Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ വച്ച് ഭാര്യ മരിച്ചു: വിമാനാപകടത്തില്‍ അര്‍ജുനും ഇല്ലാതായി: തോരോ കണ്ണീരായി രണ്ടു മക്കള്‍
Text By: UK Malayalam Pathram
അമ്മയ്ക്ക് പിന്നാലെ നാലും എട്ടും വയസുള്ള ആ പെണ്‍കുട്ടികള്‍ക്ക് അച്ഛനെയും നഷ്ടപ്പെട്ടു. ഒരാഴ്ച മുന്‍പാണ് ഗുജറാത്തിലെ അമ്രേലിയ സ്വദേശിയായ അര്‍ജുന്‍ മനുഭായി പടോലിയയുടെ ഭാര്യ ഭാരതി പട്ടേല്‍ ലണ്ടനില്‍ വച്ച് മരണപ്പെട്ടത്. സ്വന്തം നാട്ടില്‍, നര്‍മദാ നദിയില്‍ തന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യണമെന്നായിരുന്നു ഭാരതിയുടെ ആഗ്രഹം. ഇത് നിറവേറ്റുന്നതിനായി ഗുജറാത്തിലെ അമ്രേലിയിലേക്ക് എത്തിയത്. മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യ വിമാനത്തില്‍ ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു അര്‍ജുന്‍. മക്കളെ ലണ്ടനിലെ വീട്ടിലാക്കിയാണ് അര്‍ജുന്‍ നാട്ടിലേക്കു തിരിച്ചത്. എത്രയും പെട്ടന്ന് തന്റെ കുഞ്ഞുമക്കളുടെ അടുത്തേക്കെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, വിധി മറ്റൊന്നായിരുന്നു. മക്കളുടെ തോരാകണ്ണീരിനു മുന്നില്‍ ആശ്വാസവാക്കുകള്‍ പോലുമില്ലാതെ വിങ്ങുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും
 
Other News in this category

 
 




 
Close Window