Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
UK Special
  11-09-2025
പത്തില്‍ എട്ട് എന്‍എച്ച്എസ് ആശുപത്രികളും നിലവാരത്തിനൊത്ത് പ്രകടനം കാഴ്ചവച്ചിട്ടില്ല

ലണ്ടന്‍: പത്തില്‍ എട്ട് എന്‍എച്ച്എസ് ആശുപത്രികളും നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവെയ്ക്കുന്നതില്‍ പരാജയപ്പെടുന്നതായി കണ്ടെത്തല്‍. ഔദ്യോഗിക ലീഗ് ടേബിള്‍ എന്‍എച്ച്എസ് തന്നെ പുറത്തുവിട്ടതോടെയാണ് ആശുപത്രികളുടെ പ്രവര്‍ത്തനം പര്യാപ്തമല്ലെന്ന് വെളിപ്പെടുന്നത്. പുതിയ സ്‌കോറിംഗ് സിസ്റ്റം പ്രസിദ്ധീകരിച്ച ഗവണ്‍മെന്റ് ഇതുവഴി രോഗികള്‍ക്ക് തങ്ങളുടെ പ്രാദേശിക ആശുപത്രികള്‍ രാജ്യത്തെ മറ്റ് മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രത്തോളം മികച്ച പ്രവര്‍ത്തനം നടത്തുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയും. അതേസമയം റാങ്കിംഗ് പ്രകാരം 134 പ്രധാന ആശുപത്രികളില്‍ കേവലം 27 എണ്ണം മാത്രമാണ് മികച്ച പ്രവര്‍ത്തനത്തിനുള്ള 1, 2 ടിയറുകളില്‍ പെടുന്നത്.

Full Story

  11-09-2025
യുകെയില്‍ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

ലണ്ടന്‍: യുകെയില്‍ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി പല നടപടികള്‍ക്കും ഒരുങ്ങുകയാണ് ലേബര്‍ സര്‍ക്കാര്‍. ആദ്യ പടിയായി ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ നേടാനുള്ള യോഗ്യതാ കാലാവധി വര്‍ധിപ്പിക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ഈ നീക്കം യുകെയിലുള്ള കുടിയേറ്റ സ്‌കില്‍ഡ് ജോലിക്കാര്‍ക്ക് തിരിച്ചടിയായി മാറുമെന്നാണ് ആശങ്ക ഉയരുന്നത്. ഇതിന്റെ ഫലമായി എന്‍എച്ച്എസ് കെയറിന് വേണ്ടി കുടിയേറ്റ ജോലിക്കാര്‍ ഇരട്ടി പണം ചെലവാക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആയിരക്കണക്കിന് സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കാണ് എന്‍എച്ച്എസ് സേവനങ്ങള്‍ക്കായി പത്ത് വര്‍ഷവും അതിന് അപ്പുറവും ഇരട്ടി ചെലവ് നേരിടുക.

Full Story

  11-09-2025
റുപേര്‍ട്ട് മര്‍ഡോക്ക് യുഗത്തിന് അന്ത്യം

ലണ്ടന്‍: ആഗോള മാധ്യമ വമ്പനായ റൂപേര്‍ട്ട് മര്‍ഡോക്കിന്റെ കുടുംബത്തിലെ പിന്‍തുടര്‍ച്ച തര്‍ക്കത്തിന് അവസാനം. കോടതി കയറിയ സ്വത്തുതര്‍ക്കത്തിന് നാടകീയ പരിസമാപ്തിയാണ് ഉണ്ടായത്. വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ റൂപേര്‍ട്ടിന്റെ മൂത്തമകന്‍ ലാച്ലന് ഓഹരി വിട്ടുകൊടുത്ത് പണം കൈപ്പറ്റാന്‍ മറ്റുമക്കള്‍ തീരുമാനിച്ചതോടെയാണ് പ്രശ്നപരിഹാരം സാധ്യമായത്.ലാച്ലനും സഹോദരന്മാരുമായുള്ള ഒത്തുതീര്‍പ്പോടെ ഫോക്സ് ന്യൂസ്, ദ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍, ദ ടൈംസ് ഓഫ് ലണ്ടന്‍, ദ ന്യൂയോര്‍ക്ക് പോസ്റ്റ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങള്‍ പൂര്‍ണമായും ലാച്ലന്റെ ആധിപത്യത്തിന് കീഴിലാകും. 94കാരനായ റൂപേര്‍ട്ട് മര്‍ഡോകിന്റെ മക്കള്‍ തമ്മിലുള്ള പിന്തുടര്‍ച്ച തര്‍ക്കങ്ങള്‍

