Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  11-06-2025
യുകെയിലെ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ റോബോട്ടിന്റെ സഹായത്തോടെ വേഗത്തിലാക്കുന്നു: കാന്‍സര്‍, സന്ധി മാറ്റല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ
ആശുപത്രികളില്‍ രോഗികളുടെ വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കുറയ്ക്കാന്‍ റോബോട്ട് അസിസ്റ്റ് ചെയ്യുന്ന സര്‍ജറി നടപ്പാക്കാന്‍ യുകെ. ചികിത്സകള്‍ വേഗത്തിലാക്കാന്‍ ഈ നടപടിയുമായി മുന്നോട്ടു നീങ്ങുകയാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട്. 2035 ആകുന്നതോടെ പത്തില്‍ ഒന്‍പത് കീഹോള്‍സര്‍ജറികളും റോബോട്ടിനെ ഉള്‍പ്പെടുത്തിയാകും പൂര്‍ത്തിയാക്കുക. നിലവില്‍ അഞ്ചിലൊന്ന് കേസുകളില്‍ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. അടുത്ത ഒരു ദശകത്തിനിടെ ലക്ഷക്കണക്കിന് പേര്‍ക്ക് കൂടി റോബോട്ടിക് സര്‍ജറി ലഭ്യമാക്കാനാണു പദ്ധതി.

കാന്‍സര്‍, ഹിസ്റ്റെറെക്ടമി, സന്ധി മാറ്റിവെയ്ക്കല്‍ എന്നിങ്ങനെ വിവിധ അവസ്ഥകളില്‍ പെട്ടവര്‍ക്ക് ചികിത്സ ലഭിക്കുമ്പോള്‍ റോബോട്ട് സേവനം ഉപയോഗപ്പെടുത്തുന്നത് ഡോക്ടര്‍മാര്‍ കാര്യമായി വര്‍ദ്ധിപ്പിക്കുന്ന
Full Story
  11-06-2025
പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചോ, കള്ളാ എന്ന് വിളിക്കരുത്: വിജയ് മല്യ

ലണ്ടന്‍: എന്നെ പിടികിട്ടാപ്പുള്ളിയെന്നു വിളിച്ചോളൂ, കള്ളനെന്നു വിളിക്കരുതെന്ന് രാജ്യംവിട്ട വ്യവസായി വിജയ് മല്യ. യൂട്യൂബര്‍ രാജ് ശമാനിക്കൊപ്പമുള്ള നാല് മണിക്കൂറിലേറെ നീണ്ട പോഡ്കാസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട പോഡ്കാസ്റ്റ്, 20 ദശലക്ഷം കാഴ്ചക്കാരെ ഇതിനകം തന്നെ നേടിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും പോഡ്കാസ്റ്റിലെ വാചകകള്‍ കുറിപ്പുകളായും കാര്‍ഡുകളുമായൊക്കെ പ്രചരിക്കുന്നുണ്ട്. ഏകദേശം നാലു മണിക്കൂറുള്ള സംഭാഷണമാണ് രാജ് ശമാനിയുമായി നടത്തിയത്. ഇതില്‍ ഇന്റര്‍നെറ്റില്‍ ഏറെ ചര്‍ച്ചയായതാണ്, കള്ളന്‍ വിളികളെക്കുറിച്ചുള്ള മല്യയുടെ പ്രതികരണം.

