Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
UK Special
  13-09-2025
യുകെയില്‍ ഇന്ത്യക്കാരന് സര്‍പ്രൈസ്, യോഗേഷ് യാത്ര തുടരും

ലണ്ടന്‍: മുംബൈയില്‍ നിന്നും ബൈക്കില്‍ ലോകം ചുറ്റാനിറങ്ങിയ ഇന്ത്യക്കാരന്റെ വാഹനം യുകെയിലൂടെ സഞ്ചരിക്കുന്നതിനിടെ മോഷണം പോയ സംഭവത്തില്‍ ബൈക്ക് യാത്രികന്‍ യോഗേഷ് അലേകാരിക്ക് പുതിയ ബൈക്ക് ലഭിച്ചു. നോട്ടിങ്ങാംഷറിലെ മാന്‍സ്ഫീല്‍ഡ് വുഡ്ഹൗസിലുള്ള ഓഫ് റോഡ് ബൈക്ക് സെന്ററാണ് യോഗേഷ് അലേകാരിക്ക് പുത്തന്‍ ബൈക്ക് സൗജന്യമായി നല്‍കിയത്. ഓഫ് റോഡ് സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ബെഞ്ചമിന്‍ ലെഡ്വിഡ്ജ് കഴിഞ്ഞ ദിവസം യോഗേഷിന് ബൈക്ക് കൈമാറി.

ഓഗസ്റ്റ് 31 നാണ് യോഗേഷ് അലേകാരിക്ക് യുകെയില്‍ ബൈക്ക് നഷ്ടമായത്. മുംബൈ ടു ലണ്ടന്‍ ബൈക്ക് യാത്രയില്‍ ലണ്ടനില്‍ എത്തിയ ശേഷം നോട്ടിങ്ങാമിലെ ഒരു സുഹൃത്തിനെ സന്ദര്‍ശിച്ച് വോളട്ടണ്‍ പാര്‍ക്കില്‍

Full Story
  12-09-2025
ഗസയിലേയും യുക്രെയ്‌നിലേയും കുഞ്ഞുങ്ങള്‍ ധനസഹായവുമായി ഹാരി രാജകുമാരന്‍

ലണ്ടന്‍: യുദ്ധക്കെടുതികളില്‍ വലയുന്ന ഗസ്സയിലെയും യുക്രൈനിലെയും കുഞ്ഞുങ്ങള്‍ക്ക് സഹായവുമായി ഹാരി രാജകുമാരന്‍. കുട്ടികള്‍ക്ക് പ്രോസ്‌തെറ്റിക്‌സ് വികസിപ്പിക്കുന്നതിനും മറ്റുമായി ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള സംഘടനകളുടെ പദ്ധതികളിലേക്കായി ഹാരി രാജകുമാരന്റെ ഫൗണ്ടേഷന്‍ 500,000 ഡോളര്‍ സംഭാവന ചെയ്യുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് ബുധനാഴ്ച അറിയിച്ചു.രാജകുമാരന്റെ ബ്രിട്ടണ്‍ സന്ദര്‍ശനത്തിന്റെ മൂന്നാം ദിവസമാണ് സഹായത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ലണ്ടനിലെ ഇംപീരിയല്‍ കോളജിന്റെ ഭാഗമായ സെന്റര്‍ ഫോര്‍ ഇന്‍ജുറി സ്റ്റഡീസ് (സിഐഎസ്) സന്ദര്‍ശിച്ചപ്പോഴാണ് പ്രഖ്യാപനം നടത്തിയത്. സന്ദര്‍ശനത്തില്‍ സംഘടനയെക്കുറിച്ചും കുട്ടികള്‍ക്കും പ്രകൃതിദുരന്തങ്ങളില്‍

Full Story
  12-09-2025
ശസ്ത്രക്രിയ നടത്തുന്നതിനിടെ നഴ്‌സുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഡോക്ടര്‍

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍: രോഗിയെ ശസ്ത്രക്രിയക്കായി മയക്കിക്കിടത്തിയ ശേഷം നഴ്‌സുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തില്‍ ഡോക്ടര്‍ കുറ്റം സമ്മതിച്ചു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ കണ്‍സള്‍ട്ടന്റ് അനസ്തീറ്റിസ്റ്റ് ഡോ. സുഹൈല്‍ അന്‍ജുമാണ് (44) ശസ്ത്രക്രിയ നടക്കുന്നതിനിടെ രോഗിയെ നോക്കാന്‍ നഴ്‌സിനെ ഏല്‍പ്പിച്ച ശേഷം തൊട്ടടുത്ത ഓപ്പറേഷന്‍ തിയറ്ററില്‍ വച്ച് മറ്റൊരു നഴ്‌സുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ആഷ്ടന്‍-അണ്ടര്‍-ലൈനിലെ ടേംസൈഡ് ആശുപത്രിയില്‍ 2013 സെപ്റ്റംബര്‍ 16നാണ് സംഭവം നടന്നത്.

