Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
വാടക നിരക്കില്‍ ക്യാപ്പ് ഏര്‍പ്പെടുത്താതെ ലീസ്‌ഹോള്‍ഡ്, ഫ്രീഹോള്‍ഡ് പരിഷ്‌കാരങ്ങള്‍ നിയമമാക്കി
Reporter

 ലണ്ടൻ:ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ലീസ്‌ഹോള്‍ഡ്, ഫ്രീഹോള്‍ഡ് പരിഷ്‌കാരങ്ങള്‍ നിയമമായി. എന്നാല്‍ അടിസ്ഥാന വാടകയില്‍ വാഗ്ദാനം ചെയ്ത ക്യാപ്പ് ഉള്‍പ്പെടുത്താതെയാണ് നയം പാസായത്. ലീസ് നീട്ടല്‍, ഫ്രീഹോള്‍ഡ് വാങ്ങല്‍, കെട്ടിടങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കല്‍ എന്നിവ കൂടുതല്‍ ലാഭത്തില്‍, എളുപ്പത്തില്‍ നടപ്പാക്കാനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.


എന്നാല്‍ നിലവിലെ ലീഡ് ഹോള്‍ഡര്‍മാര്‍ക്കുള്ള അടിസ്ഥാന വാടക ഒഴിവാക്കുന്നതും, 250 പൗണ്ടില്‍ ക്യാപ്പ് ഏര്‍പ്പെടുത്താനുള്ള ആലോചനയും പദ്ധതികളില്‍ നിന്നും റദ്ദായി. ജൂലൈ 4ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ പാര്‍ലമെന്റില്‍ നിയമമായി മാറിയ അവസാന ബില്ലുകളില്‍ ഒന്നാണ് ലീസ്‌ഹോള്‍ഡ് & ഫ്രീഹോള്‍ഡ് റിഫോം ബില്‍.

ലെവലിംഗ് അപ്പ് സെക്രട്ടറി മൈക്കിള്‍ ഗോവ് ബില്ലിന്റെ ഭാഗമായി അടിസ്ഥാന വാടകയില്‍ ക്യാപ്പ് ഏര്‍പ്പെടുത്താന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഈ ക്യാപ്പ് 250 പൗണ്ടായി നിജപ്പെടുത്താനും ചിന്തിച്ചിരുന്നു. ബില്‍ അതിവേഗം നടപ്പാക്കേണ്ടി വന്നതോടെ ഈ വിഷയങ്ങള്‍ ഒവിവാക്കി പാസാക്കുകയാണ് ചെയ്തത്. മോര്‍ട്ട്‌ഗേജുകള്‍ക്ക് പുറമെ ലീസ്‌ഹോള്‍ഡ് പ്രോപ്പര്‍ട്ടികള്‍ക്ക് ഉടമകള്‍ നല്‍കുന് തുകയാണ് അടിസ്ഥാന വാടക. ഇത് ചിലപ്പോള്‍ ഉയരുകയും, അപ്രതീക്ഷിതമായി വര്‍ദ്ധിക്കുകയും ചെയ്യുന്നതോടെ വീടുകള്‍ വില്‍ക്കുന്നത് ബുദ്ധിമുട്ടായി മാറാറുണ്ട്.
 
Other News in this category

 
 




 
Close Window