Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  29-08-2026
വായ്പാ തട്ടിപ്പ് കേസ്; നീരവ് മോദിക്കെതിരെ ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറന്റ്

ലണ്ടന്‍: പഞ്ചാബ് നാഷനല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ വിവാദ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് നടപടി. ഈ മാസം 25ന് നീരവ് മോദിയെ കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2018 ഓഗസ്റ്റില്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇന്ത്യയുടെ അപേക്ഷയ്ക്ക് യുകെ ആഭ്യന്തര സെക്രട്ടറി സജിദ് ജാവീദ് അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് കോടതി നടപടികള്‍ വേഗത്തിലായത്. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെ വരും ദിവസങ്ങളില്‍

Full Story
  29-08-2026
നാലു വര്‍ഷത്തെ യുകെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക്; യുവതിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

ലണ്ടന്‍: യുകെയില്‍ നാലു വര്‍ഷത്തോളം പ്രവാസജീവിതം നയിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങി പുതിയ ജോലിയില്‍ പ്രവേശിച്ച യുവതിയുടെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. അര്‍ഷിയ മഹാജന്‍ എന്ന യുവതിയാണ് യുകെ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണങ്ങള്‍ എക്‌സിലൂടെ പങ്കുവെച്ചത്. വിദേശത്ത് സ്ഥിരതാമസമാക്കുക എന്നത് ഒരിക്കലും തന്റെ വലിയ സ്വപ്നമായിരുന്നില്ലെന്നും, എന്നാല്‍ യുകെയില്‍ ജീവിക്കാനുള്ള അവസരം ലഭിച്ചതില്‍ നന്ദിയുണ്ടെന്നും അര്‍ഷിയ പറയുന്നു. പുതിയൊരു രാജ്യത്ത് ജീവിതം പടുത്തുയര്‍ത്താനും വിവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ള ആളുകളെ പരിചയപ്പെടാനും കൂടുതല്‍ സ്വതന്ത്രയാകാനും പ്രൊഫഷണലായി വളരാനും യുകെയിലെ ജീവിതം

Full Story
  29-08-2026
എ66 അപകടത്തില്‍ മരിച്ച യുവാവിന്റെ സ്മരണാചരണം അക്രമാസക്തമായി; വാഹനങ്ങള്‍ കത്തിച്ചു, പടക്കവും ഫ്‌ലെയറും പ്രയോഗിച്ചു

മിഡില്‍സ്ബ്രോ: യുകെയിലെ മിഡില്‍സ്ബ്രോയ്ക്ക് സമീപം എ66 പാതയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച ബലൂണ്‍ പറത്തല്‍ ചടങ്ങിനിടെ വാഹനങ്ങള്‍ കത്തിക്കുകയും പടക്കങ്ങളും ഫ്‌ലെയറുകളും ഉപയോഗിക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. ദുഃഖാചരണത്തിന്റെ പേരില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത്തരം സംഭവങ്ങള്‍ പ്രദേശവാസികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ജനപ്രതിനിധികളും പൊലീസും വ്യക്തമാക്കി. കൗണ്ടി ഡര്‍ഹാമിലെ ഹാസ്വെല്ലിന് സമീപമുള്ള സ്വകാര്യ സ്ഥലത്ത് വ്യാഴാഴ്ച വൈകിട്ടാണ് വലിയ സംഘം ആളുകള്‍ ഒത്തുകൂടിയത്. സ്മരണാചരണത്തിനിടെ അഞ്ച് വാഹനങ്ങള്‍ക്ക് തീയിടുകയും ബലൂണുകള്‍ പറത്തുന്നതിനൊപ്പം

Full Story
  29-08-2026
ആസ്റ്റര്‍ ഗാര്‍ഡിയന്‍ ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡ്; അന്തിമ പത്തില്‍ മലയാളി ഡോ. അജിമോള്‍ പ്രദീപ്

ലണ്ടന്‍: ബ്രിട്ടിഷ് എംപയര്‍ മെഡല്‍ (ബി.ഇ.എം.) ജേതാവായ മലയാളി നഴ്‌സിങ് വിദഗ്ധ ഡോ. അജിമോള്‍ പ്രദീപിന് വീണ്ടും ആഗോള അംഗീകാരത്തിന്റെ നേട്ടം. രണ്ടര ലക്ഷം യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള ആസ്റ്റര്‍ ഗാര്‍ഡിയന്‍ ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡിന്റെ അന്തിമ പത്ത് ഫൈനലിസ്റ്റുകളില്‍ ഒരാളായി അജിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലഭിച്ച 1.34 ലക്ഷം അപേക്ഷകളില്‍ നിന്നാണ് പത്ത് പേരെ അന്തിമ പട്ടികയിലേക്ക് തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര നഴ്‌സസ് ദിനമായ മേയ് 12നാണ് ഫൈനലിസ്റ്റുകളുടെ പട്ടിക പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നിന്ന് അജിമോളെ കൂടാതെ മറ്റൊരാളും അന്തിമ പട്ടികയിലുണ്ട്. സ്വീഡന്‍, സൗദി അറേബ്യ, ചൈന, കൊളംബിയ, നമീബിയ, നൈജീരിയ, പാപുവ ന്യൂ ഗിനിയ തുടങ്ങിയ

Full Story
  28-08-2026
ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുകെയില്‍ മലയാളി യുവതി മരിച്ചു; ലിവര്‍പൂളില്‍ വിടപറഞ്ഞത് വയനാട് സ്വദേശിനി

