Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  31-08-2026
ഇംഗ്ലിഷ് ചാനലില്‍ റഷ്യന്‍ കപ്പലുകളെ മൂന്ന് ദിവസം നിരീക്ഷിച്ച് റോയല്‍ നേവി; 'ഷാഡോ ഫ്‌ലീറ്റിനും' കര്‍ശന നിരീക്ഷണം

ലണ്ടന്‍: ഇംഗ്ലിഷ് ചാനലിലും നോര്‍ത്ത് സീയിലും സഞ്ചരിച്ച റഷ്യന്‍ നാവികസേനാ കപ്പലുകളെയും റഷ്യയുടെ 'ഷാഡോ ഫ്‌ലീറ്റ്' വിഭാഗത്തില്‍പ്പെടുന്ന ഉപരോധിത ചരക്കുകപ്പലുകളെയും മൂന്ന് ദിവസം നിരീക്ഷിച്ച് ബ്രിട്ടന്റെ റോയല്‍ നേവി. കഴിഞ്ഞ ആഴ്ച നടന്ന ദൗത്യത്തില്‍ മൂന്ന് റോയല്‍ നേവി യുദ്ധക്കപ്പലുകളും ഒരു മെര്‍ലിന്‍ ഹെലികോപ്റ്ററും പങ്കെടുത്തു. എച്ച്എംഎസ് ഡങ്കന്‍, എച്ച്എംഎസ് സെന്റ് ആല്‍ബന്‍സ്, എച്ച്എംഎസ് സെവേണ്‍ എന്നീ കപ്പലുകളാണ് റഡാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ നാല് റഷ്യന്‍ കപ്പലുകളുടെ നീക്കം നിരീക്ഷിച്ചത്. ആകാശത്തുനിന്ന് മെര്‍ലിന്‍ ഹെലികോപ്റ്ററും ദൗത്യത്തിന് പിന്തുണ നല്‍കി. റഷ്യന്‍ കപ്പലുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന റോയല്‍ നേവിയുടെ പ്രവര്‍ത്തനങ്ങള്‍ ഈ

Full Story
  31-08-2026
പാര്‍ക്കിങ് ആപ്പുകള്‍ തലവേദനയാകുന്നു; യുകെയില്‍ മുതിര്‍ന്ന ഡ്രൈവര്‍മാര്‍ക്ക് പിഴയും തട്ടിപ്പ് ഭീതിയും

ലണ്ടന്‍: യുകെയിലെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നാണയമോ കാര്‍ഡോ ഉപയോഗിച്ച് പണമടയ്ക്കുന്ന പരമ്പരാഗത സംവിധാനങ്ങള്‍ ഒഴിവാക്കി മൊബൈല്‍ ആപ്പുകളിലേക്ക് മാറുന്നത് മുതിര്‍ന്ന ഡ്രൈവര്‍മാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. ആപ്പ് ശരിയായി പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് പിഴ ലഭിക്കുമോ എന്ന ആശങ്കയ്‌ക്കൊപ്പം വ്യാജ ക്യൂആര്‍ കോഡുകളിലൂടെയുള്ള തട്ടിപ്പും ഡ്രൈവര്‍മാരെ ഭയപ്പെടുത്തുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തില്‍ പരിചയമുള്ളവര്‍ക്ക് പോലും വ്യത്യസ്ത പാര്‍ക്കിങ് ആപ്പുകളുടെ സങ്കീര്‍ണത പ്രശ്‌നമാകുന്നതായാണ് റിപ്പോര്‍ട്ട്. സഫോക്കിലെ ബറി സെന്റ് എഡ്മണ്ട്‌സില്‍ നിന്നുള്ള 89കാരനായ റോളണ്ട് നൈസിന് പാര്‍ക്കിങ് ഫീസ് എങ്ങനെ അടയ്ക്കണമെന്ന

Full Story
  30-08-2026
ജയിലുകളില്‍ ഇടമില്ല; ആയിരക്കണക്കിന് തടവുകാരെ നേരത്തെ മോചിപ്പിക്കല്‍ അനിവാര്യമെന്ന് ബ്രിട്ടീഷ് മന്ത്രി

ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും ജയിലുകളിലെ രൂക്ഷമായ സ്ഥലപരിമിതി പരിഹരിക്കാന്‍ ആയിരക്കണക്കിന് തടവുകാരെ നേരത്തെ മോചിപ്പിക്കുന്ന പദ്ധതി നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ബ്രിട്ടീഷ് വനിതാ-സമത്വ മന്ത്രി ബ്രിഡ്ജറ്റ് ഫിലിപ്പ്സണ്‍. പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുന്നവരെ പോലും പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടാകാമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ജയിലുകളുടെ ശേഷിക്കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ മോചന പദ്ധതിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ഗാര്‍ഹിക പീഡനത്തിനെതിരായ സംഘടനകള്‍, ഗുരുതര കുറ്റകൃത്യങ്ങളില്‍

Full Story
  30-08-2026
യുകെയില്‍ പെട്രോള്‍ വില നാലുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയില്‍; ബാങ്ക് ഹോളിഡേ യാത്രക്കാര്‍ക്ക് കനത്ത തിരിച്ചടി

ലണ്ടന്‍: യുകെയില്‍ പെട്രോള്‍ വില 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ആഗസ്റ്റ് ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ രാജ്യത്തെ റോഡുകളില്‍ വന്‍ തിരക്ക് പ്രതീക്ഷിക്കുന്നതിനിടെയാണ് ഇന്ധനവിലയിലും കുത്തനെ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാജ്യത്തെ ശരാശരി പെട്രോള്‍ വില ലിറ്ററിന് 161.1 പെന്‍സായി ഉയര്‍ന്നു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള എണ്ണവില ഉയരുന്നതാണ് യുകെയിലെ ഇന്ധനവില വര്‍ധനയ്ക്കും പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഡീസല്‍ വിലയും ഉയര്‍ന്നിട്ടുണ്ട്. ലിറ്ററിന് ശരാശരി 183.4 പെന്‍സാണ് നിലവിലെ നിരക്ക്. ജൂണിന് ശേഷം ആദ്യമായാണ് ഡീസല്‍ വില ഈ നിലവാരത്തിലെത്തുന്നത്. ബ്രിട്ടനിലെ റോഡുകളില്‍ വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ

Full Story
  30-08-2026
രാത്രിയിലും മരുന്നുകള്‍ എളുപ്പത്തില്‍ ലഭിക്കും; ഇന്ത്യയിലെ ആരോഗ്യസൗകര്യങ്ങളെ പ്രശംസിച്ച് മുന്‍ എന്‍എച്ച്എസ് ഡോക്ടര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രാത്രി വൈകിയ സമയത്തുപോലും മരുന്നുകളും ചികിത്സാസഹായങ്ങളും എളുപ്പത്തില്‍ ലഭ്യമാകുന്നതിനെ പ്രശംസിച്ച് യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ സേവനമനുഷ്ഠിച്ചിരുന്ന ഡോ. ദീപാംജലി ശര്‍മ്മ. യുകെ ഉള്‍പ്പെടെയുള്ള പല പാശ്ചാത്യ രാജ്യങ്ങളിലും ചികിത്സയും മരുന്നുകളും ലഭിക്കുന്നതിനായി ദീര്‍ഘവും സങ്കീര്‍ണ്ണവുമായ നടപടിക്രമങ്ങള്‍ നേരിടേണ്ടിവരുമെന്ന സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ഇന്‍സ്റ്റാഗ്രാം വീഡിയോയാണ് ശ്രദ്ധ നേടുന്നത്. പെട്ടെന്ന് അസുഖബാധിതനായ ഭര്‍ത്താവിനായി രാത്രി പത്തുമണിയോടെ മരുന്നുകളും ഐവി ഇന്‍ജക്ഷനുകളും വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് ദീപാംജലി വീഡിയോ ചിത്രീകരിച്ചത്. ഡോക്ടര്‍ കൂടിയായ ഭര്‍ത്താവിന് വൈകുന്നേരം മുതല്‍

