Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
UK Special
  03-10-2025
അയര്‍ലന്‍ഡില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി അന്തരിച്ചു. കാവനിലെ ബെയിലിബ്രോയില്‍ താമസിച്ചിരുന്ന വടക്കേ കരുമാങ്കല്‍, പാച്ചിറ സ്വദേശി ജോണ്‍സണ്‍ ജോയി (34) ആണ് മരിച്ചത്. അയര്‍ലന്‍ഡിലെ ആരോഗ്യ മേഖലയിലാണ് ജോണ്‍സണ്‍ ജോലി ചെയ്തിരുന്നത്.

രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ഭാര്യയും മക്കളും നാട്ടിലായിരുന്ന സമയത്താണ് ദുഃഖകരമായ വിയോഗം. ഉച്ചയായിട്ടും ഉറക്കമുണരാത്തതിനെത്തുടര്‍ന്ന്, കൂടെയുണ്ടായിരുന്ന സുഹൃത്ത് നടത്തിയ പരിശോധനയിലാണ് മരണം അറിഞ്ഞത്. ഭാര്യ: ആല്‍ബി ലൂക്കോസ് (പാച്ചിറ ഇടവക കൊച്ചുപറമ്പില്‍). മക്കള്‍: രണ്ട് കുഞ്ഞുങ്ങള്‍. സംസ്‌കാര ചടങ്ങുകള്‍ പിന്നീട്

Full Story
  03-10-2025
ബ്രിട്ടനില്‍ 70 വയസ്സിന് മുകളിലുള്ള ഡ്രൈവര്‍മാര്‍ക്കായി പുതിയ ലൈസന്‍സ് നിയമങ്ങള്‍ പ്രാബല്യത്തില്‍

ലണ്ടന്‍: ബ്രിട്ടനില്‍ 70 വയസ്സിന് മുകളിലുള്ള ഡ്രൈവര്‍മാര്‍ക്കായി പുതിയ ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങള്‍ ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. റോഡ് സുരക്ഷ ഉറപ്പാക്കുകയാണ് നിയമപരിഷ്‌കരണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മുതിര്‍ന്നവരുടെ സ്വാതന്ത്ര്യം കുറയ്ക്കാനല്ല, സുരക്ഷിതമായ വാഹന ഓട്ടം ഉറപ്പാക്കാനാണ് ഈ നീക്കമെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രായം കൂടുന്നതനുസരിച്ച് കാഴ്ചശക്തി കുറയുക, ആരോഗ്യപ്രശ്‌നങ്ങള്‍, പ്രതികരണ വേഗം കുറയുക തുടങ്ങിയ ഘടകങ്ങള്‍ ഡ്രൈവിങ് സുരക്ഷയെ ബാധിക്കുന്നതായാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്.

Full Story
  02-10-2025
യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം ശക്തം; മലയാളികള്‍ ഉള്‍പ്പെടെ വിദേശ തൊഴിലാളികള്‍ ആശങ്കയില്‍

ലണ്ടന്‍: യുകെയില്‍ പെര്‍മനന്റ് റസിഡന്‍സ് സ്റ്റാറ്റസ് (പിആര്‍) ലഭിക്കാന്‍ വേണ്ട കാലാവധി നിലവിലെ 5 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമാക്കാനുള്ള സര്‍ക്കാര്‍ നീക്കം ശക്തമാകുന്നു. ഈ മാസം 8-ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളില്‍ സമര്‍പ്പിക്കപ്പെട്ട രണ്ട് പ്രധാന പെറ്റീഷനുകളെ അടിസ്ഥാനമാക്കിയുള്ള നീക്കങ്ങളാണ് ഇതിന് പിന്നില്‍.

