Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
 
 
UK Special
  Add your Comment comment
പാതി കരള്‍ പിതാവ് നല്‍കിയിട്ടും മലയാളി ബാലന്‍ വിട പറഞ്ഞു
reporter

ലണ്ടന്‍: പിതാവ് കരള്‍ പകുത്ത് നല്‍കിയിട്ടും മലയാളി ബാലന്‍ വിട വാങ്ങിയതിന്റെ നൊമ്പരത്തിലാണ് യുകെ മലയാളികള്‍. പ്രിയപ്പെട്ടവരുടെ മനസ്സില്‍ കണ്ണീരോര്‍മ്മയായി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ റൊണാവ് പോള്‍ (11) വിടവാങ്ങി. വ്യാഴാഴ്ച വൈകിട്ട് നാലിന് ബര്‍മിങ്ങാം വിമന്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് എന്‍എച്ച്എസ് ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്. നോര്‍ത്താംപ്ടണിലെ നഴ്‌സ് ദമ്പതികളായ ഡോണ്‍ കെ പൗലോസ്, ടീന എന്നിവരുടെ മൂത്ത മകനാണ്.

യുകെയില്‍ ജനിച്ച റൊണാവിന് ജന്മനാ കരള്‍ രോഗങ്ങള്‍ ഉണ്ടായിരുന്നു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി പിതാവ് കരള്‍ പകുത്ത് നല്‍കിയിരുന്നു. രോഗ പ്രതിരോധ ശേഷി കുറഞ്ഞിരുന്നതിനാല്‍ തുടര്‍ ചികിത്സകള്‍ നടന്നു വരികയായിരുന്നു. പഠനത്തോടൊപ്പം തന്നെ കായിക മേഖലയിലും മികവ് കാട്ടിയിരുന്ന റൊണാള്‍വിന്റെ വേര്‍പാടില്‍ മാതാപിതാക്കള്‍ക്കൊപ്പം തന്നെ മലയാളി സമൂഹവും തീരാദു:ഖത്തിലാണ്.

കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശിയാണ് പിതാവ് ഡോണ്‍. മാതാവ് ടീന ഡോണ്‍ തൃശൂര്‍ സ്വദേശിയാണ്. ഇവര്‍ നാട്ടില്‍ വീട് വച്ചു താമസിക്കുന്നത് എറണാകുളം അങ്കമാലിയിലാണ്. ഇരുവരും നോര്‍ത്താംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റിലാണ് ജോലി ചെയ്യുന്നത്. സഹോദരങ്ങള്‍: ആരവ്, നിലവ്. റൊണാള്‍വിന്റെ സംസ്‌കാരം യുകെയില്‍ തന്നെ നടത്തുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങള്‍ നടന്നു വരികയാണെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window