Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ നിന്നു നാട്ടിലെത്തിയ മലയാളി യുവതി അന്തരിച്ചു; വിട പറഞ്ഞത് സരോജ
Text By: UK Malayalam Pathram
യുകെയില്‍ നിന്നു നാട്ടിലെത്തിയതിനു പിന്നാലെ തിരുവനന്തപുരം സ്വദേശിനി അന്തരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശി സരോജ(41)യാണ് മരിച്ചത്. മൂന്നുവര്‍ഷം മുമ്പാണ് സരോജയും ഭര്‍ത്താവും യുകെയില്‍ എത്തിയത്. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ലണ്ടനില്‍ ചികിത്സയിലായിരുന്ന സരോജം ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് പോയത്. നാട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട സന്തോഷം മായും മുമ്പേ വിധി ഇവരെ തട്ടിയെടുക്കുകയായിരുന്നു. യുകെയില്‍ ന്യൂഹാം ഹോസ്പിറ്റലില്‍ അഡ്മിറ്റായിരുന്നു സരോജ.

മുന്നോട്ട് കൂടുതലായി ചെയ്യാനൊന്നുമില്ലെന്ന് ആശുപത്രി പറഞ്ഞതോടെ ഇവര്‍ രണ്ട് ദിവസം മുമ്പേ നാട്ടിലേക്ക് പ്രിയപ്പെട്ടവരെ കാണാനായി പോവുകയായിരുന്നു. നാട്ടിലെത്തി അച്ഛനെയെയും അമ്മയെയും കണ്ടതിന് പിന്നാലെയാണ് സരോജക്ക് മരണം സംഭവിച്ചത്.
 
Other News in this category

 
 




 
Close Window