മലയാളി എംപിയും വിദേശ തൊഴിലാളികളുടെ ആശങ്കയും

ആഷ്‌ഫോര്‍ഡില്‍ നിന്നുള്ള മലയാളി എംപി സോജന്‍ ജോസഫ്, എന്‍എച്ച്എസില്‍ സേവനം ചെയ്യുന്ന വിദേശ തൊഴിലാളികളുടെ സംഭാവന ചൂണ്ടിക്കാട്ടി, പുതിയ നയമാറ്റം അനവധി കുടുംബങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന്

Full Story
  02-10-2025
കെഎല്‍ആര്‍ നിര്‍ത്തലാക്കുമെന്ന റിഫോം പ്രഖ്യാപനത്തിന് ശക്തമായ പ്രതികരണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി; നൈജല്‍ ഫെറാജ് 'പരിഭവത്തിന്റെ രാഷ്ട്രീയക്കാരന്‍'

ലണ്ടന്‍: അധികാരത്തിലെത്തിയാല്‍ പെര്‍മനന്റ് റസിഡന്‍സ് സ്റ്റാറ്റസ് (കെഎല്‍ആര്‍) റദ്ദാക്കുമെന്ന റിഫോം യുകെ പാര്‍ട്ടിയുടെ പ്രഖ്യാപനത്തിന് ശക്തമായ പ്രതികരണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍. ലിവര്‍പൂളില്‍ നടക്കുന്ന ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി റിഫോം പാര്‍ട്ടിയെയും നേതാവ് നൈജല്‍ ഫെറാജിനെയും കടന്നാക്രമിച്ചത്.

''വെറുപ്പിന്റെയും വംശവെറിയുടെയും രാഷ്ട്രീയമാണ് ഫെറാജിന്റെത്. അദ്ദേഹം ബ്രിട്ടനെ ഇഷ്ടപ്പെടുന്നില്ല, വിശ്വസിക്കുന്നില്ല. രാഷ്ട്രീയത്തില്‍ അക്രമവും ഭിന്നിപ്പും കൊണ്ടുവരാന്‍ ശ്രമിക്കുന്ന??റാജ് ക്രിമിനല്‍ നടപടിയിലേക്കാണ് നീങ്ങുന്നത്,'' - പ്രധാനമന്ത്രിയുടെ വിമര്‍ശനം.

Full Story
  02-10-2025
ലണ്ടനില്‍ ചുരുളഴിഞ്ഞത് ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ തട്ടിപ്പ്; ചൈനീസ് വനിതയും കൂട്ടരും കുറ്റക്കാരെന്ന് കോടതി

ലണ്ടന്‍: ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന്റെ കഥയാണ് ലണ്ടന്‍ തേംസ് നദിക്കരയിലെ സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ വെളിപ്പെട്ടത്. 'സമ്പത്തിന്റെ ദേവത' എന്ന പേരില്‍ നിക്ഷേപകരെ ആകര്‍ഷിച്ച് കോടികള്‍ തട്ടിയെടുത്ത ചൈനീസ് വനിത ഷിമിന്‍ ക്വിയാനും സഹായിയായ മലേഷ്യന്‍ പൗരന്‍ സെങ് ഹോക് ലിങ്ങും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയതായി കോടതി കണ്ടെത്തി.

128,000 പേര്‍ക്ക് നഷ്ടം; ബിറ്റ്കോയിനില്‍ 60000 കോടി രൂപയുടെ മൂല്യം

വടക്കന്‍ ചൈനയിലെ ടിയാന്‍ജിനിലും ബെയ്ജിങ്ങിലുമായി കൂലിത്തൊഴിലാളികള്‍ മുതല്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുവരെയുള്ള 1.28 ലക്ഷം പേര്‍ക്ക് നഷ്ടം സംഭവിച്ചു. 300 ഇരട്ടി ലാഭം വാഗ്ദാനം

Full Story
  02-10-2025
യുകെയില്‍ ആദ്യത്തെ നെല്‍കൃഷി പരീക്ഷണം വിജയത്തിലേക്ക്; ബ്രിട്ടീഷ് വനിതയുടെ നേതൃത്വത്തില്‍ ഈലി ഗ്രാമത്തില്‍ വിളവെടുപ്പിന് ഒരുക്കം

