്ടനിലെ മലയാളി ബാലന്‍. വെറും പതിനൊന്നാം വയസ്സില്‍ ലോകകപ്പില്‍ പങ്കെടുത്ത് വെള്ളിമെഡല്‍ സ്വന്തമാക്കിയ ജോഷ്വ ആന്റണി നടുവിലവീട്ടിലാണ് ബ്രിട്ടന്റെയും യുകെയിലെ മലയാളി സമൂഹത്തിന്റെയും അഭിമാനമായി മാറിയത്. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന 31-ാമത് വേള്‍ഡ് അസോസിയേഷന്‍ ഓഫ് കിക്ക് ബോക്‌സിങ് വേള്‍ഡ് കപ്പില്‍ ഗ്രേറ്റ് ബ്രിട്ടനെ പ്രതിനിധീകരിച്ചാണ് ജോഷ്വ വെള്ളിമെഡല്‍ നേടിയത്. 32 കിലോഗ്രാം വിഭാഗത്തിലായിരുന്നു പതിനൊന്നുകാരന്റെ മെഡല്‍ നേട്ടം. ഓഗസ്റ്റ് 27 മുതല്‍ 30 വരെ നടന്ന ലോകകപ്പില്‍ 47 രാജ്യങ്ങളില്‍ നിന്നായി 3,600 താരങ്ങളാണ് മത്സരിച്ചത്. ഈ രാജ്യാന്തര ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഏക മലയാളി ബാലനെന്ന |
|
Full Story
|
|
|
|
|
|
|
| സാരി, സമൂസ, സ്റ്റീല്‍ ബാന്‍ഡ്' ആഘോഷങ്ങള്‍ വംശീയ വിവേചനം മറയ്ക്കുന്നു; ബ്രിട്ടീഷ് വിദ്യാഭ്യാസരീതിയെ വിമര്‍ശിച്ച് മലയാളി ഗവേഷകന്‍ |
മാഞ്ചസ്റ്റര്‍: യുകെയിലെ വിദ്യാലയങ്ങളില്‍ സാംസ്‌കാരിക വൈവിധ്യത്തിന്റെ പേരില്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങള്‍ പലപ്പോഴും വ്യവസ്ഥാപിത വംശീയതയെയും വിവേചനങ്ങളെയും മറച്ചുവയ്ക്കുന്ന ഉപരിപ്ലവമായ സമീപനമായി മാറുന്നുവെന്ന് രാജ്യാന്തര വിദ്യാഭ്യാസ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച ഗവേഷണ പ്രബന്ധം. കണ്ണൂര്‍ പേരാവൂര്‍ സ്വദേശിയും വിരാല്‍ മെറ്റ് കോളേജ് അധ്യാപകനും ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി (LJMU) ഗവേഷകനുമായ സെബാസ്റ്റ്യന്‍ ജോസഫാണ് ബ്രിട്ടിഷ് എജ്യുക്കേഷനല്‍ റിസര്‍ച്ച് അസോസിയേഷന്റെ (BERA 2026) വാര്‍ഷിക സമ്മേളനത്തില്‍ 'ബിയോണ്ട് സെലിബ്രേഷന്‍' (Beyond Celebration) എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പതിറ്റാണ്ടുകളായി പിന്തുടരുന്ന 'സാരി, സമൂസ, |
|
Full Story
|
|
|
|
|
|
|
| രണ്ടാം തവണയും റോയല്‍ കോളജ് ഓഫ് നഴ്സിങ്ങിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജോയ് സെബാസ്റ്റ്യന്‍ |
|
യുകെയിലെ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയായ റോയല്‍ കോളജ് ഓഫ് നഴ്സിങ് (ആര്‍സിഎന്‍) പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റിയന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡോ .പേഷ്യന്‍സ് ബമിസായെ, അമരാച്ചി ഉകൈറോ, സ്റ്റീവ് വാട്ട്സണ്‍ എന്നിവരെ തോല്‍പ്പിച്ചാണ് ബിജോയ് വീണ്ടും ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പുതിയ രണ്ടു വര്‍ഷ കാലാവധിയില്‍ 2027 ജനുവരി 1ന് അദ്ദേഹം ചുമതലയേല്‍ക്കും. യുകെ മലയാളികളുടെ വന്‍ പിന്തുണയാണ് ബിജോയെ വീണ്ടും നേതൃ സ്ഥാനത്ത് എത്താന്‍ സഹായിച്ചത്.
