|
|
|
|
|
| ടിവി റിമോട്ടിനെച്ചൊല്ലി തര്‍ക്കം: അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ യുവാവിന് ജീവപര്യന്തം |
ബര്‍മിങ്ങാം: ടെലിവിഷന്‍ റിമോട്ട് കണ്‍ട്രോളിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന് ജീവപര്യന്തം തടവ്. ബര്‍മിങ്ങാം ക്രൗണ്‍ കോടതിയാണ് സുര്‍ജിത് സിങ്(39) എന്ന യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കുറഞ്ഞത് 15 വര്‍ഷത്തെ തടവ് ശിക്ഷക്ക് ശേഷമേ പരോള്‍ പരിഗണിക്കുകയുള്ളു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ബര്‍മിങ്ങാമിലെ സോഹോ പ്രദേശത്തെ വീട്ടില്‍ വച്ചാണ് സുര്‍ജിത് തന്റെ 76-കാരിയായ അമ്മ മൊഹീന്ദര്‍ കൗറിനെ മാരകമായി മര്‍ദ്ദിച്ചത്. ടിവി റിമോട്ടിനെ കുറിച്ചുണ്ടായ തര്‍ക്കവും മദ്യപാനത്തെ ചൊല്ലി അമ്മ വഴക്ക് പറഞ്ഞതുമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
Full Story
|
|
|
|
|
|
|
| ജീവനക്കാര്‍ക്കും പൈലറ്റുമാര്‍ക്കും വിലക്കുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ് |
ലണ്ടന്‍: യൂണിഫോമിലായിരിക്കുമ്പോള്‍ പൊതുസ്ഥലങ്ങളില്‍ കാപ്പി, ചായ, സോഡ എന്നിവ കുടിക്കുന്നതിന് ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തിലെ ജീവനക്കാര്‍ക്കും പൈലറ്റുമാര്‍ക്കും വിലക്ക്. ജീവനക്കാര്‍ പൊതുസ്ഥലങ്ങളില്‍ വെള്ളമൊഴികെ മറ്റൊന്നും കുടിക്കാന്‍ പാടില്ലെന്നാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് നല്‍കിയ നിര്‍ദേശം. കാപ്പിയും മറ്റ് പാനീയങ്ങളും സ്റ്റാഫ് റൂമുകളോ കാന്റീനുകളോ പോലുള്ള പ്രത്യേക സ്ഥലങ്ങളില്‍ മാത്രമേ കുടിക്കാവൂ എന്നും നിര്‍ദേശമുണ്ട്.
വിമാന കമ്പനിയുടെ പ്രൊഫഷണല്‍ നിലവാരം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഈ പുതിയ നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കൊണ്ടുവന്നതെന്നാണ് റിപ്പോര്‍ട്ട്. പാനീയങ്ങള്‍ക്ക് പുറമെ, ജീവനക്കാരുടെ നഖം, |
|
Full Story
|
|
|
|
|
|
|
| ലെസ്റ്ററിലെ വര്‍ഗീസ് അച്ചായന്റെ മൃതദേഹ സംസ്‌കാരം 17ന് നടക്കും; അന്ത്യവിശ്രമം ഗില്‍റോസ് സെമിത്തേരിയില്‍ |
|
ലെസ്റ്ററില്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു മടങ്ങി മണിക്കൂറുകള്‍ക്കകം മരണത്തിനു കീഴടങ്ങിയ വര്‍ഗീസ് വര്‍ക്കിയെന്ന വര്‍ഗീസ് അച്ചായ(70)ന്റെ പൊതുദര്‍ശനവും സംസ്‌കാരവും 17ന് നടക്കും. ബുധനാഴ്ച മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ വച്ചാണ് ഫ്യൂണറല്‍ സര്‍വ്വീസുകള്‍ നടക്കുക. രാവിലെ 9.20ന് പൊതുദര്‍ശനം ആരംഭിക്കും. പത്തു മണിയ്ക്ക് ദേവാലയ ശുശ്രൂഷകളും. തുടര്‍ന്ന് രണ്ടു മണിയോടെയാണ് ഗില്‍റോസ് സെമിത്തേരിയില്‍ സംസ്‌കാരം നടക്കുക. ദേവാലത്തിലേക്കും സെമിത്തേരിയിലേക്കും എത്തുന്നവര്‍ക്ക് പാര്‍ക്കിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
കഴിഞ്ഞ ശനിയാഴ്ച നടന്ന ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയുടെ ഓണാഘോഷത്തിലെ പതിവുകാരനും സംഘാടകനും ഒക്കെയായിരുന്നു വര്‍ഗീസ് അച്ചായന്‍. തൊട്ടടുത്ത ദിവസം രാവിലെ വീട്ടില്‍ പ്രഭാത ഭക്ഷണ വേളയിലാണ് |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍ നഗരത്തില്‍ മലയാളി പെണ്‍കുട്ടിക്കു നേരേ വെടിയുതിര്‍ത്തയാള്‍ക്ക് 34 വര്‍ഷം ജയില്‍: പരോള്‍ നല്‍കരുതെന്ന് കോടതി |
|
മലയാളി കുടുംബത്തിലെ പെണ്‍കുട്ടിയെ ലണ്ടനിലെ റസ്റ്റൊറന്റില്‍ വച്ച് വെടിവച്ച കേസില്‍ പ്രതിയ്ക്ക് പരോള്‍ ഇല്ലാത്ത 34 വര്‍ഷത്തെ ജീവപര്യന്തം. പെണ്‍കുട്ടിയ്ക്ക് വെടിയേറ്റ കേസില്‍ യുകെ പൗരന്‍ ജാവോണ്‍ റൈലിക്ക് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ അനുഭവിക്കണം. പ്രതി കുറ്റക്കാരനെന്ന് കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. 33 കാരനായ പ്രതി ഇനി പുറത്തിറങ്ങണമെങ്കില്‍ 77 വയസ്സുവരെ കാത്തിരിക്കണം.
