Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
UK Special
  Add your Comment comment
ചെറിയ കുട്ടികളാണ് അവര്‍ എത്രമാത്രം ഭയന്നിട്ടുണ്ടാകും
reporter

ലണ്ടന്‍: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് മരിച്ചവരില്‍ ഹാരോഡ്സ് ബ്രാന്‍ഡ് അംബാസഡറായ 35 വയസ്സുകാരി മറിയം അലി സയ്യിദും ഭര്‍ത്താവും കെന്‍സിങ്ടന്‍ ഒളിംപ്യ ഹോട്ടലിലെ മാനേജരുമായ ജാവേദും അവരുടെ അഞ്ച് വയസ്സുള്ള മകന്‍ സെയ്നും നാല് വയസ്സുള്ള മകള്‍ അമാനിയും. മറിയം അലി സയ്യിദിന്റെ ഭര്‍ത്താവിന്റെ സഹോദരി യാസ്മിന്‍ ഹസ്സന്‍ (45) വിവരം സ്ഥിരീകരിച്ചു. ''ചെറിയ കുട്ടികളാണ് സെയ്നും അമാനിയും അഞ്ചും നാലും വയസ്സാണ് അവര്‍ക്ക്. അവര്‍ എത്രമാത്രം ഭയന്നിട്ടുണ്ടാകുമെന്ന് ഓര്‍ക്കുമ്പോള്‍...'' ഉറ്റവരുടെ വിയോഗത്തില്‍ തേങ്ങിക്കൊണ്ട് യാസ്മിന്‍ പറഞ്ഞു. യുകെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാത്തതില്‍ ഞങ്ങള്‍ക്ക് ദേഷ്യമില്ല.

അതിന് സമയമെടുക്കുമെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ക്ക് ദേഷ്യം വരുന്നത് എന്തുകൊണ്ടാണെന്ന് വെച്ചാല്‍, ബ്രിട്ടിഷ് പൗരന്മാരായിട്ടും ആരും ഞങ്ങളെ ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്യുകയോ ഞങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും യാസ്മിന്‍ കൂട്ടിചേര്‍ത്തു. ഗാറ്റ്വിക്കിലേക്ക് 242 യാത്രക്കാരുമായി പോയ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തകര്‍ന്നത്. ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 1.40 നാണ് തകര്‍ന്നത്. വിമാനത്തിന്റെ ടേക്ക് ഓഫിന് ശേഷമുള്ള ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ പെട്ടെന്ന് പവര്‍ നഷ്ടപ്പെട്ടതാകാം അപകടത്തിന് കാരണമെന്ന് വ്യോമയാന വിദഗ്ദ്ധര്‍ പറയുന്നു.

 
Other News in this category

 
 




 
Close Window