Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
UK Special
  31-12-2024
2024 ല്‍ ബോളിവുഡ് താരങ്ങള്‍ ഏറ്റവുമധികം സന്ദര്‍ശിച്ചത് ലണ്ടന്‍, കേരളവും പട്ടികയില്‍

ലണ്ടന്‍: പുതിയ സ്ഥലങ്ങളും കാഴ്ചകളും നമ്മുടെ മുന്നില്‍ ചിലപ്പോഴൊക്കെ എത്തിച്ചു തരുന്നത് സെലബ്രിറ്റികളാണ്. ലോകത്തിന്റെ പല കോണുകളിലെയും കൗതുകം നിറഞ്ഞ, അത്ഭുത കാഴ്ചയൊരുക്കുന്ന ഇടങ്ങള്‍ അതിമനോഹരങ്ങളായ ചിത്രങ്ങളായും വീഡിയോകളായും നമ്മള്‍ കാണുന്നത് ചലച്ചിത്രതാരങ്ങളുടെയും സ്‌പോട്ട് താരങ്ങളുടെയും ഒക്കെ യാത്രകളില്‍ നിന്നാണ്. ചിലയിടങ്ങള്‍ക്ക് ഇത്രയും ഭംഗിയുണ്ടെന്ന് മനസ്സിലാകുന്നത് പോലും ഇത്തരം ഫോട്ടോകളില്‍ നിന്നാണ്.

ബോളിവുഡ് താരങ്ങള്‍ 2024 ല്‍ ഏറ്റവും കൂടുതല്‍ പോയ ഇടങ്ങളിലൊന്നാം സ്ഥാനം ലണ്ടന്‍ ആണ് നേടിയത്. ആഢംബരത്തിനും സ്‌റ്റൈലിനും ഫാഷനുമെല്ലാം ഒരുപോലെ പേരുകേട്ടിരിക്കുന്ന ഇവിടം പ്രിയപ്പെട്ട ഇടമായില്ലെങ്കിലേ

Full Story
  31-12-2024
വിദേശ പഠനത്തില്‍ കാനഡയും യുകെയും കടുപ്പമാകും

ലണ്ടന്‍: വിദേശ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ക്യാനഡയിലും യുകെയിലും ഇനി കടുപ്പമേറും. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സന്നദ്ധമാകാത്തതാണ് ക്യാനഡയോടുള്ള താത്പര്യം കുറയ്ക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ അനുവദിക്കുന്നതില്‍ അവിടെ പുതിയ നിയന്ത്രണങ്ങളും വന്നിട്ടുണ്ട്. അതേസമയം, പഠനത്തിനായാലും ജോലിക്കായാലും ചെലവേറുന്നതാണ് യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ വെല്ലുവിളിയായി നില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്റ്റുഡന്റ് വിസയുടെ കാര്യത്തില്‍ താരതമ്യേന ഉദാര സമീപനം സ്വീകരിക്കുന്ന യുഎസും, വിദേശ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായവും പാര്‍ട്ട് ടൈം ജോലിക്ക് അവസരങ്ങളും

Full Story
  31-12-2024
പുതുവത്സരത്തില്‍ ബ്രിട്ടനില്‍ കാലാവസ്ഥ മോശം, എഡിന്‍ബറോ വെടിക്കെട്ടും സ്ട്രീറ്റ് പാര്‍ട്ടിയും റദ്ദാക്കി

ലണ്ടന്‍: ബ്രിട്ടനില്‍ പുതുവത്സരാഘോഷത്തിന് തടസമായി മോശം കാലാവസ്ഥ. രാജ്യമെങ്ങും പ്രത്യേകിച്ച് സ്‌കോട്ട്‌ലന്‍ഡില്‍ അടുത്ത മൂന്നു ദിവസം വളരെ മോശം കാലാവസ്ഥ ആയിരിക്കുമെന്നാണ് മെറ്റ് ഓഫിസിന്റെ മുന്നറിയിപ്പ്. കനത്ത് കാറ്റും മഴയും മൂടല്‍ മഞ്ഞും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുര്‍ന്ന് എഡിന്‍ബറോയിലേത് ഉള്‍പ്പെടെ പല പുതുവത്സരാഘോഷ പരിപാടികളും റദ്ദാക്കി. പ്രശസ്തമായ എഡിന്‍ബറോ സ്ട്രീറ്റ് പാര്‍ട്ടിയും വെടിക്കെട്ടും ഇക്കുറി ഉണ്ടാകില്ലെന്ന് സംഘാടകര്‍ അറിയിച്ചു. സെന്റ് ഗില്‍സ് കത്തീഡ്രലിലെ കാന്‍ഡില്‍ലിറ്റ് കണ്‍സേര്‍ട്ട് മാത്രമായി എഡിന്‍ബറോയിലെ പൊതു ആഘോഷപരിപാടികള്‍ ഒതുങ്ങും. ഏകദേശം 30,000 പേര്‍ പങ്കെടുക്കുന്ന പുതുവത്സരാഘോഷ പരിപാടിയാണ് എഡിന്‍ബറോയിലേത്.

Full Story
[341][342][343][344][345]
 
-->




 
Close Window