Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
UK Special
  29-09-2025
അയര്‍ലന്‍ഡില്‍ അഭയാര്‍ത്ഥി പ്രവാഹം കുറയ്ക്കാന്‍ പുതിയ റിട്ടേണ്‍ പദ്ധതി; കുടുംബങ്ങള്‍ക്ക് 10,000 യൂറോ വരെ

ഡബ്ലിന്‍: രാജ്യാന്തര സംരക്ഷണ അവകാശവാദം ഉപേക്ഷിച്ച് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്ന അഭയാര്‍ത്ഥികള്‍ക്ക് 10,000 യൂറോ (ഏകദേശം പത്ത് ലക്ഷം രൂപ) വരെ വാഗ്ദാനം ചെയ്യുന്ന വെളാന്ററി റിട്ടേണ്‍ പ്രോഗ്രാം പ്രഖ്യാപിച്ച് അയര്‍ലന്‍ഡ് സര്‍ക്കാര്‍. ജസ്റ്റിസ് മന്ത്രി ജിം ഒ'കല്ലഗന്‍ ഒപ്പുവച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

സെപ്റ്റംബര്‍ 28ന് മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആനുകൂല്യം

സെപ്റ്റംബര്‍ 28ന് മുമ്പ് അഭയം തേടിയവരും അവരുടെ അപേക്ഷയുടെ തീരുമാനം കാത്തിരിക്കുന്നവരുമാണ് പദ്ധതിക്ക് അര്‍ഹതയുള്ളത്. വ്യക്തികള്‍ക്ക് 2,500 യൂറോയും, കുടുംബങ്ങള്‍ക്ക് 10,000 യൂറോവുമാണ്

Full Story
  28-09-2025
ജെഫ്രി എപ്സ്റ്റീന്‍ കേസില്‍ ഇലോണ്‍ മസ്‌കിന്റെ പേരും; പുതിയ രേഖകളില്‍ ഉന്നതരുടെ ബന്ധം വീണ്ടും ചര്‍ച്ചയാകുന്നു

ന്യൂയോര്‍ക് : അമേരിക്കയിലെ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ ഫയലുകളില്‍ ടെക് കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ പേരും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ബില്‍ ഗേറ്റ്സ്, ബ്രിട്ടീഷ് രാജകുമാരന്‍ ആന്‍ഡ്രൂ, ട്രംപ് സഖ്യകക്ഷിയായ സ്റ്റീവ് ബാനന്‍ തുടങ്ങിയ പ്രമുഖരുടെ പേരിനൊപ്പമാണ് മസ്‌കിന്റെ പേര് രേഖകളില്‍ പ്രത്യക്ഷപ്പെട്ടത്.

ഡെമോക്രാറ്റിക് നിയമനിര്‍മാതാക്കള്‍ പുറത്തിറക്കിയ ആറ് പേജുള്ള രേഖയുടെ പുതുക്കിയ പതിപ്പില്‍, 2014 ഡിസംബര്‍ 6-ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് യുഎസ് വിര്‍ജിന്‍ ദ്വീപുകളിലെ എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപിലേക്ക് ക്ഷണം ലഭിച്ചതായി കാണിക്കുന്നു. ''ഓര്‍മപ്പെടുത്തല്‍: ഡിസംബര്‍ 6-ന് എലോണ്‍

Full Story
  28-09-2025
കിഡോ നഴ്സറി ശൃംഖല ഹാക്ക് ചെയ്തത്; കുട്ടികളുടെയും ജീവനക്കാരുടെയും സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത് ഹാക്കര്‍മാര്‍ ഭീഷണിപ്പെടുത്തുന്നു

ലണ്ടന്‍: ആയിരക്കണക്കിന് നഴ്സറി കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും മോചനദ്രവ്യമായി കൈവശം വച്ചിരിക്കുന്ന ഹാക്കര്‍മാര്‍, പണം നല്‍കിയില്ലെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി തുടങ്ങി. 'റേഡിയന്റ്' എന്ന പേരില്‍ സ്വയം വിശേഷിപ്പിക്കുന്ന ഹാക്കര്‍മാര്‍, കിഡോ നഴ്സറി ശൃംഖല ഹാക്ക് ചെയ്തതായാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച 10 കുട്ടികളുടെയും വെള്ളിയാഴ്ച 10 കുട്ടികളുടെയും പ്രൊഫൈലുകള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതോടെ ഭീഷണി കൂടുതല്‍ ഗുരുതരമായി. ഡസന്‍ കണക്കിന് ജീവനക്കാരുടെ പേരുകള്‍, വിലാസങ്ങള്‍, ദേശീയ ഇന്‍ഷുറന്‍സ് നമ്പറുകള്‍, ബന്ധപ്പെടാനുള്ള