കഴിഞ്ഞ രണ്ടുവര്‍ഷ കാലയളവിലെ ബിജോയുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയം. 2024 ലെ ചരിത്ര വിജയത്തിന് ശേഷം വീണ്ടും ബിജോയ് അംഗങ്ങളുടെ വിശ്വാസം നേടിയിരിക്കുകയാണ്.
ആര്‍സിഎന്‍ പോലുള്ള വലിയൊരു നഴ്സിങ് സംഘടനയുടെ |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡില്‍ പൗരത്വ നിയമങ്ങള്‍ കര്‍ശനമാക്കുന്നു; താമസകാലാവധി 5ല്‍ നിന്ന് 8 വര്‍ഷമാക്കും |
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ പൗരത്വം നേടുന്നതിനുള്ള കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി 'ഐറിഷ് നാഷനാലിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഭേദഗതി) ബില്‍ 2026'ന്റെ ജനറല്‍ സ്‌കീമിന് സര്‍ക്കാര്‍ അനുമതി നല്‍കി. കുടിയേറ്റ സംവിധാനം കൂടുതല്‍ ശക്തമാക്കുകയും സാമൂഹിക ഐക്യം ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരങ്ങളെന്ന് ജസ്റ്റിസ്, ഹോം അഫയേഴ്‌സ് ആന്‍ഡ് മൈഗ്രേഷന്‍ മന്ത്രി ജിം ഒ'ക്യാലഗന്‍ വ്യക്തമാക്കി. പുതിയ നിര്‍ദേശങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് പൗരത്വത്തിനായി രാജ്യത്ത് നിയമപരമായി താമസിക്കേണ്ട കാലയളവ് അഞ്ച് വര്‍ഷത്തില്‍ നിന്ന് എട്ട് വര്‍ഷമായി ഉയര്‍ത്തുന്നതാണ്. ഇതോടൊപ്പം ഭാഷാ പരിജ്ഞാനവും ഐറിഷ് |
|
Full Story
|
|
|
|
|
|
|
| ലൂട്ടണില്‍ സ്ത്രീക്ക് കുത്തേറ്റ സംഭവം; കത്തികൊണ്ട് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് വെടിവച്ചു |
ലൂട്ടണ്‍: യുകെയിലെ ലൂട്ടണില്‍ സ്ത്രീക്ക് കുത്തേറ്റ സംഭവത്തിനിടെ കത്തികൊണ്ട് ഭീഷണിപ്പെടുത്തിയ യുവാവിനെ സായുധ പൊലീസ് വെടിവച്ചു. ലൂട്ടണിലെ കാര്‍ഡിഗന്‍ സ്ട്രീറ്റിലുള്ള ഒരു വീട്ടില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.50ഓടെയാണ് സംഭവം. ഒരു യുവാവ് സ്ത്രീയെ കത്തികൊണ്ട് ഭീഷണിപ്പെടുത്തുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്ന് ബെഡ്‌ഫോര്‍ഡ്ഷയര്‍ പൊലീസ് സ്ഥലത്തെത്തി. സ്ഥിതി നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിനിടെ സായുധ പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു ഉദ്യോഗസ്ഥന്‍ നാല് റൗണ്ട് വെടിയുതിര്‍ന്നപ്പോള്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ ബറ്റണ്‍ റൗണ്ടും പ്രയോഗിച്ചതായി അധികൃതര്‍ അറിയിച്ചു. വെടിയേറ്റ യുവാവിന്റെ കൈയ്ക്കും കാലിനുമാണ് പരുക്കേറ്റത്. പരുക്കുകള്‍ |
|
Full Story
|
|
|
|
|
|
|
| നാറ്റ്‌സ് സാങ്കേതിക തകരാര്‍: ബ്രിട്ടനില്‍ വിമാന പ്രതിസന്ധി രണ്ടാം ദിവസവും; 291 സര്‍വീസുകള്‍ കൂടി റദ്ദാക്കി |
