Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  08-09-2026
വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് ബ്രിട്ടന്റെ വ്യാപാര വിലക്ക്; നയത്തില്‍ നിര്‍ണായക മാറ്റം

ലണ്ടന്‍: ഇസ്രായേല്‍-ഫലസ്തീന്‍ വിഷയത്തിലെ നയത്തില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി ബ്രിട്ടന്‍. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന സാധനങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ചില സേവനങ്ങളും നിയന്ത്രണത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടേക്കും. വിദേശകാര്യ സെക്രട്ടറി എഡ് മിലിബാന്‍ഡ് പാര്‍ലമെന്റില്‍ പുതിയ നടപടികള്‍ വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പിനും ദ്വിരാഷ്ട്ര പരിഹാരത്തിനും ഭീഷണിയാകുന്ന രീതിയില്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി കുടിയേറ്റങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടന്റെ നടപടി. വെസ്റ്റ് ബാങ്കിലെ ഇസ്രായേലി

Full Story
  08-09-2026
ക്യാംപിങ്ങിനിടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; കൊലപാതക സംശയത്തില്‍ നാല് പേര്‍ അറസ്റ്റില്‍

ലണ്ടന്‍: യുകെയിലെ സ്റ്റാഫോര്‍ഡ്ഷയറില്‍ ക്യാംപിങ്ങിനിടെ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ച സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മരണത്തില്‍ കൊലപാതക സാധ്യത സംശയിച്ചാണ് നടപടിയെന്ന് സ്റ്റാഫോര്‍ഡ്‌ഷെയര്‍ പൊലീസ് അറിയിച്ചു. സൗത്ത് സ്റ്റാഫോര്‍ഡ്ഷയറില്‍ നിന്നുള്ള 42 വയസ്സുകാരനും 30 വയസ്സുകാരിയും, വോള്‍വര്‍ഹാംപ്ടണില്‍ നിന്നുള്ള 20 വയസ്സുകാരിയും വാള്‍സാളില്‍ നിന്നുള്ള 18 വയസ്സുകാരനുമാണ് അറസ്റ്റിലായത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം നാലുപേരെയും ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

ശനിയാഴ്ച രാവിലെ 8.45ഓടെ സ്‌ട്രോബെറി ലെയ്നിന് സമീപം കുഞ്ഞിന് ഹൃദയസ്തംഭനം

Full Story
  08-09-2026
140 കുടിയേറ്റക്കാരുമായി ഡിങ്കി പോര്‍ട്‌സ്മൗത്ത് തീരത്ത്; കുടിയേറ്റവിരുദ്ധ പ്രതിഷേധം അക്രമാസക്തമായി

ലണ്ടന്‍: ഏകദേശം 140 കുടിയേറ്റക്കാരുമായി ഫ്രാന്‍സില്‍നിന്ന് പുറപ്പെട്ട ഡിങ്കി ബോട്ട് ഇംഗ്ലിഷ് ചാനല്‍ കടന്ന് പോര്‍ട്‌സ്മൗത്ത് തീരത്തെത്തിയതിന് പിന്നാലെ നഗരത്തില്‍ കുടിയേറ്റവിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. ഈസ്റ്റ്നി മറീനയ്ക്ക് സമീപം ഞായറാഴ്ച വൈകുന്നേരം നൂറുകണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടി. കുടിയേറ്റക്കാരെ പ്രോസസിങ് കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ച് റോഡുകള്‍ മണിക്കൂറുകളോളം ഉപരോധിച്ചതോടെയാണ് പൊലീസുമായി സംഘര്‍ഷമുണ്ടായത്. പ്രതിഷേധത്തിനിടെ ഏതാനും പൊലീസുകാര്‍ക്ക് പരുക്കേറ്റു. പൊലീസ്, കോസ്റ്റ്ഗാര്‍ഡ്, അതിര്‍ത്തി സേന എന്നിവരുടെ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പുലര്‍ച്ചെ നാലുമണിയോടെ പ്രദേശത്തുണ്ടായിരുന്ന

Full Story
  07-09-2026
ഇക്കുറി യുകെ ബജറ്റില്‍ വലിയ ആനുകൂല്യങ്ങളൊന്നും ഉണ്ടാവില്ല: ചാന്‍സലര്‍ നീട്ടിവലിച്ച് സാഹചര്യം വിശദീകരിക്കുമ്പോള്‍ വ്യക്തം
ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാക്കുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍ ജോണ്‍ ഹീലി. അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ കടുപ്പമേറിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം സൂചന നല്‍കുന്നത്. ട്രംപിന്റെ മിഡില്‍ ഈസ്റ്റ് യുദ്ധം നടക്കുന്ന പശ്ചാത്തലത്തില്‍ ആശ്വാസ നടപടികള്‍ക്ക് സാധ്യതയില്ലെന്നാണ് വ്യക്തമാകുന്നത്.

