Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  12-09-2026
യുകെയില്‍ കനത്ത മഴ; 33,000 കുടുംബങ്ങളെ ബാധിച്ച ഹോസ്പൈപ്പ് നിരോധനം പിന്‍വലിച്ചു

ലണ്ടന്‍: യുകെയുടെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് ജലസംഭരണികളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ 33,000 കുടുംബങ്ങളെ ബാധിച്ചിരുന്ന ഹോസ്പൈപ്പ് നിരോധനം പിന്‍വലിച്ചു. വെല്‍ഷ് വാട്ടറാണ് നിയന്ത്രണം അവസാനിപ്പിച്ചതായി അറിയിച്ചത്. ശരത്കാലത്തിലേക്ക് കാലാവസ്ഥ മാറുന്നതിനിടെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി കനത്ത മഴ ലഭിച്ചിരുന്നു. താപനിലയും താഴ്ന്നതോടെ ജലസംഭരണികളിലേക്ക് ആവശ്യത്തിന് വെള്ളമെത്തിയതാണ് നിയന്ത്രണം ഒഴിവാക്കാന്‍ വഴിയൊരുക്കിയത്. വരും ദിവസങ്ങളിലും താപനില കുറയുകയും മഴ തുടരുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. കടുത്ത വേനലും മഴക്കുറവും മൂലം വെയില്‍സിന്റെ ഭൂരിഭാഗവും നേരത്തെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു.

Full Story
  12-09-2026
ഇംഗ്ലണ്ടില്‍ 'ടൂറിസ്റ്റ് ടാക്‌സ്' വരുന്നു; മേയര്‍മാര്‍ക്ക് ലെവി ഈടാക്കാന്‍ അധികാരം നല്‍കാന്‍ സര്‍ക്കാര്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് അധിക ചെലവ് വരുത്തുന്ന 'ടൂറിസ്റ്റ് ടാക്‌സ്' ഏര്‍പ്പെടുത്താന്‍ പ്രാദേശിക മേയര്‍മാര്‍ക്ക് അധികാരം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള താമസസൗകര്യങ്ങളില്‍ രാത്രി തങ്ങുന്ന സന്ദര്‍ശകരില്‍നിന്ന് പ്രത്യേക ഫീസ് ഈടാക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് അനുമതി നല്‍കുന്നതാണ് പദ്ധതി. 'ഓവര്‍നൈറ്റ് വിസിറ്റര്‍ ലെവി' എന്ന പേരിലാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. താമസച്ചെലവിന്റെ നിശ്ചിത ശതമാനമായിരിക്കും ഫീസായി ഈടാക്കുക. സ്ഥിരമായ ഒരു തുക ഈടാക്കുന്നതിന് പകരം താമസച്ചെലവിന്റെ അടിസ്ഥാനത്തില്‍ നിരക്ക് നിശ്ചയിക്കുന്നതിലൂടെ കുറഞ്ഞ ചെലവില്‍ അവധിയാത്ര നടത്തുന്നവരുടെ അധികഭാരം

Full Story
  12-09-2026
അയര്‍ലന്‍ഡില്‍ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍; മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കൗണ്ടി മയോയിലെ കാസില്‍ബാറില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടാരക്കര ചക്കുവരയ്ക്കല്‍ കവലയില്‍പുത്തന്‍വീട് ഡി. മാത്യുവിന്റെയും മറിയാമ്മയുടെയും മകന്‍ ഷാന്‍ മാത്യു (38) ആണ് മരിച്ചത്. ഷാന്റെ ഭാര്യ ദീപ്തി മയോ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ജീവനക്കാരിയാണ്. അയര്‍ലന്‍ഡിലേക്ക് പോകുന്നതിന് മുന്‍പ് ഇരുവരും ഡല്‍ഹിയില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്നു. പിന്നീട് ഏതാനും വര്‍ഷങ്ങളായി അയര്‍ലന്‍ഡിലെ ലിമറിക്കില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു. ദീപ്തിക്ക് മയോ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കുടുംബം കാസില്‍ബാറിലേക്ക് താമസം

Full Story
  12-09-2026
ബ്രിട്ടനില്‍ അസിസ്റ്റഡ് ഡയിങ് ബില്ലിന് തിരിച്ചടി; 16 വോട്ടിന് ഹൗസ് ഓഫ് കോമണ്‍സില്‍ പരാജയം

ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും മാരക രോഗബാധിതര്‍ക്ക് വൈദ്യസഹായത്തോടെ ജീവിതം അവസാനിപ്പിക്കാന്‍ നിയമപരമായ അനുമതി നല്‍കാന്‍ ലക്ഷ്യമിട്ട അസിസ്റ്റഡ് ഡയിങ് ബില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ പരാജയപ്പെട്ടു. വെള്ളിയാഴ്ച നടന്ന നിര്‍ണായക വോട്ടെടുപ്പില്‍ 286 എംപിമാര്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ 270 പേര്‍ അനുകൂലിച്ചു. 16 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബില്‍ തള്ളിയത്. ആറ് മാസമോ അതില്‍ കുറവോ മാത്രം ആയുസ് പ്രതീക്ഷിക്കപ്പെടുന്ന, സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള മാനസികശേഷിയുള്ള 18 വയസ്സിന് മുകളിലുള്ള മാരക രോഗബാധിതര്‍ക്ക് കര്‍ശനമായ വ്യവസ്ഥകളോടെ വൈദ്യസഹായം തേടി ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു ബില്ലിന്റെ ലക്ഷ്യം. രണ്ട് ഡോക്ടര്‍മാരുടെ പരിശോധനയ്ക്കും

Full Story
  12-09-2026
ഡയാനയുടെ പ്രശസ്ത 'റിവഞ്ച് ഡ്രസ്' വീണ്ടും ലേലത്തിന്; 2.2 ലക്ഷം പൗണ്ട് വരെ ലഭിക്കുമെന്ന് പ്രതീക്ഷ

ലണ്ടന്‍: ബ്രിട്ടിഷ് രാജകുടുംബ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വസ്ത്രങ്ങളിലൊന്നായ ഡയാന രാജകുമാരിയുടെ പ്രശസ്തമായ 'റിവഞ്ച് ഡ്രസ്' വീണ്ടും ലേലത്തിന്. 1994ല്‍ ലണ്ടനിലെ സെര്‍പന്റൈന്‍ ഗാലറിയില്‍ നടന്ന ചാരിറ്റി പരിപാടിയില്‍ ഡയാന ധരിച്ച കറുത്ത സില്‍ക്ക് വസ്ത്രമാണ് ഡിസംബര്‍ ഒന്‍പതിന് ലേലത്തിനെത്തുന്നത്. വസ്ത്രത്തിന് 2.2 ലക്ഷം പൗണ്ട്, ഏകദേശം മൂന്ന് ലക്ഷം ഡോളര്‍ വരെ ലഭിക്കുമെന്നാണ് ലേല സ്ഥാപനമായ സോത്ത്ബിയുടെ പ്രതീക്ഷ. 1994 നവംബര്‍ 20ന് വാനിറ്റി ഫെയര്‍ സംഘടിപ്പിച്ച ചാരിറ്റി പരിപാടിയിലാണ് ഡയാന ഈ വസ്ത്രം ധരിച്ച് പൊതുവേദിയിലെത്തിയത്. അതേ ദിവസം സംപ്രേഷണം ചെയ്ത ടെലിവിഷന്‍ ഡോക്യുമെന്ററിയില്‍ അന്നത്തെ ഭര്‍ത്താവായിരുന്ന ചാള്‍സ് രാജകുമാരന്‍ വിവാഹബന്ധത്തിനിടെ മറ്റൊരു

Full Story
  11-09-2026
മൂന്ന് വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്തു; മുന്‍ കായികാധ്യാപിക കുറ്റക്കാരിയെന്ന് കോടതി

ലണ്ടന്‍: രണ്ട് സ്‌കൂളുകളിലായി മൂന്ന് വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ മുന്‍ കായികാധ്യാപിക കുറ്റക്കാരിയെന്ന് കോടതി. വില്‍റ്റ്‌ഷെയറിലെ ചിപ്പന്‍ഹാം സ്വദേശിനിയായ ബ്രോണ്‍വെന്‍ ജെയിംസ് (30) ആണ് വിന്‍ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. 16 വയസ്സുള്ള ഒരു ആണ്‍കുട്ടിയുമായി ബന്ധപ്പെട്ട മൂന്ന് ലൈംഗിക കുറ്റങ്ങളിലാണ് കോടതി ജെയിംസിനെ കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. 13, 14 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസുകളില്‍ ഇവര്‍ നേരത്തെ തന്നെ കുറ്റം സമ്മതിച്ചിരുന്നു. അധ്യാപികയെന്ന നിലയില്‍ ലഭിച്ച വിശ്വാസവും അധികാരവും ദുരുപയോഗം ചെയ്താണ് ജെയിംസ് വിദ്യാര്‍ഥികളുമായി അടുപ്പം സ്ഥാപിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ

