Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
UK Special
  05-09-2025
ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു

സന്തോഷത്തിന്റെയും സമ്പദ്സമൃദ്ധിയുടെയും മറ്റൊരു പൊന്നോണം കൂടി വന്നെത്തിയിരിക്കുകയാണ്. പൂക്കൊട്ടകളും വട്ടികളുമായി പൂക്കളിറുക്കുന്നതിന്റെയും സാമ്പാറും പായസവുമടക്കവുമുള്ള സദ്യ ഒരുക്കുന്നതിന്റെയും തിരക്കിലാണ് മലയാളികള്‍. പുത്തന്‍ കോടിയുടുത്ത് പൂവൊക്കെ ചൂടി രാവിലെ മുതല്‍ തുടങ്ങുകയാണ് ഓണാഘോഷം. ഓണം മലയാളികള്‍ക്ക് വെറുമൊരു ആഘോഷം മാത്രമല്ല, ആവേശം കൂടിയാണ്. മുറ്റത്ത് പൂക്കളമിട്ട്, ഊഞ്ഞാല് കെട്ടി, സദ്യയൊക്കെ കഴിച്ച് സമാധാനത്തോടെയും സന്തോഷത്തോടെയുമാണ് ഈ ദിവസം കടന്ന് പോവുക.

ഓണം ഒരു വിശേഷ ദിവസത്തിന്റെ കഥ മാത്രമല്ല. ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റെ ദിനവും, ഇനി വരുന്ന വര്‍ഷത്തേക്കുള്ള ഓര്‍മകള്‍ സ്വരുക്കൂട്ടാനുള്ള പ്രതീക്ഷയുടെ

Full Story
  05-09-2025
നിഗല്‍ ഫാരേജിന്റെ പ്രസ്താവന വന്‍ വിവാദത്തിന് തിരി കൊളുത്തുന്നു

ലണ്ടന്‍: റിഫോം യുകെ പാര്‍ട്ടിയുടെ നേതാവായ നിഗല്‍ ഫാരേജ്, അമേരിക്കന്‍ ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് മുമ്പാകെ നടത്തിയ സാക്ഷ്യം ബ്രിട്ടനിലും അന്തര്‍ദേശീയ തലത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഒരുകാലത്ത് മാഗ്‌ന കാര്‍ട്ടക്കും പാര്‍ലമെന്റിന്റെ മാതാവ് എന്നും അറിയപ്പെട്ടിരുന്ന ബ്രിട്ടന്‍, ഇപ്പോള്‍ സ്വേച്ഛാധിപത്യത്തിന്റെ വഴിയിലേക്കാണ് വഴുതിക്കൊണ്ടിരിക്കുന്നത് എന്ന് ഫാരേജ് അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ക്ക് നല്‍കിയ മുന്നറിയിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഓണ്‍ലൈന്‍ സുരക്ഷാ നിയമം പോലുള്ള നടപടികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തുന്നതാണെന്നും, സര്‍ക്കാരിന്റെ അമിത നിയന്ത്രണങ്ങള്‍ രാജ്യത്തെ ജനാധിപത്യ

Full Story
  05-09-2025
360 മില്യണ്‍ പൗണ്ടിന്റെ നിക്ഷേപവുമായി സൗദിയും യുകെയും കൈകോര്‍ക്കുന്നു

ലണ്ടന്‍: 360 മില്യണ്‍ പൗണ്ടിലധികം മൂല്യമുള്ള പുതിയ സംയുക്ത നിക്ഷേപവുമായി യുകെയും സൗദി അറേബ്യയും. ഇതിലൂടെ നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും യുകെ ബിസിനസ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ് വ്യക്തമാക്കി. ലണ്ടനില്‍ നടന്ന ഗ്രേറ്റ് ഫ്യൂച്ചേഴ്‌സ് സമ്മിറ്റില്‍, സൗദി അറേബ്യയെ യുകെയുടെ ആധുനിക വ്യാവസായിക തന്ത്രത്തിന്റെ പ്രധാന പങ്കാളിയായി സ്വാഗതം ചെയ്തുകൊണ്ട് അദ്ദേഹം ഈ നിക്ഷേപം വാഗ്ധാനം സ്വീകരിക്കുകയും ചെയ്തു. പുതിയ നിക്ഷേപം യുകെയിലും സൗദി അറേബ്യയിലുമായി 187 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, അതില്‍ 97 എണ്ണം യുകെയില്‍ ലഭ്യമാകും. ക്ലീന്‍ എനര്‍ജി മേഖലയെയും പ്രൊഫഷണല്‍, ഫിനാന്‍ഷ്യല്‍ സേവന മേഖലകളെയും പിന്തുണയ്ക്കുന്നതാണ് ഈ നിക്ഷേപം. ഗ്രേറ്റ്

