|
|
|
|
|
| ബ്രിട്ടനിലെ എംപിമാര്‍ക്ക് ഇസ്രയേലില്‍ വിലക്ക് ഏര്‍പ്പെടുത്തി: ജറൂസലേമിലെ ബ്രിട്ടിഷ് കോണ്‍സുലേറ്റ് അടച്ചു പൂട്ടി ഇസ്രയേല്‍ |
|
കിഴക്കന്‍ ജറുസലേമിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ ഇസ്രയേല്‍ ഉത്തരവിട്ടു. ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഗിദിയോന്‍ സാര്‍ ആണ് ഈ പ്രതികാര നടപടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് യുകെ (ബ്രിട്ടന്‍) നിരോധനം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് നടപടി.
മുന്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ഉള്‍പ്പെടെയുള്ള 12 ബ്രിട്ടീഷ് രാഷ്ട്രീയക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഇസ്രായേലിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇവര്‍ ഇസ്രായേല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്നാണ് ആരോപണം. ലേബര്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളായ ജെറമി കോര്‍ബിന്‍, ഡയാന്‍ ആബട്ട് എന്നിവരുള്‍പ്പെടെ 11 |
|
Full Story
|
|
|
|
|
|
|
| ഇറാന്‍ സംഘര്‍ഷവും ബോണ്ട് വിപണി സമ്മര്‍ദവും; യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും ഉയരുന്നു |
ലണ്ടന്‍: മിഡില്‍ ഈസ്റ്റിലെ ഇറാന്‍ സംഘര്‍ഷവും ബോണ്ട് വിപണിയില്‍ തുടരുന്ന കടുത്ത സമ്മര്‍ദവും യുകെയിലെ മോര്‍ട്ട്‌ഗേജ് വിപണിയെയും പിടിച്ചുലയ്ക്കുന്നു. രാജ്യത്തെ അഞ്ച് പ്രമുഖ മോര്‍ട്ട്‌ഗേജ് വായ്പാദാതാക്കള്‍ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെ പലിശ നിരക്ക് ഉയര്‍ത്തുന്നതായി പ്രഖ്യാപിച്ചു. ബാര്‍ക്ലേസ്, സാന്റാന്‍ഡര്‍, സ്‌കിപ്ടണ്‍, ടിഎസ്ബി, നോട്ടിംഗ്ഹാം ബില്‍ഡിംഗ് സൊസൈറ്റി എന്നിവരാണ് പുതിയ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. വിവിധ മോര്‍ട്ട്‌ഗേജ് ഉല്‍പ്പന്നങ്ങളില്‍ ശരാശരി 0.15 ശതമാനം പോയിന്റിന് സമീപമാണ് വര്‍ധന. കഴിഞ്ഞ ആഴ്ച കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റിയും തങ്ങളുടെ എല്ലാ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെയും പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. ഈ മാസം |
|
Full Story
|
|
|
|
|
|
|
| അധിക പണം നല്‍കിയിട്ടും എ&ഇ കാത്തിരിപ്പ് കുറയുന്നില്ല; എന്‍എച്ച്എസ് എമര്‍ജന്‍സി വിഭാഗങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഓഡിറ്റ് ഓഫീസ് |
ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളുടെ പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി നാഷണല്‍ ഓഡിറ്റ് ഓഫീസ്. എന്‍എച്ച്എസിന് അധിക ധനസഹായം അനുവദിക്കുകയും സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് നിരവധി വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തിട്ടും എ&ഇ വിഭാഗങ്ങളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. എ&ഇ വിഭാഗങ്ങള്‍ക്ക് ചെലവഴിക്കുന്ന തുക വര്‍ധിച്ചെങ്കിലും അതിന് അനുസരിച്ച് രോഗികളുടെ കാത്തിരിപ്പ് സമയം കുറയുന്നില്ലെന്ന് നാഷണല്‍ ഓഡിറ്റ് ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മാത്രം 12 മണിക്കൂറിലധികം എമര്‍ജന്‍സി വിഭാഗങ്ങളില്‍ കാത്തിരിക്കേണ്ടിവന്നവരുടെ എണ്ണം 17 |
|
Full Story
|
|
|
|
|
|
|
| യുകെയെതിരെ പ്രതികാര നടപടികളുമായി ഇസ്രായേല്‍; ജറുസലേമിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റ് അടച്ചു, ജെറമി കോര്‍ബിന് പ്രവേശന വിലക്ക് |
ജറുസലേം: വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ക്കെതിരെ യുകെയുടെ നേതൃത്വത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം കടുപ്പിച്ചതിന് പിന്നാലെ ബ്രിട്ടനെതിരെ കടുത്ത പ്രതികാര നടപടികളുമായി ഇസ്രായേല്‍. കിഴക്കന്‍ ജറുസലേമില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ് കോണ്‍സുലേറ്റ് അടച്ചുപൂട്ടിയതായും മുന്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ഉള്‍പ്പെടെ 12 ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇസ്രായേലില്‍ പ്രവേശനം വിലക്കിയതായും ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇസ്രായേലിന്റെ ആഭ്യന്തര കാര്യങ്ങളില്‍ യുകെ സര്‍ക്കാര്‍ ഇടപെടുകയാണെന്നാണ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാറിന്റെ ആരോപണം. |