സംഭവദിവസം ഡോ. സുഹൈലിന് അഞ്ചാം നമ്പര്‍ തിയറ്ററിലെ അഞ്ച് ശസ്ത്രക്രിയകള്‍ക്ക് അനസ്‌തേഷ്യ നല്‍കുന്നതിന്റെ

Full Story
  12-09-2025
മലയാളി നഴ്‌സ് യുകെയില്‍ മരിച്ചു

സൗത്താംപ്ടണ്‍/വയനാട്: മലയാളി നഴ്‌സ് യുകെയില്‍ അന്തരിച്ചു. വിചിത്ര ജോബിഷ് (36) ആണ് മരിച്ചത്. കാന്‍സര്‍ രോഗ ബാധിതയായിരുന്നു. വിന്‍ചെസ്റ്റര്‍ റോയല്‍ ഹാംപ്ഷയര്‍ കൗണ്ടി എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. സൗത്താംപ്ടണ്‍ ജനറല്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

ചികിത്സയുടെ ഭാഗമായി സ്റ്റെം സെല്‍ ചികിത്സ നടത്തിവരികയായിരുന്നു. ചികിത്സയുടെ ഓരോ ഘട്ടത്തിലും തിരുച്ചുവരുമെന്നുള്ള പ്രതീക്ഷയിലായിരുന്ന വിചിത്രയും കുടുംബവും. 2021 ഫെബ്രുവരിയിലാണ് വിചിത്ര റോയല്‍ ഹാംപ്ഷയര്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. യുകെയിലെത്തുന്നതിന് മുന്‍പ് ബഹ്‌റൈനില്‍

Full Story
  12-09-2025
നൂറ്റാണ്ടിലെ കൊലപാതക രഹസ്യം പുറത്ത് വരുമോ

ലണ്ടന്‍: 140 വര്‍ഷങ്ങളായി മറഞ്ഞിരിക്കുന്ന ആ കൊലയാളിയുടെ യഥാര്‍ഥ വിവരങ്ങള്‍ വെളിപ്പെടുമോ? സെപ്റ്റംബര്‍ 25ന് ബ്രിട്ടനിലെ ബെക്കിള്‍സ് പബ്ലിക് ഹാളില്‍ നടത്തുന്ന നാടകപ്രദര്‍ശനത്തില്‍ ഇതു സംഭവിക്കുമെന്നാണ് സംവിധായകനായ സ്റ്റീവ് മോര്‍ഗന്‍ അവകാശപ്പെടുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ലണ്ടന്‍ നഗരത്തില്‍ കൊലപാതക പരമ്പര നടത്തിയ 'ജാക്ക് ദ റിപ്പര്‍' ആരാണെന്നു വെളിപ്പെടുത്തുന്നതാകും നാടകമെന്നാണു മോര്‍ഗന്റെ വാദം. 1888ല്‍ ആയിരുന്നു റിപ്പര്‍ ജാക്ക് ലണ്ടന്‍ നഗരത്തെ കിടുകിടാ വിറപ്പിച്ചത്. 5 വനിതകളെ ഇയാള്‍ കൊലപ്പെടുത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. വേറെയും കൊലപാതകങ്ങള്‍ ഇയാള്‍ നടത്തിയിരിക്കാമെന്നാണു വിദഗ്ധ കുറ്റാന്വേഷകര്‍ അഭിപ്രായപ്പെടുന്നത്. കൊന്നശേഷം ഇരകളുടെ

Full Story
  12-09-2025
ഒന്നര വര്‍ഷത്തിന് ശേഷം ചാള്‍സും ഹാരിയും കൂടിക്കാഴ്ച നടത്തി

ലണ്ടന്‍: ഒന്നര വര്‍ഷത്തിനു ശേഷം ചാള്‍സ് രാജാവും മകന്‍ ഹാരി രാജകുമാരനും തമ്മില്‍ കണ്ടു. 2024 ഫെബ്രുവരിക്ക് ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ഹാരി രാജകുമാരന്‍ കഴിഞ്ഞ കുറേ കാലമായി ഭാര്യ മേഗന്‍ മാര്‍ക്കിലിനോടൊപ്പം രാജകുടുംബത്തില്‍ നിന്ന് അകന്ന് കലിഫോര്‍ണിയയിലാണ് താമസം. മേഗനുമായുള്ള വിവാഹത്തിനു ശേഷമാണ് ഹാരി രാജകുമാരന് രാജകുടുംബവുമായി അകല്‍ച്ചയുണ്ടായത്. രാജകുടുംബം പൂര്‍ണ്ണമായും മേഗനുമായുള്ള വിവാഹത്തെ അനുകൂലിച്ചിരുന്നില്ല എന്നത് അകല്‍ച്ചയുടെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു.