ഒക്ടോബര്‍ 28ന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇറാന്‍ യുദ്ധത്തിന്റെ അനുരണനങ്ങള്‍ ഉണ്ടാകുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഹീലി വ്യക്തമാക്കി. ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രിയായതോടെ റേച്ചല്‍ റീവ്സിന്റെ പിന്‍ഗാമിയായി ട്രഷറിയില്‍ എത്തിയതാണ് ഹീലി. ആഗോള അസ്ഥിരത നിലനില്‍ക്കുമ്പോള്‍ അനിശ്ചിതാവസ്ഥയ്ക്ക് എതിരെ പിടിച്ചുനില്‍ക്കാന്‍ രാജ്യത്തിന് കഴിയുമെന്ന് ഉറപ്പാക്കുകയാണ്
Full Story
  07-09-2026
സെന്‍ട്രല്‍ ലണ്ടനില്‍ യുവതിയെ നടുറോഡില്‍ പീഡിപ്പിച്ചയാളുടെ ചിത്രം ഇതാണ്: പോലീസ് പുറത്തുവിട്ടത് സിസിടിവി ദൃശ്യം
സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ച പ്രതിയുടെ ചിത്രം പുറത്ത്. പ്രതി തെരുവിലൂടെ നടക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ആഗസ്ത് 20 പുലര്‍ച്ചെ 5.20നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കോവന്റ് ഗാര്‍ഡനിലെ തെരുവിലൂടെ നടക്കുന്നതിനിടെയാണ് 20 കാരിയെ പ്രതി സമീപിച്ചത്. പിന്നീട് പുലര്‍ച്ചെ 5.20 ന് മാക്ലിന്‍ സ്ട്രീറ്റില്‍ വച്ചാണ് യുവതി അക്രമത്തിന് ഇരയായത്. അതിജീവിതയ്ക്ക് സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ സേവനം ലഭ്യമാക്കിയതായി പൊലീസ് അറിയിച്ചു. ഇയാളെ സംബന്ധിച്ചുള്ള വിവരം ലഭിച്ചാല്‍ എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് പൊലീസ് വ്യക്തമാക്കി.
Full Story
  07-09-2026
ക്യാംപിങ്ങിനിടെ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ച നിലയില്‍; യുകെയില്‍ അന്വേഷണം

ലണ്ടന്‍: യുകെയിലെ സ്റ്റാഫോര്‍ഡ്‌ഷെയറില്‍ കുടുംബത്തോടൊപ്പം വനമേഖലയില്‍ ക്യാംപിങ്ങിനെത്തിയ മൂന്ന് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെസ്ലിന്‍ ഹൈക്ക് സമീപമുള്ള സ്‌ട്രോബെറി ലൈനിലെ വനപ്രദേശത്താണ് സംഭവം. ശനിയാഴ്ച രാവിലെ 8.45ഓടെ കുഞ്ഞിന് ഹൃദയസ്തംഭനം സംഭവിച്ചതായി അടിയന്തര സേവന വിഭാഗത്തിന് വിവരം ലഭിച്ചു. ഉടന്‍ തന്നെ എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വെയര്‍ലി ആന്‍ഡ് എസിങ്ടന്‍ കനാല്‍ ലോക്കല്‍ നേച്ചര്‍ റിസര്‍വിനോട് ചേര്‍ന്നുള്ള തടാകക്കരയിലാണ് കുടുംബം ക്യാംപ് ചെയ്തിരുന്നതെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും നിലവില്‍ മരണം

Full Story
  07-09-2026
ചെലവ് ചുരുക്കാന്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍; യുകെയില്‍ സ്വമേധയാ വിരമിക്കല്‍ പദ്ധതി, 4,000 ജോലികള്‍ വരെ ബാധിച്ചേക്കും

ലണ്ടന്‍: ആഗോള വാഹന നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (JLR) യുകെയിലെ ജീവനക്കാര്‍ക്കായി സ്വമേധയാ വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. ആഗോള വാഹന വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും കഴിഞ്ഞ വര്‍ഷമുണ്ടായ വന്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടവുമാണ് പുതിയ നടപടിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 1.7 ബില്യണ്‍ പൗണ്ടിന്റെ ചെലവ് ചുരുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നേരത്തെ കണക്കാക്കിയതിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്‌ക്കേണ്ടിവന്നേക്കുമെന്നും ഏകദേശം 4,000 ജീവനക്കാരെ വരെ നടപടി ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എത്ര തസ്തികകള്‍ ഒഴിവാക്കുമെന്ന കാര്യത്തില്‍ കമ്പനി ഔദ്യോഗിക കണക്ക്

Full Story
  07-09-2026
എന്‍എച്ച്എസ് അത്യാഹിത വിഭാഗങ്ങളില്‍ ജീവനക്കാര്‍ക്ക് സുരക്ഷാഭീതി; 73 ശതമാനം പേര്‍ പതിവായി അക്രമം നേരിടുന്നുവെന്ന് സര്‍വേ

ലണ്ടന്‍: ബ്രിട്ടനിലെ എന്‍എച്ച്എസ് അത്യാഹിത വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പതിവായി അക്രമത്തിനും അധിക്ഷേപത്തിനും ഇരയാകുന്നതായി സര്‍വേ. 2,000-ത്തിലധികം ജീവനക്കാരെ ഉള്‍പ്പെടുത്തി റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ നടത്തിയ സര്‍വേയിലാണ് ആശങ്കാജനകമായ വിവരങ്ങള്‍ പുറത്തുവന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 73 ശതമാനം പേരും ദിവസേനയോ ആഴ്ചയില്‍ ഒരിക്കലോ ഏതെങ്കിലും തരത്തിലുള്ള അക്രമമോ ആക്രമണമോ നേരിടുന്നുണ്ടെന്ന് വ്യക്തമാക്കി. 96 ശതമാനം ജീവനക്കാരും രോഗികളില്‍ നിന്നോ പൊതുജനങ്ങളില്‍ നിന്നോ വാക്കാലുള്ള അധിക്ഷേപം നേരിട്ടിട്ടുണ്ടെന്നും സര്‍വേയില്‍ പറയുന്നു. വംശീയ അധിക്ഷേപം, ലൈംഗിക വിവേചനം, സ്വവര്‍ഗവിരുദ്ധ പരാമര്‍ശങ്ങള്‍ തുടങ്ങിയ വിവേചനപരമായ

Full Story
[22][23][24][25][26]
 
-->




 
Close Window