Full Story
  28-09-2025
യുഎന്‍ ഉപരോധം പുനസ്ഥാപിക്കല്‍: ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി രാജ്യങ്ങളിലെ അംബാസിഡര്‍മാരെ തിരിച്ചുവിളിച്ച് ഇറാന്‍

തെഹറാന്‍: യു എന്‍ ഉപരോധങ്ങള്‍ പുനസ്ഥാപിക്കാന്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി രാജ്യങ്ങള്‍ (ഇ-ത്രീ) തീരുമാനിച്ചതിനെ തുടര്‍ന്ന്, ഈ രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ അംബാസിഡര്‍മാരെ തിരിച്ചുവിളിച്ച് ഇറാന്‍. നാളെ മുതല്‍ ഉപരോധങ്ങള്‍ നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് വ്യക്തത വരുത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇ-ത്രീ രാജ്യങ്ങള്‍ നടപടി സ്വീകരിച്ചത്. നേരത്തെ റദ്ദാക്കിയ യു എന്‍ സുരക്ഷാസമിതി പ്രമേയങ്ങള്‍ പുനസ്ഥാപിക്കാനുള്ള ഈ നീക്കം നിരുത്തരവാദപരമാണെന്ന് ഇറാന്‍ ആരോപിച്ചു.

രക്ഷാസമിതിയില്‍ നീക്കം

Full Story
  28-09-2025
ലണ്ടന്‍ ട്രെയിനില്‍ അപ്രതീക്ഷിത യാത്രക്കാരന്‍; യാത്രക്കാരെ ഭയപ്പെടുത്തി

ലണ്ടന്‍: രാത്രി വീട്ടിലേക്ക് മടങ്ങാനായി 'അവസാന ട്രെയിനില്‍' കയറിയ 21 വയസ്സുകാരിയായ ഈവ് അമോട്ടെങ്, ട്രെയിനില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട 'യാത്രക്കാരനെ' കണ്ടതോടെ ഭയഭീതികളിലായി. സൗത്ത് എന്‍ഡ് സെന്‍ട്രല്‍ മുതല്‍ ലണ്ടന്‍ ഫെന്‍ചര്‍ച്ച് സ്ട്രീറ്റ് വരെ യാത്രക്കാര്‍ക്കൊപ്പം യാത്ര ചെയ്തതായിരുന്നു കുറുക്കന്‍.

ട്രെയിനില്‍ കയറിയതോടെ യാത്രക്കാരെ ആശ്ചര്യപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്ത കുറുക്കനെ അടുത്ത സ്റ്റേഷനില്‍ എത്തും വരെ നോക്കിനില്‍ക്കാനാണ് യാത്രക്കാര്‍ക്ക് സാധിച്ചത്. ''കോട്ടയത്ത് സിഗ്‌നല്‍ മോശമായതിനാല്‍ ആരെയും സഹായത്തിനു വിളിക്കാനായില്ല. വഴിതടഞ്ഞുനിന്ന കുറുക്കനെ നോക്കിനില്‍ക്കാനാണ് ഞങ്ങള്‍ക്കായത്,''

Full Story
  28-09-2025
ഹോളോകോസ്റ്റിനെ അതിജീവിച്ച നടിയും ഭര്‍ത്താവും സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആത്മഹത്യാ ക്ലിനിക്കില്‍ ജീവിതം അവസാനിപ്പിച്ചു

ലണ്ടന്‍: ഹോളോകോസ്റ്റിനെ അതിജീവിച്ച പ്രശസ്ത നടിയും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ റൂത്ത് പോസ്നര്‍ (96), ഭര്‍ത്താവ് മൈക്കിളിനൊപ്പം (97) സ്വിറ്റ്‌സര്‍ലന്‍ഡിലെ ആത്മഹത്യാ ക്ലിനിക്കില്‍ വച്ച് ജീവതം അവസാനിപ്പിച്ചു. മരണകരമായ രോഗങ്ങള്‍ ഇല്ലാതിരുന്ന ഇരുവരും, ഏകദേശം 75 വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷം വേര്‍പിരിയാന്‍ ആഗ്രഹിക്കുന്നില്ലെന്ന നിലപാടില്‍, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും ഇ-മെയില്‍ അയച്ചാണ് തീരുമാനം അറിയിച്ചത്.