ലണ്ടനില്‍ കുടുംബ സുഹൃത്തിനെ കാണാന്‍ പുറപ്പെട്ട മലയാളി കുടുംബം റസ്റ്റൊറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സംഭവം. രണ്ട് ടര്‍ക്കിഷ് സംഘങ്ങളുടെ ആക്രമണത്തിന് കുട്ടി ഇരയാവുകയായിരുന്നു.
അതേസമയം, വെടിവയ്പ്പ് നടത്തിയ മുഖ്യ പ്രതിയെ ഇപ്പോഴും മെട്രോ പൊളിറ്റന്‍ പൊലീസിന് കണ്ടെത്താനായിട്ടില്ല. അറസ്റ്റിലായപ്രതികളില്‍ ഒരാളായ |
|
Full Story
|
|
|
|
|
|
|
| യുകെയിലെത്തുന്ന ആദ്യ ഇന്ത്യന്‍ സൗന്ദര്യവര്‍ധക ബ്രാന്‍ഡായി കേ ബ്യൂട്ടി |
ലണ്ടന്‍: നടി കത്രീന കൈഫിന്റെ സൗന്ദര്യവര്‍ദ്ധക ബ്രാന്‍ഡായ കേ ബ്യൂട്ടിയെ യുകെയില്‍ അവതരിപ്പിച്ച് സ്പേസ് എന്‍കെ. ലോകമെമ്പാടുമുള്ള വൈവിധ്യമാര്‍ന്ന ആഡംബര, നിഷ് മേക്കപ്പ്, ചര്‍മ്മസംരക്ഷണ, വെല്‍നസ് ബ്രാന്‍ഡുകള്‍ തിരഞ്ഞെടുത്ത് വില്‍ക്കുന്ന യുകെ ആസ്ഥാനമായുള്ള ഒരു ഓണ്‍ലൈന്‍, റീട്ടെയില്‍ സ്റ്റോറാണ് സ്പേസ് എന്‍കെ. ബ്രാന്‍ഡിനും, ലോഞ്ചിന് ആതിഥേയത്വം വഹിക്കുന്ന സ്പേസ് എന്‍കെയ്ക്കും ഒരു നാഴികക്കല്ലാണിത്. ആദ്യമായാണ് ഈ ബ്രിട്ടീഷ് ലക്ഷ്വറി ബ്യൂട്ടി റീട്ടെയിലര്‍ ഒരു ഇന്ത്യന്‍ സ്ഥാപകന്റെ ബ്രാന്‍ഡ് വിപണിയിലെത്തിക്കുന്നത്. യുകെയിലെ വൈവിധ്യമാര്‍ന്ന സൗന്ദര്യ സമൂഹത്തിന്റെ പ്രാതിനിധ്യത്തിലെ ഒരു മുന്നേറ്റമായാണ് ഈ അരങ്ങേറ്റത്തെ കാണുന്നത്. ലോഞ്ചിന് ശേഷം, കത്രീന ഈ വാര്‍ത്ത |
|
Full Story
|
|
|
|
|
|
|
| നിങ്ങള്‍ക്ക് ഇവിടെ താമസിക്കാന്‍ അവകാശമില്ല, പുറത്തേക്ക് പോകുക, പിന്നാലെ പീഡനം, യുകെയില്‍ യുവതിക്ക് നേരേ വംശീയാക്രമണം |
ലണ്ടന്‍: യുകെയിലെ ബെര്‍മിങ്ങാമിന് സമീപമുള്ള ഓള്‍ഡ്ബറിയില്‍ ഇരുപതുകാരിയായ സിഖ് യുവതിയെ രണ്ടംഗ സംഘം വംശീയമായി ആക്രമിച്ച് പീഡിപ്പിച്ചു.സംഭവം വംശീയ കുറ്റമായി പരിഗണിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 8.30 നാണ് ടെയിം റോഡില്‍ യുവതിക്ക് നേരെ ആക്രമണം നടന്നത്. പ്രതികളായ രണ്ട് തദ്ദേശീയര്‍ക്കായി വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് പൊലീസ് അന്വേഷണം തുടങ്ങി. ഇരുവരും വെളുത്ത നിറക്കാരും ഒരാള്‍ തല മൊട്ടയടിച്ച് കറുത്ത സ്വെറ്റ്ഷര്‍ട്ട്, ഗ്ലൗസ് എന്നിവ ധരിച്ചിരുന്നതായും പൊലീസ് പറഞ്ഞു. രണ്ടാമന്‍ വെള്ളി സിപ്പ് ഉള്ള ചാരനിറത്തിലുള്ള ടോപ്പ് ആണ് ധരിച്ചിരുന്നത്.