Full Story
  30-08-2026
ബ്രിട്ടനില്‍ ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ കനത്ത മഴ; വെള്ളപ്പൊക്കത്തിനും ഗതാഗത തടസ്സത്തിനും മുന്നറിയിപ്പ്

ലണ്ടന്‍/സോമര്‍സറ്റ്: വേനല്‍ക്കാലത്തിന്റെ അവസാന ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നു. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ച മഴ വെയില്‍സ്, മിഡ്ലന്‍ഡ്‌സ്, കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടെയുള്ള ശക്തമായ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കത്തിനും ഗതാഗത തടസ്സങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ട്, വെയില്‍സിന്റെ ചില ഭാഗങ്ങള്‍, മിഡ്ലന്‍ഡ്‌സ്, കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി ഒമ്പത് വരെ യെലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ ഒരു

Full Story
  29-08-2026
യുകെയില്‍ പലയിടത്തും കനത്ത മഴ: ചിലയിടങ്ങളിലും വെള്ളക്കെട്ട്: ഗതാഗതം താറുമാറായി
ബ്രിട്ടനില്‍ കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം പൊങ്ങി. റോഡുകള്‍ നദികളായി മാറിയപ്പോള്‍ പല പ്രദേശങ്ങളിലും വീടുകള്‍ക്കുള്ളിലും വെള്ളം കയറിയതായി റിപ്പോര്‍ട്ടുകളുണ്ട്. പേമാരിക്കുള്ള ഒരു പുതിയ മുന്നറിയിപ്പുകൂടി ഈ സാഹചര്യത്തില്‍ മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ടെയിം വാലി കനാലിനു സമീപം വെള്ളപ്പൊക്കം രൂക്ഷമായതോടെ മുപ്പത്തി രണ്ടോളം കെട്ടിടങ്ങള്‍ക്കാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. ബര്‍മിങാമിലെ തോണ്‍ബ്രിഡ്ജ് അവന്യുവിലും ഹാഡണ്‍ റോഡിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഏഴോളം ഫയര്‍ എഞ്ചിനുകളാണ് എത്തിയത്.

ഒരു മണിക്കൂര്‍ സമയത്ത് ഏഴ് ഇഞ്ചോളം മഴ പെയ്തിറങ്ങിയ വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍ അഗ്നിശമന സേനാംഗങ്ങള്‍ വീടുകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാനെത്തി. കടുത്ത ചൂടിനൊടുവില്‍ എത്തിയ പ്രളയം
Full Story
  29-08-2026
32 വയസ്സുള്ള മലയാളി യുവതി യുകെയില്‍ അന്തരിച്ചു: ഏക മകളേയും ഭര്‍ത്താവിനേയും ഇവിടെ തനിച്ചാക്കി വിട പറഞ്ഞത് രേഷ്മ രാജന്‍
ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് മീനങ്ങാടി പാതിരിപ്പാലം കുമിഴിക്കൊല്ലി ആക്കല്‍ വീട്ടില്‍ രാജന്‍-ഗീതാകുമാരി ദമ്പതികളുടെ മകള്‍ രേഷ്മ രാജന്‍ (32) അന്തരിച്ചു. ഓപ്പറേഷന് ശേഷം ചികിത്സയില്‍ തുടരവേ കടുത്ത തലവേദന ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ രേഷ്മയ്ക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെയോടെ മരണവിവരം സ്ഥിരീകരിച്ചു. ഭര്‍ത്താവ് ശ്രീരാഗ് കെ. ബാബു. ഏക മകള്‍ - മിഴി. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ അടുത്ത ജനുവരിയില്‍ അവസാനിക്കാനിരിക്കെയാണ് രേഷ്മയുടെ മരണം. വിദ്യാര്‍ത്ഥി വിസയിലാണു രേഷ്മയും ശ്രീരാഗും യുകെയിലെത്തിയത്.
Full Story
[28][29][30][31][32]
 
-->




 
Close Window