|
|
|
|
|
| നഴ്‌സിങ് മേഖലയിലെ നോബല്‍ സമ്മാനം; രണ്ടുകോടി 38 ലക്ഷം രൂപ; മലയാളി നഴ്‌സ് ഡോ. അജിമോള്‍ പ്രദീപിന് |
|
ആസ്റ്റര്‍ ഗാര്‍ഡിയന്‍-ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡ് യുകെയിലെ മലയാളി നഴ്‌സ് ഡോ. അജിമോള്‍ പ്രദീപിന്.250000 അമേരിക്കന്‍ ഡോളര്‍ (ഏകദേശം രണ്ടുകോടി 38 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാര്‍ഡ് കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു.
14 വര്‍ഷത്തെ യാത്രക്കിടയില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ പുരസ്‌കാരം, ബ്രിട്ടീഷ് മലയാളി ബെസ്റ്റ് നഴ്സ് പുരസ്‌കാരം, ബ്രിട്ടീഷ് മലയാളി ന്യൂസ് പേഴ്‌സണ്‍ നോമിനേഷന്‍, തുടങ്ങി എണ്ണിയാല്‍ തീരാത്ത പുരസ്‌കാരങ്ങള്‍ മാത്രമല്ല അവയവദാന ഗവേഷണ രംഗത്ത് അജിമോള്‍ ഡോക്ക്ടറ്റ് കൂടി നേടിയെടുത്തപ്പോള്‍ ഇത്രയും നേട്ടങ്ങള്‍ സ്വന്തമാക്കിയ ഒരു മലയാളി നഴ്സ് ലോക മലയാളി സമൂഹത്തില്‍ തന്നെ വേറെയുണ്ടോ എന്ന ചോദ്യത്തില്‍ എത്തി നില്‍ക്കുകയാണ്. ആ |
|
Full Story
|
|
|
|
|
|
|
| വാരാന്ത്യത്തില്‍ ബ്രിട്ടനില്‍ ചൂട് കൂടും; സെപ്റ്റംബറില്‍ ഉഷ്ണതരംഗത്തിന് സാധ്യതയില്ല |
ലണ്ടന്‍: വരാനിരിക്കുന്ന വാരാന്ത്യത്തില്‍ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ താപനില ഉയര്‍ന്ന് വേനല്‍ക്കാലത്തിന് സമാനമായ ചൂട് അനുഭവപ്പെടുമെങ്കിലും സെപ്റ്റംബറില്‍ രാജ്യം ഉഷ്ണതരംഗത്തിലേക്ക് കടക്കാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാ പ്രവചനം. ചില മേഖലകളില്‍ താപനില പതിവിനെക്കാള്‍ ഉയരുമെങ്കിലും നിലവിലെ കാലാവസ്ഥാ മാതൃകകള്‍ പരിശോധിക്കുമ്പോള്‍ സെപ്റ്റംബര്‍ പകുതിയോടെ മഴയും താരതമ്യേന തണുത്ത കാലാവസ്ഥയും തിരിച്ചെത്താനാണ് സാധ്യത. വടക്കന്‍ ഇംഗ്ലണ്ട്, വെയ്ല്‍സ്, മിഡ്ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം ലണ്ടന്‍ ഉള്‍പ്പെടെയുള്ള തെക്കന്‍ ഇംഗ്ലണ്ടില്‍ പ്രധാനമായും വരണ്ടതും ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
|
|
Full Story
|
|
|
|
|
|
|
| യുകെയിലെ വ്യോമഗതാഗത പ്രതിസന്ധിക്ക് പിന്നില്‍ സൈനിക വിമാനം; അസാധുവായ ഫ്ലൈറ്റ് ഡാറ്റയില്‍ തകരാര്‍ |
ലണ്ടന്‍: യുകെയിലുടനീളം ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ തടസ്സപ്പെടാന്‍ കാരണമായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലെ വന്‍ തകരാറിന് പിന്നില്‍ സൈനിക വിമാനമെന്ന് റിപ്പോര്‍ട്ട്. സൈനിക വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലേക്ക് അസാധുവായ ഫ്ലൈറ്റ് ഡാറ്റ നല്‍കിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് പുറത്തുവരുന്ന വിവരം. ചൊവ്വാഴ്ച നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസിന്റെ (നാറ്റ്‌സ്) സംവിധാനം ഏകദേശം നാല് മണിക്കൂറോളം പ്രവര്‍ത്തനരഹിതമായിരുന്നു. ഇതിനെ തുടര്‍ന്ന് 2,000ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ലക്ഷക്കണക്കിന് യാത്രക്കാരുടെ യാത്രാ പദ്ധതികള്‍ താറുമാറാകുകയും ചെയ്തു. സംഭവത്തെക്കുറിച്ച് നേരിട്ട് വിവരമുള്ള നാല് പേരെ ഉദ്ധരിച്ചാണ് |
|
Full Story
|
|
|
|
|
|
|
| 48 മണിക്കൂറില്‍ 72 മില്യന്‍ പൗണ്ട്; റിഫോം യുകെയിലേക്ക് ഒഴുകി വന്‍ സംഭാവന |