Full Story
  05-09-2025
വിദേശ തൊഴിലാളികളുടെ നിയമനം നിയന്ത്രിക്കും, ആദ്യം സ്വദേശികള്‍ക്ക്

ലണ്ടന്‍: കുടിയേറ്റ വീസ ദുരുപയോഗം തടയുക, അനധികൃതമായി തൊഴിലുകളില്‍ ഏര്‍പ്പെടുന്നത് തടയുക എന്നിങ്ങനെയുള്ള കര്‍ശന നടപടികളുമായി ബ്രിട്ടിഷ് സര്‍ക്കാര്‍ രംഗത്ത്. വിദേശ തൊഴിലാളികളുടെ നിയമനം നിയന്ത്രിച്ച് ബ്രിട്ടിഷ് പൗരന്മാര്‍ക്കും നിലവില്‍ രാജ്യത്ത് എത്തിയിട്ടുള്ള നിയമാനുസൃത കുടിയേറ്റക്കാര്‍ക്കും തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. അനധികൃത തൊഴിലും വീസ ലംഘനവും ഇനി അനുവദിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. തൊഴിലവസരങ്ങള്‍ ആദ്യം നാട്ടുകാരുടെയും നിയമാനുസൃത കുടിയേറ്റക്കാരുടെയും അവകാശമാണ് എന്നും ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍ വ്യക്തമാക്കി. ബ്രിട്ടനില്‍ നിയമവിരുദ്ധ തൊഴിലാളികളെ നിയമിച്ചതിന്റെ പേരില്‍ വന്‍ തിരിച്ചടി

Full Story
  05-09-2025
മുംബൈയില്‍ നിന്ന് ബൈക്കില്‍ ലോകം ചുറ്റാനിറങ്ങിയ ഇന്ത്യക്കാരന്റെ വാഹനം യുകെയില്‍ മോഷണം പോയി

ലണ്ടന്‍: മുംബൈയില്‍ നിന്നും ബൈക്കില്‍ ലോകം ചുറ്റാനിറങ്ങിയ ഇന്ത്യക്കാരന്റെ വാഹനം യുകെയിലൂടെ സഞ്ചരിക്കുന്നതിനിടെ മോഷണം പോയി. ഓഗസ്റ്റ് 31നാണ് യോഗേഷ് അലേകാരി എന്ന സഞ്ചാരിയുടെ വാഹനം നഷ്ടമായത്. മുംബൈ ടു ലണ്ടന്‍ ബൈക്ക് യാത്രയില്‍ ലണ്ടനില്‍ എത്തിയ ശേഷം നോട്ടിങ്ങാമിലെ ഒരു സുഹൃത്തിനെ സന്ദര്‍ശിച്ച് വോളട്ടണ്‍ പാര്‍ക്കില്‍ പ്രഭാതഭക്ഷണത്തിനായി നിര്‍ത്തിയപ്പോഴാണ് സംഭവം. മോഷണം നടന്ന സമയത്ത് യോഗേഷിന്റെ മോട്ടര്‍ ബൈക്കില്‍ പാസ്പോര്‍ട്ട്, പണം, മറ്റ് രേഖകള്‍ എന്നിവയുള്‍പ്പെടെ യാത്രയ്ക്ക് വേണ്ട ഒട്ടേറെ അവശ്യവസ്തുക്കളും ഉണ്ടായിരുന്നു. നാലുപേര്‍ ചേര്‍ന്ന് ചുറ്റിക ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് മോട്ടര്‍ ബൈക്കുമായി കടന്നു കളയുകയായിരുന്നു. ഇതിനകം അദ്ദേഹം 17 രാജ്യങ്ങളിലൂടെ 24,000