Full Story
  11-09-2025
യുകെയില്‍ പിആര്‍ ലഭിക്കാനുള്ള കാലാവധി പത്തു വര്‍ഷമായി വര്‍ധിപ്പിക്കാന്‍ നീക്കം

ലണ്ടന്‍: യുകെയില്‍ പിആര്‍ ലഭിക്കുന്നതിനുള്ള കാലാവധി പത്തു വര്‍ഷമാക്കാനുള്ള സര്‍ക്കാര്‍ നീക്കം ശക്തമാകുമെന്ന് സൂചന. ഇത് സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട പെറ്റീഷനുകള്‍ അടിസ്ഥാനമാക്കി ബ്രിട്ടിഷ് പാര്‍ലമെന്റില്‍ നടന്ന ഈ മാസം എട്ടിന് നടന്ന ചര്‍ച്ചകളിലെ നീക്കങ്ങളെ ശരിവയ്ക്കുന്ന തരത്തിലുള്ളതാണ്. രാജ്യത്തെ നഴ്‌സുമാര്‍ അടക്കമുള്ള ഒട്ടനവധി മലയാളികളെ നേരിട്ട് ബാധിക്കുന്ന ചര്‍ച്ചകളാണ് പാര്‍ലമെന്റില്‍ നടന്നത്. മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഒട്ടറെ എംപിമാര്‍ പങ്കെടുക്കുകയും അവരുടെ മണ്ഡലങ്ങളിലെ ജനങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ അവതരിപ്പിക്കുകയും ചെയ്തു. ആഷ്‌ഫോര്‍ഡില്‍ നിന്നുള്ള മലയാളി എംപി സോജന്‍ ജോസഫ് എന്‍എച്ച്എസിലുള്ള വിദേശ തൊഴിലാളികളുടെ

Full Story
  10-09-2025
യുകെയില്‍ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി പല നടപടികള്‍ക്കും ഒരുങ്ങുകയാണ് ലേബര്‍ സര്‍ക്കാര്‍
ആദ്യ പടിയായി ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ നേടാനുള്ള യോഗ്യതാ കാലാവധി വര്‍ധിപ്പിക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ഈ നീക്കം യുകെയിലുള്ള കുടിയേറ്റ സ്‌കില്‍ഡ് ജോലിക്കാര്‍ക്ക് തിരിച്ചടിയായി മാറുമെന്നാണ് ആശങ്ക ഉയരുന്നത്.
ഇതിന്റെ ഫലമായി എന്‍എച്ച്എസ് കെയറിന് വേണ്ടി കുടിയേറ്റ ജോലിക്കാര്‍ ഇരട്ടി പണം ചെലവാക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആയിരക്കണക്കിന് സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കാണ് എന്‍എച്ച്എസ് സേവനങ്ങള്‍ക്കായി പത്ത് വര്‍ഷവും അതിന് അപ്പുറവും ഇരട്ടി ചെലവ് നേരിടുക.
ഐഎല്‍ആറിന് പുറമെ പൗരത്വത്തിലേക്ക് നയിക്കുന്ന യോഗ്യതാ കാലയളവും ഉയര്‍ത്താന്‍ ഗവണ്‍മെന്റിന് ശുപാര്‍ശ ലഭിച്ചിട്ടുണ്ട്. നിലവില്‍ അഞ്ച് വര്‍ഷമാണ് സെറ്റില്‍മെന്റ് പരിധി. ഈ സമയത്ത് എന്‍എച്ച്എസ് കെയറിനായി ഒരു
Full Story
  10-09-2025
ലണ്ടനിലെ വിമാനത്താവളത്തില്‍ ഒറ്റ ബ്രിട്ടീഷുകാരില്ല, മുഴുവന്‍ ഇന്ത്യക്കാര്‍