ലിവര്‍പൂള്‍/വയനാട്: പുതിയ ജീവിതത്തിന്റെ സ്വപ്നങ്ങളുമായി യുകെയില്‍ കഴിയുന്നതിനിടെ മലയാളി യുവതിക്ക് ദാരുണാന്ത്യം. വയനാട് മീനങ്ങാടി പാതിരിപ്പാലം കുമിഴിക്കൊല്ലി ആക്കല്‍ വീട്ടില്‍ രാജന്‍-ഗീതാകുമാരി ദമ്പതികളുടെ മകള്‍ രേഷ്മ രാജന്‍ (32) ആണ് ലിവര്‍പൂളില്‍ മരിച്ചത്. ഗാള്‍ബ്ലാഡറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കായി ചൊവ്വാഴ്ച ലിവര്‍പൂളിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രേഷ്മ ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയില്‍ തുടരുകയായിരുന്നു. ഇതിനിടെ കടുത്ത തലവേദന ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നതായാണ് വിവരം. ബുധനാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്.

മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍

Full Story
  28-08-2026
മകളുടെ ആദ്യ സ്‌കൂള്‍ ദിനത്തിന് തലേന്ന് അച്ഛന്റെ അപ്രതീക്ഷിത വിയോഗം; ലെസ്റ്ററില്‍ മലയാളി മരിച്ചു

ലെസ്റ്റര്‍/ഇടുക്കി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച മകളെ ആദ്യമായി സ്‌കൂളിലേക്ക് അയയ്ക്കാനിരുന്ന ദിവസത്തിന്റെ തലേന്ന് അച്ഛന് അപ്രതീക്ഷിത മരണം. ഇടുക്കി പീരുമേട് പാമ്പനാര്‍ സ്വദേശി ക്രിസ്റ്റഫര്‍ ദൈവസഹായം (48) ആണ് ലെസ്റ്ററില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. ക്രിസ്റ്റഫറിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും ലെസ്റ്ററിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. ഏകദേശം അഞ്ച് വര്‍ഷം മുന്‍പാണ് ക്രിസ്റ്റഫര്‍ കുടുംബത്തോടൊപ്പം യുകെയിലെത്തിയത്. ലെസ്റ്ററിലെ സ്വകാര്യ റസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം കഴിഞ്ഞ മൂന്ന് വര്‍ഷമായി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. മൂന്ന് വയസ്സുകാരിയായ മകള്‍

Full Story
  26-08-2026
യുകെയില്‍ വച്ച് ഭാര്യയുടെ നഗ്നദൃശ്യം പകര്‍ത്തിയ മലയാളി അറസ്റ്റില്‍: നാട്ടില്‍ വച്ചാണ് പിടിയിലായത്
ഭാര്യയുടെ കിടപ്പ് മുറിയിലെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഏറെ വര്‍ഷങ്ങളായി യുകെയിലായിരുന്ന ദമ്പതികള്‍ കഴിഞ്ഞ 14നാണ് നാട്ടിലെത്തിയത്. യുകെയില്‍ വച്ചാണ് സ്വകാര്യ ദൃശ്യങ്ങള്‍ അവിടത്തെ അശ്ലീല വെബ് സൈറ്റുകള്‍ക്ക് ഭര്‍ത്താവ് കൈമാറിയതെന്ന് യുവതി പറഞ്ഞു. കൊട്ടിയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. നാട്ടിലും വിദേശത്തുമായി കിടപ്പറ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നായിരുന്നു ഭര്‍ത്താവിനെതിരായ യുവതിയുടെ പരാതി. ചിത്രീകരണം തടഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും യുവതി ആരോപിച്ചിരുന്നു.

കൊല്ലത്തെ വിവാദ പങ്കാളി കൈമാറ്റ ദമ്പതികളുമായും ഭര്‍ത്താവിന് ബന്ധം ഉണ്ടെന്നാണ് വിവരം. നാല് വയസ്സുകാരിയായ മകളുടെ മുന്നില്‍ ലൈംഗിക വൈകൃത്യം
Full Story
  26-08-2026
നന്മയും സമൃദ്ധിയും നിറച്ച് ഇന്ന് പൊന്‍തിരുവോണം; ആഘോഷലഹരിയില്‍ മലയാളികള്‍, യുകെ മലയാളം പത്രത്തിന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

തിരുവനന്തപുരം: നന്മയുടെയും സമൃദ്ധിയുടെയും സന്ദേശവുമായി ഇന്ന് പൊന്‍തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ തിരുവോണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പൂക്കളവും ഓണക്കോടിയും തിരുവോണസദ്യയും വിവിധ ആഘോഷപരിപാടികളും കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ ഉത്സവലഹരിയിലാണ്. പ്രവാസികളും അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരും തിരുവോണപ്പുലരിയില്‍ കുടുംബത്തോടൊപ്പം ഒത്തുചേരാനായി രാത്രി വൈകിയും വീടുകളിലെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാംസ്‌കാരിക സംഘടനകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ വിപുലമായ ഓണാഘോഷങ്ങളും പരമ്പരാഗത ഓണക്കളികളും സംഘടിപ്പിച്ചിട്ടുണ്ട്. മലയാളിക്ക് ഓണം ഒരു ആഘോഷം മാത്രമല്ല, ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും സംഗമം കൂടിയാണ്. തിരുവോണ

Full Story
[29][30][31][32][33]
 
-->




 
Close Window