Full Story
  04-09-2025
യുകെയില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

ലണ്ടന്‍: ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനല്‍ക്കാലത്തിന് അറുതി വരുത്തിക്കൊണ്ട് യുകെയില്‍ കനത്ത മഴയും ശക്തമായ കാറ്റും നിറഞ്ഞ കാലാവസ്ഥ വരാന്‍ പോകുന്നതായി മുന്നറിയിപ്പ്. കാറ്റും മഴയും ഇടിവെട്ടും ആലിപ്പഴ വര്‍ഷവും ഇന്ന് വരാന്‍ ഇരിക്കെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഞ്ഞ മുന്നറിയിപ്പ് നിലവില്‍ വന്നു കഴിഞ്ഞു. എറിന്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം അവശിഷ്ടങ്ങള്‍ ബ്രിട്ടന്റെ പല ഭാഗങ്ങളിലും കനത്ത മഴയ്ക്ക് കാരണമായ ഒരു ആഴ്ചയ്ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും മഴയെത്തുന്നത്.

പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റ് അനുഭവപ്പെടും. തെക്കന്‍ സ്‌കോട്ട്ലാന്‍ഡില്‍ മെറ്റ് ഓഫീസ് ഇതിനോടകം തന്നെ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു.

Full Story
  04-09-2025
ഗ്രാജുവേറ്റ് വിസ ഒന്നര കൊല്ലമായി ചുരുക്കും, ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഫീസിന് പ്രത്യേക ലെവി

ലണ്ടന്‍: വിദേശ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തി യുകെ. ഇതിന്റെ ഭാഗമായി. വിസ കാലാവധി കഴിഞ്ഞ് ബ്രിട്ടനില്‍ തുടരുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി നാടുകടത്താന്‍ അധികൃതര്‍ ഒരുങ്ങുകയാണ്. നിയമപരമായി വിദ്യാര്‍ത്ഥി വിസയില്‍ ബ്രിട്ടനിലെത്തി വിസ കാലാവധി കഴിയുന്നതോടെ അഭയത്തിനുള്ള അപേക്ഷ നല്‍കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണിത് പുതിയ തീരുമാനം. ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ച ഒരു വര്‍ഷത്തില്‍ ലഭിച്ച അഭയത്തിനുള്ള അപേക്ഷകളില്‍ ഏകദേശം 13 ശതമാനത്തോളം അപേക്ഷകള്‍, യു കെയിലേക്ക് സ്റ്റുഡന്റ് വിസയില്‍ എത്തിയവരില്‍ നിന്നായിരുന്നു എന്ന് ഹോം ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതില്‍ എത്രപേരുടെ വിസ കാലാവധി

Full Story
  04-09-2025
കുടിയേറ്റ നിയന്ത്രണത്തിന്റെ ധവളപത്രം, മൈഗ്രേഷന്‍ മന്ത്രിയുമായി ആശങ്കകള്‍ പങ്കുവച്ച് ഇന്ത്യക്കാര്‍

ലണ്ടന്‍: മൈഗ്രേഷന്‍ മന്ത്രി സീമ മല്‍ഹോത്രയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യക്കാര്‍. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കാന്‍ കടുത്ത മാര്‍ഗനിര്‍ദേശങ്ങളുമായി കിയേര്‍ സ്റ്റാമെര്‍ സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ധവളപത്രത്തിലെ നിയമങ്ങള്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ കൂടുതല്‍ ബാധിക്കുമെന്നതിനാലാണ് മന്ത്രിയുമായി ആശങ്കകള്‍ പങ്കു വെച്ചതെന്ന് ഇവര്‍ പറഞ്ഞു. എല്ലാ മേഖലകളിലും വിഷയം പൂര്‍ണമായും ചര്‍ച്ചചെയ്ത് എല്ലാ അഭ്യൂഹങ്ങളും ഒഴിവാക്കി മാത്രമേ നിയമം നടപ്പിലാക്കുകയുള്ളുവെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി ഇന്ത്യക്കാര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 8 ന്

Full Story
[283][284][285][286][287]
 
-->




 
Close Window