|
Full Story
|
|
|
|
|
|
|
| എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തില്‍ സാങ്കേതിക തകരാര്‍; യുകെയില്‍ 300ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി |
ലണ്ടന്‍: യുകെയിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് രാജ്യത്തുടനീളം വിമാന സര്‍വീസുകള്‍ വ്യാപകമായി തടസ്സപ്പെട്ടു. ചൊവ്വാഴ്ച ഉണ്ടായ തകരാറിനെ തുടര്‍ന്ന് ഏകദേശം 300 വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും നൂറുകണക്കിന് സര്‍വീസുകള്‍ വൈകുകയും ചെയ്തു. ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ 'ഫ്‌ലൈറ്റ്‌റഡാര്‍24' പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മുന്നൂറോളം സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കേണ്ടിവന്നത്. യുകെയുടെ വ്യോമപാതയില്‍ വലിയ യാത്രാതടസ്സം സൃഷ്ടിച്ച സംഭവത്തില്‍ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ ഒരുപോലെ ബാധിക്കപ്പെട്ടു. ഫ്‌ലൈറ്റ് പ്രൊസസിങ് സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്ന് യുകെയുടെ |
|
Full Story
|
|
|
|
|
|
|
| വര്‍ക്കിങ് റോയല്‍' പദവിയിലേക്ക് തിരിച്ചില്ല; ഹാരി-മേഗന്‍ ദമ്പതികളുടെ നിലപാട് വ്യക്തമാക്കി ചാള്‍സ് രാജാവ് |
ലണ്ടന്‍: ബ്രിട്ടനിലേക്ക് തിരിച്ചെത്തിയെങ്കിലും ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും ഔദ്യോഗിക രാജകീയ ചുമതലകള്‍ നിര്‍വഹിക്കുന്ന 'വര്‍ക്കിങ് റോയല്‍' പദവിയിലേക്ക് തിരിച്ചെത്തില്ലെന്ന് വ്യക്തമാക്കി ചാള്‍സ് രാജാവ്. ഇരുവരുടെയും നിലവിലെ പദവിയെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുന്നതിനായി രാജാവിന് വേണ്ടി കൊട്ടാരത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ലോര്‍ഡ് ചേംബര്‍ലിന്‍ അയച്ച കത്തിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഹാരിക്കും മേഗനും 'എച്ച്ആര്‍എച്ച്' (ഹിസ് റോയല്‍ ഹൈനെസ്/ഹര്‍ റോയല്‍ ഹൈനെസ്) പദവികള്‍ ഔദ്യോഗികമായി ഉപയോഗിക്കാനാകില്ലെന്നും ഇരുവരും സ്വകാര്യ പൗരന്മാരായി തന്നെ തുടരുമെന്നും കത്തില്‍ പറയുന്നു. ഹാരിയുടെ പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ |
|
Full Story
|
|
|
|
|
|
|
| ഖാംനഈയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്; ലണ്ടനിലെ 400 കോടിയിലേറെ വിലമതിക്കുന്ന ആഡംബര പെന്റ്ഹൗസുകള്‍ വില്‍പ്പനയ്ക്ക് |
ലണ്ടന്‍: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലണ്ടനിലെ രണ്ട് അത്യാഡംബര പെന്റ്ഹൗസുകള്‍ വില്‍പ്പനയ്ക്ക്. ഏകദേശം 3.575 കോടി പൗണ്ടിന് വാങ്ങിയ, ഇന്ത്യന്‍ മൂല്യത്തില്‍ 400 കോടിയിലേറെ രൂപ വിലവരുന്ന വസ്തുക്കളാണ് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് റിസീവര്‍ഷിപ്പിലേക്ക് നീങ്ങിയിരിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതിയോടെയാണ് വില്‍പ്പന നടപടികള്‍ മുന്നോട്ടുപോകുന്നതെന്ന് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ലണ്ടനിലെ അതിസമ്പന്ന മേഖലകളിലൊന്നായ കെന്‍സിങ്ടണിലെ 3എ പാലസ് ഗ്രീനിലാണ് പെന്റ്ഹൗസുകള്‍ സ്ഥിതി ചെയ്യുന്നത്. കെന്‍സിങ്ടണ്‍ കൊട്ടാരത്തിന് അഭിമുഖമായുള്ള കെട്ടിടം ഇസ്രായേല്‍ എംബസിക്കും സമീപമാണ്. ഇതാണ് |
|
Full Story
|
|
|
|
|
|
|
| മഴ കനത്തിട്ടും യുകെയില്‍ വരള്‍ച്ചയ്ക്ക് ശമനമില്ല; ഹോസ്‌പൈപ്പ് നിരോധനം തുടരും |
ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും പ്രത്യാഘാതങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ പ്രകടമാകുന്നു. കാലാവസ്ഥാ ക്രമത്തില്‍ അസാധാരണമായ മാറ്റങ്ങള്‍ അനുഭവപ്പെടുന്നതിനിടെയാണ് യുകെയില്‍ കടുത്ത ചൂടിന് പിന്നാലെ ശക്തമായ മഴ ലഭിച്ചിട്ടും വരള്‍ച്ചാ സാഹചര്യം തുടരുന്നത്. ഇളംചൂടിന് പേരുകേട്ട യുകെയിലെ വേനല്‍ക്കാലം ഇത്തവണ അസാധാരണമായി ചൂടേറിയതായിരുന്നു. എല്‍ നിനോ ഉള്‍പ്പെടെയുള്ള കാലാവസ്ഥാ ഘടകങ്ങളുടെ സ്വാധീനത്തിനിടെ കഴിഞ്ഞ 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വേനല്‍ താപനിലകളിലൊന്നാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ ചൂടും വരണ്ട കാലാവസ്ഥയും രാജ്യത്തെ ജലസ്രോതസ്സുകളെയും റിസര്‍വോയറുകളെയും സാരമായി ബാധിച്ചു. ഇതിനിടെ |
|
Full Story
|
|
|
|
| |