ലണ്ടനിലെ ക്ലാരന്‍സ് ഹൗസിലായിരുന്നു ഹാരി രാജകുമാരന്‍ ചാള്‍സ് രാജാവിനെ കണ്ടത്. ഇക്കഴിഞ്ഞ മേയില്‍ 'എന്റെ കുടുംബവുമായി ഒരു അനുരഞ്ജനം ഞാന്‍

Full Story
  11-09-2025
യുകെയില്‍ 4 വര്‍ഷമായി സുഖപ്രസവം ഇല്ല; അഥവാ നോര്‍മല്‍ ഡെലിവറി ഇല്ലാതായി: അങ്ങനെയാകും കേരളമെന്നും കണക്കുകള്‍
യുകെയില്‍ സിസേറിയന്‍ ശസ്ത്രക്രിയകള്‍, ഫോഴ്സെപ്‌സ്, വെന്‍ടൂസ് കപ്പ് എന്നിവയിലൂടെയാണ് പ്രസവങ്ങളുടെ വലിയൊരു പങ്കും നടന്നത്. 2015-16-ലെ 25 ശതമാനത്തില്‍ നിന്ന് 2023-ല്‍ 38.9 ശതമാനമായി സിസേറിയന്‍ വര്‍ദ്ധിച്ചുവെന്ന് നാഷണല്‍ മെറ്റേണിറ്റി ആന്‍ഡ് പെരിനാറ്റല്‍ ഓഡിറ്റ് (NMPA) റിപ്പോര്‍ട്ട് വ്യക്തമാക്കി. അതേ സമയം, ഇന്‍ഡ്യൂസ് പ്രസവങ്ങളും 29.3 ശതമാനത്തില്‍ നിന്ന് 33.9 ശതമാനമായി ഉയര്‍ന്നു. ഈ കാരണങ്ങള്‍ നോക്കുമ്പോള്‍ ഇപ്പോഴത്തെ കേരളത്തിലെ സ്ത്രീകളുടെ ജീവിത ശൈലിയുമായി താരതമ്യം ചെയ്ത് ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇതേ സാഹചര്യം കേരളത്തിലും ഭാവിയില്‍ സംഭവിക്കാന്‍ ഇടയുണ്ടെന്നാണ്.
അമിതവണ്ണവും പ്രസവങ്ങള്‍ സങ്കീര്‍ണമാക്കുന്നു. നിലവില്‍ രാജ്യത്തു പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍ ആണെന്നതാണ് ഗൗരവമേറിയ കാര്യം.
Full Story
  11-09-2025
തൊഴിലാളി അവകാശ ബില്ലില്‍ മാറ്റം വേണ്ടെന്ന് ട്രേഡ് യൂണിയനുകള്‍

ലണ്ടന്‍: സര്‍ക്കാരിന്റെ തൊഴിലാളി നയങ്ങള്‍ കൈയ്യടി വാങ്ങുമ്പോഴും അവകാശ ബില്ലില്‍ ഇനിയുള്ള സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകമാണ്. എന്നാല്‍ ബില്ലിനെ ദുര്‍ബലപ്പെടുത്തുന്ന നീക്കമുണ്ടായാല്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ യൂണിസണ്‍ മുന്നറിയിപ്പ് നല്‍കി. മന്ത്രിസഭയിലെ പ്രമുഖരുടെ മാറ്റം ബില്ലിനെ ബാധിക്കുമോ എന്ന ആശങ്ക യൂണിസണ്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റീന മക്കാന പങ്കുവച്ചു. അന്യായമായി പിരിച്ചുവിടല്‍ ഒഴിവാക്കല്‍, സീറോ അവേഴ്സ് കരാറുകള്‍ നിരോധിക്കല്‍ തുടങ്ങി തൊഴിലാളികള്‍ക്ക് ആശ്വാസകരമായ ബില്ലില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ട്രേഡ് യൂണിയന്‍ വ്യക്തമാക്കി.

ബില്ല്

Full Story
[278][279][280][281][282]
 
-->




 
Close Window