Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
UK Special
  08-09-2025
വാട്ടര്‍ഫോര്‍ഡില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ മലയാളി യുവതിയെ കണ്ടെത്തി
വാട്ടര്‍ഫോര്‍ഡ് കമ്മ്യൂണിറ്റി നടത്തിയ അതിതീവ്ര തിരച്ചിലുകള്‍ക്ക് ശേഷമാണ് ഡബ്ലിനിലെ യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനിയായ സാന്റാ മേരി തമ്പി(20)യെ കണ്ടെത്തിയത്. യുവതിയുടെ വീടിന് സമീപത്തുള്ള റൗണ്ട് എബൗട്ടിന് സമീപം അവശ നിലയില്‍ ഒരാള്‍ കിടക്കുന്നുണ്ടെന്ന് പോളിഷ് വംശജന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഡയും (പൊലീസ്) തിരച്ചില്‍ സംഘവും ചേര്‍ന്നാണ് യുവതിയെ കണ്ടെത്തിയത്.

ശരീരത്തില്‍ നേരിയ പരുക്കുണ്ട്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ 6.15ന് നടക്കാന്‍ പോയ സാന്റായുടെ പതിവ് സമയം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടര്‍ന്നാണ് കുടുംബം നടത്തിയ തിരിച്ചിനിടെ യുവതിയുടെ ഫോണ്‍ വീട്ടിലെ ചെരുപ്പ് സ്റ്റാന്‍ഡില്‍ നിന്നും ലഭിച്ചു. ഇതേ തുടര്‍ന്നാണ് കുടുംബം
Full Story
  08-09-2025
ബ്രിട്ടന്റെ പുതിയ ആഭ്യന്തര സെക്രട്ടറിയായി ഷബാന മഹ്‌മൂദ്

ലണ്ടന്‍: ഉപപ്രധാനമന്ത്രി ആഞ്ചല റെയ്റര്‍ രാജിവെച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ അഞ്ചിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. പാക് വംശജയായ ഷബാന മഹ്‌മൂദ് ആണ് പുതിയ ആഭ്യന്തര സെക്രട്ടറി. ജസ്റ്റിസ് സെക്രട്ടറി, ലോര്‍ഡ് ചാന്‍സലര്‍ ചുമതലകള്‍ വഹിച്ചുവരുന്നതിനിടെയാണ് ഷബാനയെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ മുസ്ലിം വനിതയാണ് ഷബാന.''ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ ബഹുമതിയാണ്. പൗരന്‍മാരുടെ സുരക്ഷയാണ് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തം. ഈ ജോലിയില്‍ എല്ലാ ദിവസവും എന്റെ ലക്ഷ്യത്തിനായി പരിശ്രമിക്കും''- ഷബാന എക്സില്‍ കുറിച്ചു.

Full Story
  08-09-2025
ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്ക് വണ്‍ ഇന്ത്യ സെയിലുമായി എയര്‍ ഇന്ത്യ

കൊച്ചി: ഇന്ത്യയില്‍നിന്നു യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ക്ക് ഒരേ നിരക്കില്‍ ടിക്കറ്റ് നല്‍കുന്ന 'വണ്‍ ഇന്ത്യ' സെയിലുമായി എയര്‍ ഇന്ത്യ. ഇന്ത്യയില്‍നിന്നു യൂറോപ്പിലേക്കുള്ള യാത്രകളില്‍ സമാനമായ നിരക്ക് ഉറപ്പാക്കുകയാണു പുതിയ ഓഫറിലൂടെ ലക്ഷ്യമിടുന്നത്. എയര്‍ ഇന്ത്യ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഓഫര്‍ അവതരിപ്പിച്ചത്. ഇന്നു മുതല്‍ 11 വരെ ട്രാവല്‍ ഏജന്റുമാര്‍, എയര്‍പോര്‍ട്ട് ടിക്കറ്റിങ് കൗണ്ടറുകള്‍, കസ്റ്റമര്‍ കോണ്‍ടാക്ട് സെന്റര്‍ എന്നിവ ഉള്‍പ്പെടെയുള്ള ബുക്കിങ് ചാനലുകളിലും ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും.

പരിമിതമായ സീറ്റുകളാണ് ഓഫറിലുള്ളത്. 2026 മാര്‍ച്ച് 31 വരെയുള്ള യാത്രയ്ക്കായി ഓഫര്‍ നിരക്കില്‍

Full Story
  08-09-2025
വാട്ടര്‍ഫോര്‍ഡില്‍ കഴിഞ്ഞ ദിവസം കാണാതായ മലയാളി യുവതിയെ അവശനിലയില്‍ കണ്ടെത്തി

വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ മലയാളി യുവതിയെ കണ്ടെത്തി. വാട്ടര്‍ഫോര്‍ഡ് കമ്മ്യൂണിറ്റി നടത്തിയ അതിതീവ്ര തിരച്ചിലുകള്‍ക്ക് ശേഷമാണ് ഡബ്ലിനിലെ യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനിയായ സാന്റാ മേരി തമ്പി(20)യെ കണ്ടെത്തിയത്. യുവതിയുടെ വീടിന് സമീപത്തുള്ള റൗണ്ട് എബൗട്ടിന് സമീപം അവശ നിലയില്‍ ഒരാള്‍ കിടക്കുന്നുണ്ടെന്ന് പോളിഷ് വംശജന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഡയും (പൊലീസ്) തിരച്ചില്‍ സംഘവും ചേര്‍ന്നാണ് യുവതിയെ കണ്ടെത്തിയത്.