'' ഞാന്‍ എങ്ങോട്ടും ഓടിപ്പോയിട്ടില്ല, മുന്‍കൂട്ടി

Full Story
  11-06-2025
ആര്‍സിബിയെ വില്‍ക്കാനൊരുങ്ങി ബ്രിട്ടീഷ് മദ്യക്കമ്പനി

ലണ്ടന്‍: നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (IPL) കിരീടത്തില്‍ മുത്തമിട്ട, റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ (RCB) ഓഹരികള്‍ വില്‍ക്കാന്‍ ഉടമകള്‍ ഒരുങ്ങുന്നു. ആര്‍സിബിയുടെ പ്രൊമോട്ടര്‍മാരും ബ്രിട്ടീഷ് മദ്യക്കമ്പനിയുമായ ഡിയാജിയോയാണ് (Diageo) നിശ്ചിത ഓഹരികള്‍ വിറ്റൊഴിയാന്‍ നീക്കം നടത്തുന്നത്. ആര്‍സിബിക്ക് 200 കോടി ഡോളര്‍ (ഏകദേശം 17,000 കോടി രൂപ) മൂല്യം (Valuation) വിലയിരുത്തിയായിരിക്കും ഓഹരി വില്‍പനയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. കൈവശമുള്ള നിശ്ചിതപങ്ക് ഓഹരികളാകും വിറ്റഴിക്കുക. ടീമിന്റെ ഉടമസ്ഥാവകാശം കമ്പനി നിലനിര്‍ത്തുമെന്നാണ് സൂചനകള്‍. അതേസമയം, ഇക്കാര്യത്തില്‍ ആര്‍സിബിയോ ഡിയാജിയോയുടെ ഇന്ത്യന്‍ ഉപസ്ഥാപനമായ യുണൈറ്റഡ്

Full Story
  11-06-2025
ഇന്ത്യയിലേക്ക് നാടുകടത്താന്‍ ഹീത്രുവിലെത്തിച്ച യുവാവ് ഓടി

ലണ്ടന്‍: ഇന്ത്യയിലേക്ക് നാടുകടത്താന്‍ കൊണ്ടുപോവുകയായിരുന്ന അനധികൃത കുടിയേറ്റക്കാരന്‍ ഹീത്രോ വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിയ നീക്കം അധികൃതര്‍ തടഞ്ഞു. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് സംഭവം. ഹോം ഓഫിസിനു വേണ്ടി മിറ്റി കെയര്‍ ആന്‍ഡ് കസ്റ്റഡി എന്ന കരാര്‍ കമ്പനിയിലെ ഉദ്യോഗസ്ഥരാണ് യുവാവിനെ അനുഗമിച്ചിരുന്നത്. ടെര്‍മിനല്‍ രണ്ടിന് സമീപം വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്ന് കുതറിമാറിയ ഇയാള്‍ വിമാനത്താവളത്തിന്റെ റണ്‍വേയിലേക്ക് ഓടുകയായിരുന്നു.

ഞായറാഴ്ച നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരന്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.

Full Story
  11-06-2025
യുകെയിലെ പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം വേണം

ലണ്ടന്‍: മലയാളി പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാന്‍ സഹായിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ യുകെയെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ശക്തമാകുന്നു. യുകെയിലെ ലോക കേരള സഭ അംഗങ്ങള്‍ ഈ വിഷയം രേഖാമൂലം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രവാസത്തില്‍ അന്തരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നിലവിലുള്ള പദ്ധതിയെ യുകെയെ കൂടി ഉള്‍പ്പെടുത്തി വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ലോക കേരള സഭയുടെ യുകെ ഘടകം ആവശ്യപ്പെട്ടു. നിലവില്‍ കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സിന്റെ മേല്‍നോട്ടത്തില്‍ എയര്‍ ഇന്ത്യയുമായി സഹകരിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വിദേശ രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ

Full Story
  11-06-2025
അധികം വൈകാതെ ബ്രിട്ടന്‍ റഷ്യന്‍ ഭാഷ സംസാരിക്കേണ്ടി വരും: നാറ്റോ ജനറല്‍ സെക്രട്ടറി

പ്രതിരോധ ചെലവ് ഗണ്യമായി വര്‍ദ്ധിപ്പിക്കാനുള്ള പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെ പദ്ധതി നടപ്പിലാക്കുന്നതില്‍ ബ്രിട്ടണ്‍ പരാജയപ്പെട്ടാല്‍ ബ്രിട്ടീഷ് ജനത റഷ്യന്‍ ഭാഷ സംസാരിക്കാന്‍ പഠിക്കേണ്ടിവരുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ആഴ്ച, സ്റ്റാര്‍മര്‍ തന്റെ മന്ത്രിസഭയുടെ സ്ട്രാറ്റജിക് ഡിഫന്‍സ് റിവ്യൂ പുറത്തിറക്കി, ബ്രിട്ടണെ 'ഏറ്റവും ശക്തമായ സഖ്യങ്ങളും ഏറ്റവും നൂതനമായ കഴിവുകളുമുള്ള ഒരു യുദ്ധസജ്ജവും കവചം ധരിച്ചതുമായ രാഷ്ട്രമാക്കി മാറ്റുന്നതിന്' ആയുധ ഫാക്ടറികള്‍, ഡ്രോണുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയില്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്തു.