ലണ്ടന്‍/കേംബ്രിജ്: ''യുകെയിലും നെല്ല് വിളയും'' എന്ന ആശയം യാഥാര്‍ത്ഥ്യമാകുന്നു. കേംബ്രിജ്ഷെയറിന് സമീപമുള്ള ഈലി ഗ്രാമത്തിലാണ് പരിസ്ഥിതി ശാസ്ത്രജ്ഞയായ നദീന്‍ മിറ്റ്ഷുനാസിന്റെ നേതൃത്വത്തില്‍ യുകെയിലെ ആദ്യത്തെ നെല്‍കൃഷി പരീക്ഷണം വിജയകരമായി നടക്കുന്നത്.

റെക്കോര്‍ഡ് ചൂടുള്ള വേനലിനുശേഷം കൊളംബിയ, ജപ്പാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഒന്‍പത് നെല്ലിനങ്ങളാണ് വെള്ളം കയറിയ നെല്‍പ്പാടങ്ങളില്‍ തഴച്ച് വളരുന്നത്. പരീക്ഷണമായി തുടങ്ങിയ കൃഷി ഇപ്പോള്‍ വിളവെടുപ്പിന് തയ്യാറാകുന്ന ഘട്ടത്തിലാണ്.

കാലാവസ്ഥാ വ്യതിയാനവും കൃഷിയുടെ സാധ്യതയും

Full Story

  02-10-2025
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെന്ന വ്യാജേന ചാറ്റ്; അഭയാര്‍ഥി യുവാവിന് ശിക്ഷ

ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെന്ന വ്യാജേന ചാറ്റ് നടത്തിയ കുവൈത്ത് പൗരന് എട്ട് മാസത്തെ തടവ് ശിക്ഷ. 14 വയസ്സുള്ള പെണ്‍കുട്ടിയെന്ന വ്യാജത്തില്‍ ചാറ്റ് നടത്തിയ ഫഹദ് അല്‍ ഇനാസെ (31) എന്ന അഭയാര്‍ഥിക്കെതിരെയാണ് വാറിങ്ടന്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.

പ്രതിക്ക് ഉടന്‍ ജയില്‍ ശിക്ഷ ലഭിക്കില്ല. പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് 24 മാസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് കോടതി താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു പ്രതിയുടെ വാദം.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘമാണ് യുവാവുമായി ചാറ്റ്

Full Story
  01-10-2025
ലണ്ടനില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു നേരെ ആക്രമണം: ഐ ഒ സി (യു കെ) പ്രതിഷേധിച്ചു
ലണ്ടനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കു നേരെയുണ്ടായ നിന്ദ്യമായ ആക്രമണത്തെ ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ ശക്തമായി അപലപിക്കുന്നു. കേവലം ഒരു പ്രതിമയ്ക്കു നേരെയുളള ഹീനമായ പ്രവൃത്തി മാത്രമായല്ല ഇത് കാണേണ്ടത്. മനുഷ്യരാശിക്കു ഗാന്ധിജി സമ്മാനിച്ച സമാധാനം, അഹിംസ, സത്യത്തിന്റെ സര്‍വ്വമാന്യ മൂല്യങ്ങളോടുള്ള ഗുരുതരമായ അപമാനവുമാണ്.


ഗാന്ധിജിയുടെ പ്രതിമയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഒരിക്കലും വിജയിക്കുകയില്ല; അദ്ദേഹത്തിന്റെ സത്യത്തിന്റെയും അഹിംസയുടെയും പാരമ്പര്യം വരും തലമുറകളെ എന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.


ഗാന്ധിജിയുടെ ജന്മദിനം അടുത്ത് വരുന്ന ദിവസം, ഇത്തരത്തിലുള്ള ലജ്ജാകരമായ പ്രവൃത്തി നടന്നതില്‍ ഞങ്ങള്‍ അതീവ വേദനയും പ്രതിഷേദവും രേഖപ്പെടുത്തുന്നു. കുറ്റക്കാരെ ഉടന്‍
Full Story
[264][265][266][267][268]
 
-->




 
Close Window