ലണ്ടന്‍: നാറ്റ്‌സ് (NATS) എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബ്രിട്ടനിലെ വിമാനയാത്രാ പ്രതിസന്ധി രണ്ടാം ദിവസവും തുടരുന്നു. വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും ചൊവ്വാഴ്ചയുണ്ടായ തകരാറിന്റെ പ്രത്യാഘാതം ബുധനാഴ്ചയും വ്യാപകമായി തുടരുകയാണ്. നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതോടെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുകയും പലര്‍ക്കും ടെര്‍മിനലുകളില്‍ തന്നെ രാത്രി കഴിച്ചുകൂട്ടേണ്ടിവരികയും ചെയ്തു. വ്യോമയാന വിശകലന സ്ഥാപനമായ സിറിയത്തിന്റെ കണക്കനുസരിച്ച് ബുധനാഴ്ച ഇതുവരെ 291 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതില്‍ 120 പുറപ്പെടേണ്ട സര്‍വീസുകളും 171 ബ്രിട്ടനിലെത്തേണ്ട സര്‍വീസുകളുമാണ്. |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ ഡ്രൈവിങ് ടെസ്റ്റിന് 20 ആഴ്ച കാത്തിരിപ്പ്; നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും പ്രതിസന്ധി തുടരുന്നു |
ലണ്ടന്‍: ബ്രിട്ടനില്‍ പ്രാക്ടിക്കല്‍ ഡ്രൈവിങ് ടെസ്റ്റിന് തീയതി ലഭിക്കാന്‍ പഠിതാക്കള്‍ ശരാശരി 20 ആഴ്ച വരെ കാത്തിരിക്കേണ്ടിവരുന്നതായി പുതിയ കണക്കുകള്‍. ടെസ്റ്റുകളുടെ ലഭ്യത വര്‍ധിപ്പിക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും ഡ്രൈവിങ് ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി (DVSA) വിവിധ നടപടികള്‍ സ്വീകരിച്ചിട്ടും പ്രതിസന്ധിക്ക് കാര്യമായ പരിഹാരമായിട്ടില്ല. ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം പ്രാക്ടിക്കല്‍ ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്യുന്നതിനുള്ള ശരാശരി കാത്തിരിപ്പ് 20 ആഴ്ചയാണ്. ജൂലൈയില്‍ ഇത് 20.2 ആഴ്ചയായിരുന്നു. ടെസ്റ്റ് ബുക്ക് ചെയ്തവര്‍ പരീക്ഷ എഴുതുന്ന ദിവസംവരെ ശരാശരി 11.1 ആഴ്ചയും കാത്തിരിക്കേണ്ടിവരുന്നുണ്ട്. കാത്തിരിപ്പ് സമയം ഏഴ് ആഴ്ചയായി |
|
Full Story
|
|
|
|
|
|
|
| ആര്‍സിഎന്‍ പ്രസിഡന്റായി ബിജോയ് സെബാസ്റ്റ്യന് രണ്ടാം ഊഴം; മലയാളി നഴ്‌സിങ് സമൂഹത്തിന് അഭിമാനനേട്ടം |
ലണ്ടന്‍: യുകെയിലെ നഴ്സുമാരുടെ ഏറ്റവും വലിയ പ്രഫഷനല്‍ സംഘടനയായ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങിന്റെ (ആര്‍സിഎന്‍) പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റ്യന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡോ. പേഷ്യന്‍സ് ബമിസായെ, അമരാച്ചി ഉകൈറോ, സ്റ്റീവ് വാട്ട്സണ്‍ എന്നിവരെ പിന്തള്ളിയാണ് ബിജോയ് തുടര്‍ച്ചയായ രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനത്തെത്തിയത്. തിരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. പുതിയ രണ്ടുവര്‍ഷ കാലാവധിയില്‍ 2027 ജനുവരി ഒന്നിന് ബിജോയ് ചുമതലയേല്‍ക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ളവരുമായ സ്ഥാനാര്‍ഥികള്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ വീണ്ടും അംഗങ്ങളുടെ വിശ്വാസം നേടാനായത് ബിജോയിയുടെ നേതൃത്വത്തിന് ലഭിച്ച വലിയ |
|
Full Story
|
|
|
|
| |