Full Story

  10-06-2025
യെമന്‍ പൗരന്‍ യുകെയില്‍ കാറിടിച്ച് മരിച്ച കേസ് കൊലപാതകമെന്നു പോലീസ്: രണ്ടു പേര്‍ക്കെതിരേ കേസ്
പതിനാറു വയസ്സുകാരന്‍ യുകെയിലെ ഷെഫീല്‍ഡില്‍ കാറിടിച്ച് മരിച്ചു. അപകടം അനേഷിച്ചപ്പോള്‍ കൊലപാതകമായി മാറി. മറ്റു രണ്ടു യുവാക്കള്‍ക്കെതിരേ കേസ് ചാര്‍ജ് ചെയ്തു. യെമന്‍ പൗരന്‍ അബ്ദുല്ല യാസര്‍ അബ്ദുല്ല അല്‍ യാസിദിയാണ് കാര്‍ ഇടിച്ച് മരിച്ചത്. അടുത്തിടെയാണ് ഇയാള്‍ യെമനില്‍ നിന്ന് യുകെയില്‍ എത്തിയത്.
ഷെഫീല്‍ഡിലെ ലോക്ക് ഡ്രൈവില്‍ നിന്നുള്ള സുല്‍ക്കര്‍നൈന്‍ അഹമ്മദ് (20), അമാന്‍ അഹമ്മദ് (26) എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ച ഷെഫീല്‍ഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഇവരെ ഹാജരാക്കും. ജൂണ്‍ 4 ന് വൈകുന്നേരം നഗരത്തിലെ ഡാര്‍നാല്‍ പ്രദേശത്തെ ഒരു തെരുവിലൂടെ നടക്കുമ്പോഴാണ് കാര്‍ അയാളുടെ മേല്‍ ഇടിച്ചതെന്ന് സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസ് പറഞ്ഞു .

ഇലക്ട്രിക് ബൈക്കുമായി കൂട്ടിയിടിച്ചതിനെ
Full Story
  10-06-2025
വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ കാണാനില്ല: പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ല; കാറുടമ നേരിട്ടിറങ്ങി അന്വേഷിച്ചു; കാര്‍ കണ്ടെത്തി
വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ മോഷണം പോയി. പോലീസ് പരാതി നല്‍കിയിട്ടും തുമ്പു പോലും കണ്ടെത്താനായില്ല. ഇതിനെ തുടര്‍ന്ന് കാറുടമ സ്വയം കാര്‍ അന്വേഷിച്ചിറങ്ങി. ജാഗ്വര്‍ കാര്‍ കണ്ടെത്തി തിരികെ വീട്ടില്‍ കൊണ്ടു വന്നു.
മോഷണം പോയ സ്വന്തം കാര്‍ കണ്ടെത്തി തിരിച്ചെത്തിച്ച് ലണ്ടനിലെ ദമ്പതികള്‍. യുകെയിലാണ് സംഭവം. മിയ ഫോര്‍ബ്സ് പിരി- മാര്‍ക്ക് സിംപ്സണ്‍ എന്നീ ദമ്പതികളാണ് തങ്ങളുടെ മോഷണം പോയ ജാഗ്വാര്‍ ഇ-പേസ് ഈ മാസം കണ്ടെടുത്തത്. പൊലീസിന് സമയമില്ലാത്തതിനാല്‍ തങ്ങള്‍ തന്നെ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നുവെന്നും ദമ്പതികള്‍ പറഞ്ഞതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ 4 ന് ആണ് കാര്‍ കാണാതായതായി ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുലര്‍ച്ചെ 3:20 ന് വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കാര്‍ രാവിലെ 10.30
Full Story
[345][346][347][348][349]
 
-->




 
Close Window