ലണ്ടന്‍: രാഷ്ട്രീയ സംഭാവനകളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമായി തുടരുന്നതിനിടെ നൈജല്‍ ഫരാജിന്റെ റിഫോം യുകെ പാര്‍ട്ടിക്ക് വീണ്ടും 36 മില്യന്‍ പൗണ്ടിന്റെ വന്‍ സംഭാവന. ക്രിപ്‌റ്റോകറന്‍സി നിക്ഷേപകനായ ക്രിസ്റ്റഫര്‍ ഹാര്‍ബോണ്‍ നല്‍കിയ സംഭാവനയോടെ 48 മണിക്കൂറിനിടെ പാര്‍ട്ടിക്ക് ലഭിച്ച തുക 72 മില്യന്‍ പൗണ്ടായി ഉയര്‍ന്നു. ഹാര്‍ബോണ്‍ 36 മില്യന്‍ പൗണ്ട്, ഏകദേശം 49 മില്യന്‍ യുഎസ് ഡോളര്‍, റിഫോം യുകെയ്ക്ക് സംഭാവന നല്‍കിയതായി ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇതിന് ഒരു ദിവസം മുമ്പ് ക്രിപ്‌റ്റോകറന്‍സി സംരംഭകനും ബിറ്റ്‌മെക്‌സ് സഹസ്ഥാപകനുമായ ബെന്‍ ഡെലോയും പാര്‍ട്ടിക്ക് 36 മില്യന്‍ പൗണ്ട് നല്‍കിയിരുന്നു. ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ |
|
Full Story
|
|
|
|
|
|
|
| ഇറാന്‍ യുദ്ധത്തിന്റെ ആഘാതം; ബ്രിട്ടനില്‍ പലിശനിരക്ക് വീണ്ടും ഉയരാന്‍ സാധ്യത, വീട്ടുടമകള്‍ക്ക് തിരിച്ചടി |
ലണ്ടന്‍: ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് എണ്ണ, ഗ്യാസ് വിലകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ബ്രിട്ടനിലെ വീട്ടുടമകള്‍ക്ക് ആശങ്ക വര്‍ധിപ്പിച്ച് പലിശനിരക്ക് വീണ്ടും ഉയരാന്‍ സാധ്യത. അടുത്ത വേനല്‍ക്കാലത്തിനുള്ളില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നാല് തവണയെങ്കിലും പലിശനിരക്ക് വര്‍ധിപ്പിച്ചേക്കാമെന്നാണ് സാമ്പത്തിക വിപണികളിലെ പുതിയ വിലയിരുത്തല്‍. ഇത് സംഭവിച്ചാല്‍ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് ഗണ്യമായി വര്‍ധിക്കും. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള എണ്ണ, പ്രകൃതിവാതക വിലകളില്‍ ഉണ്ടായ വര്‍ധന ബ്രിട്ടനിലെ എനര്‍ജി ബില്ലുകളിലും പ്രതിഫലിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. എനര്‍ജി സ്റ്റോക്കുകളില്‍ കുറവുണ്ടാകുന്നതും |
|
Full Story
|
|
|
|
|
|
|
| നഴ്‌സിങ് മേഖലയിലെ ആഗോള നേട്ടം; ആസ്റ്റര്‍ ഗാര്‍ഡിയന്‍ ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡ് ഡോ. അജിമോള്‍ പ്രദീപിന് |
ലണ്ടന്‍: നഴ്‌സിങ് മേഖലയിലെ 'നോബല്‍ സമ്മാനം' എന്നറിയപ്പെടുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍ ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡ് യുകെയിലെ മലയാളി നഴ്‌സ് ഡോ. അജിമോള്‍ പ്രദീപിന്. 2.5 ലക്ഷം അമേരിക്കന്‍ ഡോളര്‍, ഏകദേശം 2.38 കോടി രൂപ, സമ്മാനത്തുകയുള്ള പുരസ്‌കാരം കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു. ലണ്ടന്‍ കിങ്‌സ് കോളജ് ഹോസ്പിറ്റലില്‍ സീനിയര്‍ ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്ററായും സാല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ലക്ചററായും സേവനമനുഷ്ഠിക്കുന്ന ഡോ. അജിമോള്‍ പ്രദീപ് കോട്ടയം ചുങ്കം കാനാക്കുന്നേല്‍ കെ.ജെ. ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകളാണ്. ഭര്‍ത്താവ് കോട്ടയം ചാലുകുന്നേല്‍ കണിയാംകുളം വീട്ടില്‍ പ്രദീപ് ജേക്കബ്. കാത്തി, വാലന്റീന്‍ |
|
Full Story
|
|
|
|
|
|
|
|
|
| ഹീത്രൂവില്‍ അന്തരിച്ച ബെറിന്‍ വര്‍ഗീസിന്റെ അന്ത്യശുശ്രൂഷ സെപ്റ്റംബര്‍ 21ന് |
|
ലണ്ടനിലെ ഹീത്രൂവിലെ ബെറിന്‍ വര്‍ഗീസിന് യാത്രാമൊഴി. വൈമണ്‍ഡം റോമന്‍ കത്തോലിക്കാ പള്ളിയില്‍ ആണ് സംസ്‌കാര ശുശ്രൂഷകളും പൊതുദര്‍ശനവും. ഈമാസം 21ന് തിങ്കളാഴ്ച രാവിലെ 11:30നാണ് അന്ത്യശുശ്രൂഷ.
തുടര്‍ന്ന് വൈമണ്‍ഡം സെമിത്തേരി കത്തോലിക്ക പള്ളി സെമിത്തേരിയില്‍ ഔദ്യോഗിക ചടങ്ങുകളോടെ സംസ്‌കാരം നടത്തുന്നതാണ്.
ദേവാലയത്തിന്റെ വിലാസം
Wymondham Roman Catholic Church, 1 Norwich Road, Wymondham, NR18 0QE
സെമിത്തേരിയുടെ വിലാസം
14 Cemetery Lane, Wymondham, NR18 0BN) |
|
Full Story
|
|
|
|
| |