ശരീരത്തില്‍ നേരിയ പരുക്കുണ്ട്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ 6.15ന് നടക്കാന്‍ പോയ സാന്റായുടെ പതിവ് സമയം

Full Story
  08-09-2025
പലസ്തീന്‍ ആക്ഷന്‍ പ്രചാരണ ഗ്രൂപ്പിനെ നിരോധിച്ചതിനെതിരേ കടുത്ത പ്രതിഷേധം

ലണ്ടന്‍: പലസ്തീന്‍ ആക്ഷന്‍ എന്ന പ്രചാരണ ഗ്രൂപ്പിനെ സര്‍ക്കാര്‍ നിരോധിച്ചതിനെതിരെ നടന്ന പ്രകടനത്തില്‍ ലണ്ടനില്‍ 425ല്‍ അധികം ആളുകളെ അറസ്റ്റ് ചെയ്തു. ഗ്രൂപ്പിന്റെ വിലക്കിനെ എതിര്‍ക്കാന്‍ സെന്‍ട്രല്‍ ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറില്‍ നൂറുകണക്കിന് പേരാണ് ഒത്തുകൂടിയത്. നിരോധിത സംഘടനയെ പിന്തുണച്ചതിനാണ് ഭൂരിഭാഗം അറസ്റ്റുകളും നടന്നതെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും മറ്റ് പൊതു ക്രമസമാധാന ലംഘനങ്ങള്‍ക്കും 25ല്‍ അധികം പേരെ അറസ്റ്റ് ചെയ്തു. പലസ്തീന്‍ ആക്ഷനെ തീവ്രവാദ നിയമപ്രകാരം ജൂലൈയില്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഗ്രൂപ്പില്‍ അംഗമാകുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത്

Full Story
  08-09-2025
അയര്‍ലന്‍ഡ് മലയാളി യുവാവിനെ ഫ്‌ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം/ഡബ്ലിന്‍: അയര്‍ലന്‍ഡ് മലയാളിയെ കോട്ടയത്ത് ഫ്‌ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാകത്താനം സ്വദേശിയായ ജിബു പുന്നൂസ് (49) ആണ് അണ്ണാന്‍കുന്ന് സിറ്റി പ്ലാസയിലെ സ്വന്തം ഫ്‌ലാറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഒരു മാസമായി ഫ്‌ലാറ്റില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ഒരു വര്‍ഷം മുന്‍പാണ് ഫ്‌ലാറ്റ് വാങ്ങിയത്. കഴിഞ്ഞ ദിവസം ഫ്‌ലാറ്റിന് വെളിയില്‍ ജിബുവിനെ കാണാതിരുന്നതിനെ ജീവനക്കാര്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക ആയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ആണ് വൈകിട്ട് മൃതദേഹം കണ്ടെത്തിയത്.

Full Story
  07-09-2025
ഇന്ത്യന്‍ സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കുമെന്ന് അയര്‍ലന്‍ഡ്

കേംബ്രിഡ്ജ്: അയര്‍ലന്‍ഡില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്കെതിരായ വംശീയ ആക്രമണത്തില്‍ ശക്തമായ നടപടികളുണ്ടാവുമെന്ന് വ്യക്തമാക്കി അയര്‍ലാന്‍ഡ് പ്രസിഡന്റ് മൈക്കല്‍ ഡി. ഹിഗ്ഗിന്‍സ്. അയര്‍ലന്‍ഡിലെ വംശീയ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും പ്രവാസി സമൂഹത്തിന് ആശങ്കയ്ക്ക് സാഹചര്യമുണ്ടാവില്ലെന്നുമുള്ള ഉറപ്പാണ് അയര്‍ലന്‍ഡിലെ പ്രതിരോധ മന്ത്രിയും നീതി, ആഭ്യന്തര, കുടിയേറ്റ മന്ത്രിയും നല്‍കിയിരിക്കുന്നത്. കേംബ്രിഡ്ജ് മുന്‍ മേയറും ബ്രിട്ടനില്‍ പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന മലയാളി അഭിഭാഷകന്‍ ബൈജു തിട്ടല അയര്‍ലന്‍ഡ് പ്രസിഡന്റിന് നല്‍കിയ പരാതിയിലാണ് സര്‍ക്കാരിന്റെ പ്രതികരണം. ശക്തമായ

Full Story
  07-09-2025
ഇന്ത്യയിലെ ജയില്‍ സാഹചര്യം വിലയിരുത്തി യുകെ സംഘം, നീക്കം വിജയ് മല്യ, നീരവ് മോദി എന്നിവരെ കൈമാറാന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജയില്‍ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തി യുകെ സംഘം. യുകെയിലെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന്റെ (സിപിഎസ്) പ്രതിനിധി സംഘമാണ് ഡല്‍ഹിയിലെ തിഹാര്‍ ജയില്‍ നേരിട്ട് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തിയത്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ശേഷം രാജ്യം വിട്ടവരെ തിരികെ എത്തിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ശക്തമാകുന്നതിനിടെയാണ് തിഹാര്‍ ജയിലില്‍ യുകെ സംഘം നേരിട്ടെത്തിയത്. വിജയ് മല്യ, നീരവ് മോദി തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതികളെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ യുകെ കോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഈ നീക്കം.

തടവുകാര്‍ക്ക് നല്‍കുന്ന പരിചരണത്തിന്റെയും

Full Story
[281][282][283][284][285]
 
-->




 
Close Window