ആക്രമണത്തിനിടെ ''നിങ്ങള്‍ക്ക് ഈ രാജ്യത്ത് താമസിക്കാന്‍ അവകാശമില്ല, പുറത്തേക്ക് |
|
Full Story
|
|
|
|
|
|
|
| തലയില്‍ വെടിയുണ്ട പേറി നടക്കുന്ന മലയാളി പെണ്‍കുട്ടിക്ക് ആശ്വാസം, പ്രതിക്ക് ജീവപര്യന്തം |
ലണ്ടന്‍: ഉണങ്ങാത്ത മുറിവുകളും തലയില്‍ വെടിയുണ്ടയും പേറി നടക്കുന്ന ലിസേല്‍ മരിയയ്ക്ക് ആശ്വസിക്കാം. അവളെ ഈ അവസ്ഥയിലേക്കു തള്ളിവിട്ടയാളെ യുകെ കോടതി ജീവപര്യന്തം തടവിനു വിധിച്ചു. 34 വര്‍ഷത്തേക്ക് പരോള്‍ അനുവദിക്കരുതെന്നും വിധിയിലുണ്ട്. ലിസേല്‍ ഉള്‍പ്പെടെ 4 പേര്‍ക്കു നേരെയാണ് യുകെ പൗരന്‍ ജാവോണ്‍ റൈലി (33) വെടിയുതിര്‍ത്തത്. കിഴക്കന്‍ ലണ്ടനിലെ ഹാക്‌നിയിലെ റസ്റ്ററന്റില്‍ മാതാപിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേയാണ് പറവൂര്‍ ഗോതുരുത്ത് ആനത്താഴത്ത് അജീഷ്- വിനയ ദമ്പതികളുടെ ഏക മകള്‍ ലിസേല്‍ മരിയയ്ക്ക് (9) വെടിയേറ്റത്.
2024 മേയ് 29ന് രാത്രിയാണു സംഭവം. ബൈക്കിലെത്തിയ ജാവന്‍ റൈലി റസ്റ്ററന്റിനു പുറത്തിരിക്കുകയായിരുന്ന മൂന്നംഗ |
|
Full Story
|
|
|
|
|
|
|
| മലയാളികള്‍ക്ക് വേദനയായി ബെല്‍ഫാസ്റ്റില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു |
ബെല്‍ഫാസ്റ്റ്: തിരുവനന്തപുരം വടുവൂര്‍കോണം ബിസ് വില്ലയില്‍ ബെര്‍ലിന്‍ രാജിന്റെയും സഫി ഫ്‌ലോറന്‍സിന്റെയും ഇളയ മകന്‍ ഐസക് ബെര്‍ലിന്‍ (8 മാസം) ബെല്‍ഫാസ്റ്റില്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് റോയല്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. സെന്റ് അലോഷ്യസ് പ്രൈമറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഇവാന ബെര്‍ലിനാണ് ഏക സഹോദരി.
സംസ്‌കാര ശുശ്രൂഷ, യു ടി ബെല്‍ഫാസ്റ്റ് ഇന്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 18ന് രാവിലെ 11 മണിക്ക് ലിസ്‌ബേണ്‍ റോണി തോംപ്‌സണ്‍ ഫ്യൂണറല്‍ ഡയറക്ടറേറ്റിന്റെ (20 Ballinderry Rd, Lisburn BT28 1UF) ചാപ്പലില്‍. സംസ്‌കാരം ഉച്ചക്ക് 1:30ന് ലിസ്‌ബേണ്‍ ന്യൂ |
|
Full Story
|
|
|
|
| |