ലണ്ടന്‍: യുഎസ് സഞ്ചാരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഒരു ബ്രിട്ടീഷ് ജീവനക്കാരനെ പോലും കാണാനില്ലെന്നും മുഴുവന്‍ ജീവനക്കാരും ഇന്ത്യക്കാരാണെന്നുമാണ് ഇമ്മി ഗ്രേറ്റ്ഫുള്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലെ അവകാശവാദം. വീഡിയോ വൈറലായതോടെ നിരവധി പേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുകയാണ്. 'ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ ഒരു ബ്രിട്ടീഷ് ജീവനക്കാരന്‍ പോലുമില്ല. സീറോ' എന്ന അടിക്കുറിപ്പോടെയാണ് യുവാവ് വീഡിയോ പങ്കുവെച്ചത്. വിമാനത്താവളത്തിലെ ജീവനക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നും എന്തുകൊണ്ടാണ് ബ്രിട്ടീഷുകാരെ

Full Story
  10-09-2025
ലേബര്‍ ഡെപ്യൂട്ടി നേതൃസ്ഥാനം ലക്ഷ്യമിട്ട് ആറു വനിതകള്‍

ലണ്ടന്‍: ലേബര്‍ പാര്‍ട്ടിയില്‍ ഡപ്യൂട്ടി ലീഡര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആറുപേര്‍ രംഗത്ത്. പാര്‍ട്ടിയിലെ പ്രമുഖരായ 6 വനിതാ നേതാക്കളാണ് എയ്ഞ്ചല റെയ്‌നറുടെ പിന്‍ഗാമിയായി മത്സരിക്കാന്‍ പാര്‍ട്ടി എംപിമാരുടെയും പ്രവര്‍ത്തകരുടെയും സംഘടനകളുടെയും പിന്തുണ തേടുന്നത്. ഹൗസിങ് സെക്രട്ടറിയും ഡപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്ന പാര്‍ട്ടി ഉപനേതാവ് എയ്ഞ്ചല റെയ്‌നര്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിട്ടാണ് കഴിഞ്ഞദിവസം രാജിവച്ചത്. ഫ്‌ലാറ്റ് വാങ്ങിയപ്പോള്‍ ആവശ്യമായ നികുതി നല്‍കിയില്ലെന്നായിന്നു ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം.

80 എംപിമാരുടെ പിന്തുണയ്?ക്കൊപ്പം പാര്‍ട്ടിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു

Full Story
  10-09-2025
കോട്ടയം സ്വദേശി യുകെയില്‍ കുഴഞ്ഞുവീണു മരിച്ചു

ലെസ്റ്റര്‍/കോട്ടയം: കോട്ടയം സ്വദേശി യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം നട്ടാശ്ശേരി സ്വദേശിയും യുകെയിലെ ലെസ്റ്ററില്‍ കുടുംബമായി താമസിച്ചു വരികയുമായിരുന്ന വര്‍ഗീസ് വര്‍ക്കി (70) ആണ് മരിച്ചത്. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആംബുലന്‍സ് സഹായം തേടിയെങ്കിലും പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതിനായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: മേഴ്‌സി (നഴ്‌സ്, ലെസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറി ഹോസ്പിറ്റല്‍). മക്കള്‍: മാര്‍ട്ടിന, മെര്‍ലിന്‍. മരുമകന്‍: സനല്‍.

2009ല്‍ യുകെയില്‍ എത്തിയ വര്‍ഗീസ് വര്‍ക്കി 2012 മുതല്‍ ലെസ്റ്ററിലാണ് താമസം. 'വര്‍ഗീസ് അച്ചായന്‍'

Full Story
[279][280][281][282][283]
 
-->




 
Close Window