Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ഇന്ത്യന്‍ യുവാവിന് ലണ്ടനില്‍ ജീവപര്യന്തം തടവ്
reporter

ലണ്ടന്‍: ഒട്ടറെ ലൈംഗിക പീഡന കേസുകളില്‍ പ്രതിയായ ഇന്ത്യന്‍ യുവാവിന് ലണ്ടനില്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. നവരൂപ് സിങ് (24) എന്ന യുവാവിനെയാണ് ഐല്‍വര്‍ത്ത് ക്രൗണ്‍ കോടതി ശിക്ഷിച്ചത്. പ്രതി കുറഞ്ഞത് 14 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇയാള്‍ക്കെതിരെ പീഡനം, പീഡനശ്രമം തുടങ്ങിയ കേസുകളും അനുമതിയില്ലാതെ ആയുധം കൈവശംവച്ചതിനും കേസുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കോടതി കണ്ടെത്തി. കേസില്‍ അതിജീവിതരും കുടുംബവും കാണിച്ച ധൈര്യമാണ് നിര്‍ണായകമായതെന്ന് ആക്ടിങ് ചീഫ് സൂപ്രണ്ട് സീന്‍ ലിഞ്ച് പറഞ്ഞു. ഫൊറന്‍സിക് തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, സാക്ഷിമൊഴികള്‍ എന്നിവയെല്ലാം പ്രതിക്കെതിരെ ശക്തമായ തെളിവുകളായിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പ്രതിക്കെതിരെ കേസ് അന്വേഷണം ആരംഭിച്ചത്. ഒരു യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. ഈലിങ്ങിലെ വെസ്റ്റ് ലണ്ടനിലുള്ള സൗത്ത്ഹാല്‍ പാര്‍ക്കിന്റെ ഗേറ്റിന് സമീപം ഡ്യൂട്ടിയിലില്ലാതിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചാണ് യുവതി തനിക്ക് നേരിട്ട് ദുരനുഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ യുവതിയെ അടുത്തുള്ള സ്റ്റേഷനിലേക്ക് കൊണ്ടുവന്നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.പാര്‍ക്കിലെത്തിയ യുവതിയെ കളിത്തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് മണിക്കൂറുകളോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെ മറ്റൊരു പാര്‍ക്കില്‍ ഒരു കുട്ടി പീഡിപ്പിക്കപ്പെട്ട കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇരുകേസുകളിലും തമ്മില്‍ ബന്ധമുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെയാണ് കൂടുതല്‍ വേഗത്തില്‍ പ്രതിയിലേക്ക് എത്താന്‍ സാധിച്ചത്.

 
Other News in this category

 
 




 
Close Window