Full Story
  11-09-2026
അഭയാര്‍ഥികളെന്ന് തെറ്റിദ്ധരിച്ചു; പാക്കിസ്ഥാന്‍ അണ്ടര്‍-19 ക്രിക്കറ്റ് ടീമിന്റെ ഹോട്ടലിന് മുന്നില്‍ കുടിയേറ്റവിരുദ്ധ പ്രതിഷേധം

ലണ്ടന്‍: ഇംഗ്ലണ്ടിലെത്തിയ പാക്കിസ്ഥാന്‍ അണ്ടര്‍-19 ക്രിക്കറ്റ് ടീമിനെ അഭയാര്‍ഥികളെന്ന് തെറ്റിദ്ധരിച്ച് ഹോട്ടലിനു മുന്നില്‍ കുടിയേറ്റവിരുദ്ധ പ്രതിഷേധക്കാര്‍ തടിച്ചുകൂടി. പോര്‍ട്‌സ്മൗത്തിലെ മാരിയറ്റ് ഹോട്ടലിനു മുന്നിലാണ് ചൊവ്വാഴ്ച രാത്രി 40 മുതല്‍ 50 വരെ പേരടങ്ങുന്ന സംഘം പ്രതിഷേധവുമായി എത്തിയത്. മുഖംമൂടി ധരിച്ചവരും സംഘത്തിലുണ്ടായിരുന്നു. ഹോട്ടലില്‍ എത്തിയ വിദേശികളായ ഒരു സംഘം അഭയാര്‍ഥികളാണെന്ന അഭ്യൂഹം പരന്നതോടെയാണ് പ്രതിഷേധക്കാര്‍ സ്ഥലത്തെത്തിയത്. എന്നാല്‍ ഹോട്ടലില്‍ താമസിച്ചിരുന്നത് ഇംഗ്ലണ്ട് പര്യടനത്തിനായി എത്തിയ പാക്കിസ്ഥാന്‍ അണ്ടര്‍-19 ക്രിക്കറ്റ് ടീമാണെന്ന് പിന്നീട് വ്യക്തമായി.

സംഭവത്തെക്കുറിച്ച് വിവരം

Full Story
  11-09-2026
വിദേശ സംഭാവന വിവാദം; നൈജല്‍ ഫരാജിന്റെ 'റിഫോം യുകെ'ക്കെതിരെ ക്രിമിനല്‍ അന്വേഷണം

ലണ്ടന്‍: വിദേശ സംഭാവനകളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് നിയമം ലംഘിച്ചെന്ന ആരോപണത്തില്‍ നൈജല്‍ ഫരാജിന്റെ നേതൃത്വത്തിലുള്ള 'റിഫോം യുകെ'ക്കെതിരെ മെട്രോപൊളിറ്റന്‍ പൊലീസ് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചു. ചാനല്‍ 4 ന്യൂസ് കഴിഞ്ഞയാഴ്ച പുറത്തുവിട്ട ഒളിക്യാമറ അന്വേഷണ റിപ്പോര്‍ട്ടിനു പിന്നാലെയാണ് പൊലീസ് നടപടി. രാഷ്ട്രീയ പാര്‍ട്ടിക്കുള്ള സംഭാവനകളും അഭിപ്രായ സര്‍വേകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. 2000ലെ പൊളിറ്റിക്കല്‍ പാര്‍ട്ടീസ്, ഇലക്ഷന്‍സ് ആന്‍ഡ് റഫറന്‍ഡംസ് ആക്ട് പ്രകാരമുള്ള നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ചാനല്‍ 4 സംപ്രേഷണം ചെയ്ത ഒളിക്യാമറ

Full Story
[19][20][21][22][23]
 
-->




 
Close Window