Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
 
 
UK Special
  Add your Comment comment
കുറച്ചു പേര്‍ക്ക് പിആര്‍ കൊടുക്കാം എന്നൊരു തീരുമാനത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്: മക്കളുടെ ഭാവിയാണ് പരിഗണിക്കുന്നത്
Text By: UK Malayalam Pathram
പി ആര്‍ നിയമത്തില്‍ ചില പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ ലഭിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. യുകെയില്‍ സ്ഥിരതാമസമാക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള യോഗ്യത നേടുന്നതിന് ബ്രിട്ടനില്‍ ഉണ്ടായിരിക്കേണ്ട കാലയളവ് ഇരട്ടിപ്പിക്കുമ്പോള്‍ പങ്കാളികള്‍ക്കും (ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്) വൃദ്ധര്‍ക്കും ഇളവ് ലഭിക്കും എന്ന സൂചനകളാണ് പുറത്തുവരുന്നത്. അതിനോടൊപ്പം, കുടുംബ വരുമാനവും, വ്യക്തികളുടെ വരുമാനവും ഒപ്പം, സ്ഥിര താമസത്തിനുള്ള അനുമതി നല്‍കാതിരിക്കുന്നത് കുട്ടികളുടെ ഭാവിയെ എങ്ങനെ ബാധിക്കും എന്നതും ഇക്കാര്യത്തില്‍ പരിഗണിക്കുമെന്ന് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ ലഭിക്കുന്നതിനുള്ള കാലയളവ് അഞ്ച് വര്‍ഷത്തില്‍ നിന്നും പത്ത് വര്‍ഷമാക്കിയത് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട നടപടിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടേഷനില്‍ ലഭിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പഠിച്ചിട്ട് ആവശ്യമായ നീക്കുപോക്കുകള്‍ക്ക് തയ്യാറാകും എന്നാണ് പ്രഭുസഭയിലെ ജസ്റ്റിസ് ആന്‍ഡ് ഹോം അഫയേഴ്സ് കമ്മിറ്റിക്ക് മുന്‍പാകെ ഹോം സെക്രട്ടറി പറഞ്ഞത്. മുന്‍കാല പ്രാബല്യത്തോടെ തന്നെ പുതിയ നിയമം നടപ്പാക്കുമെന്നും അതില്‍ ചില വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ഇളവുകള്‍ ലഭിച്ചേക്കും എന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

പുതിയ പദ്ധതികള്‍ പ്രകാരം കുടിയേറ്റക്കാര്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ നേടാന്‍ 10 വര്‍ഷം കാത്തിരിക്കണമെന്ന സ്ഥിതിയാണ്. നിലവില്‍ ഇത് അഞ്ച് വര്‍ഷമാണ്. എന്നാല്‍ പബ്ലിക് സെക്ടര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സെറ്റില്‍മെന്റ് ലഭിക്കുന്നതിന് അരികില്‍ നില്‍ക്കുന്നവര്‍ക്കും ഇളവ് നല്‍കുന്ന കാര്യമാണ് സ്റ്റാര്‍മര്‍ പരിഗണിക്കുന്നത്.
 
Other News in this category

 
 




 
Close Window