''നിങ്ങള്‍ക്ക് ഈ ഇ-മെയില്‍ ലഭിക്കുമ്പോള്‍ ഞങ്ങള്‍ ഭൂമിയില്‍ നിന്ന് യാത്രയായിരിക്കും'' എന്ന വാചകത്തോടെ ആരംഭിക്കുന്ന കത്തില്‍, ഈ തീരുമാനത്തിന് ബാഹ്യ സമ്മര്‍ദ്ദങ്ങളില്ലെന്നും, കാഴ്ച, കേള്‍വി, ഊര്‍ജം

Full Story
  27-09-2025
ലണ്ടനിലെ നഴ്സറികളില്‍ 21 കുട്ടികളെ ഉപദ്രവിച്ച അധ്യാപികയ്ക്ക് എട്ടുവര്‍ഷം തടവ്

ലണ്ടന്‍: ലണ്ടനിലെ രണ്ട് നഴ്സറികളില്‍ 21 കുരുന്നുകളെ ക്രൂരമായി ഉപദ്രവിച്ച 22 കാരിയായ നഴ്സറി ടീച്ചര്‍ റോക്സാന ലെക്കയ്ക്ക് എട്ടുവര്‍ഷം തടവുശിക്ഷ വിധിച്ചു. ടിക്കന്‍ഹാമിലെ മോണ്ടിസോറി റിവര്‍സൈഡ് നഴ്സറിയിലായിരുന്നു കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം നടന്നത്.

കേസില്‍ അന്വേഷണത്തിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കുട്ടികളെ പതിവായി ഞെക്കുന്നതും തള്ളുന്നതുമാണ് പൊലീസ് കണ്ടെത്തിയത്. വിചാരണക്കിടെ ദൃശ്യങ്ങള്‍ കണ്ട് മാതാപിതാക്കളും ജൂറിയംഗങ്ങളും കണ്ണീരൊഴുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടികളെ വിശ്വസിച്ചേല്‍പ്പിച്ച മാതാപിതാക്കളോടുള്ള കടുത്ത ക്രൂരതയാണ് റോക്സാന കാണിച്ചതെന്ന് കോടതി

Full Story
  27-09-2025
യുകെയിലെ കാമ്പസുകളില്‍ വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗിക അതിക്രമം വര്‍ധിക്കുന്നു; സര്‍വേ റിപ്പോര്‍ട്ട്

ലണ്ടന്‍: യുകെയിലെ യൂണിവേഴ്സിറ്റി കാമ്പസുകളില്‍ വനിതാ വിദ്യാര്‍ത്ഥികള്‍ കടുത്ത ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. അടുത്തകാലത്ത് വിദ്യാര്‍ത്ഥിനികള്‍ നേരിടുന്ന ലൈംഗിക പീഡനങ്ങളില്‍ സ്ഫോടനത്മകമായ വര്‍ധനയുണ്ടായതായി 'ഓഫീസ് ഫോര്‍ സ്റ്റുഡന്റ്സ്' നടത്തിയ പഠനം വ്യക്തമാക്കുന്നു.

52,000 വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേ പ്രകാരം, യൂണിവേഴ്സിറ്റിയില്‍ പ്രവേശിച്ചതിന് ശേഷം ലൈംഗിക അപമാനം നേരിട്ടതായി 25 ശതമാനം പേര്‍ വെളിപ്പെടുത്തി. 14 ശതമാനം പേര്‍ നേരിട്ടത് ലൈംഗിക പീഡനങ്ങളാണ്. സ്ത്രീകള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് മൂന്നിരട്ടി അധികം ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നുവെന്നാണ്

Full Story
[224][225][226][227][228]
 
-->




 
Close Window