Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
കനത്ത വേനലിനിടെ മഴയും കൂടെ ഇടിമിന്നലും: യുകെയില്‍ കാലാവസ്ഥ ഇങ്ങനെ മാറിയതില്‍ ആശങ്ക പ്രകടിപ്പ് കാലാവസ്ഥാ നീരീക്ഷകര്‍
Text By: UK Malayalam Pathram
യുകെയില്‍ ശക്തമായ ഇടിമിന്നലും മഴയും മോശം കാലാവസ്ഥയും കാരണം ഹീത്രൂ, ഗാറ്റ്വിക് വിമാനത്താവളങ്ങളില്‍ ശനിയാഴ്ച നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. നിരവധി വിമാനങ്ങള്‍ വൈകുകയും ചെയ്തു. തുടര്‍ച്ചയായി 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള ചൂടിന് പിന്നാലെയാണ് ലണ്ടനിലും തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും രാത്രിയില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്.

ഹീത്രൂവിലും ഗാറ്റ്വിക്കിലും 600-ലധികം വിമാനങ്ങള്‍ വൈകി. ചില സര്‍വീസുകള്‍ ആറു മണിക്കൂറിലേറെ വൈകിയപ്പോള്‍, നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ഗാറ്റ്വിക്കില്‍ നിന്ന് തുര്‍ക്കിയിലെ അന്റാല്യയിലേക്ക് രാവിലെ പുറപ്പെടേണ്ട ഒരു വിമാനം ഏകദേശം ആറു മണിക്കൂര്‍ വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തുകയെന്ന് അറിയിപ്പ് ലഭിച്ചു.

യുകെയുടെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സേവനമായ നാറ്റ്സ്, തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ പ്രതികൂല കാലാവസ്ഥ കാരണം ദിവസമാകെ വിമാന സര്‍വീസുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.
 
Other News in this category

 
 




 
Close Window