Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലേക്ക് പുറപ്പെടാനിരുന്ന റയാനെയര്‍ വിമാനത്തില്‍ ഫയര്‍ അലാം മുഴങ്ങി, യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ചാടി
reporter

ബര്‍ലിന്‍: റയാനെയര്‍ വിമാനത്തിന്റെ ഫയര്‍ അലാം തീപിടിത്ത മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. സംഭവത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റു. സ്‌പെയിനിലെ പാല്‍മ ഡി മല്ലോര്‍ക്ക വിമാനത്താവളത്തിലായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചെ നടന്ന സംഭവത്തില്‍ വിമാനത്തിന് തീപിടിത്തമുണ്ടായിട്ടില്ലെന്ന് റയാനെയര്‍ എയര്‍ലൈന്‍സ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചത്.

മുന്നറിയിപ്പിനെ തുടര്‍ന്ന് ഉടന്‍ തന്നെ അഗ്‌നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റ 18 പേരില്‍ മൂന്നുപേരെ പാല്‍മയിലെ ക്ലിനിക്ക റോട്ടര്‍ സ്വകാര്യ ക്ലിനിക്കിലേക്കും മറ്റ് മൂന്നുപേരെ ദ്വീപിന്റെ തലസ്ഥാനമായ ക്വിറോണ്‍സാലുഡ് പാംപ്ലാനാസ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. വിമാനം ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്ക് പറന്നുയരാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മുന്നറിയിപ്പുണ്ടായത്. അതേസമയം, വിമാനത്തില്‍ ചെറിയ തോതില്‍ തീ ഉണ്ടായതി ചില റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ നിലവില്‍ ഇതുസംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.

 
Other News in this category

 
 




 
Close Window