ലണ്ടന്‍: ബ്രിട്ടന്റെ എന്‍എച്ച്എസ് നേരിടുന്ന ജോലി സമ്മര്‍ദങ്ങളും, ഫണ്ടിംഗ് പ്രതിസന്ധിയും മുതലാക്കി ഓസ്ട്രേലിയ. എന്‍എച്ച്എസ് ഉപേക്ഷിച്ച് വിദേശത്ത് നീങ്ങുന്ന അഞ്ചിലൊന്ന് ജീവനക്കാരും ഓസ്ട്രേലിയയാണ് തെരഞ്ഞെടുക്കുന്നത്. ഇതിനിടെ അടുത്ത 12 മാസത്തില്‍ കാല്‍ശതമാനം എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ വിദേശത്തേക്ക് പോകുമെന്നാണ് ഏപ്രില്‍ മാസത്തില്‍ പുറത്തുവന്ന സര്‍വ്വെ വ്യക്തമാക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിലെ അമിത സമ്മര്‍ദത്തില്‍ പൊറുതുമുട്ടിയ ഡോക്ടര്‍മാര്‍ രോഗികളെ അതിവേഗത്തില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാനുള്ള നിബന്ധന പാലിക്കാനുള്ള നെട്ടോട്ടത്തിലാണെന്നാണ് വിമര്‍ശനം. എന്‍എച്ച്എസില്‍ നിന്നും ആയിരക്കണക്കിന് ഡോക്ടര്‍മാരാണ് പലായനം ചെയ്യാന്‍ കാത്തിരിക്കുന്നത്.
യുകെ വിടുന്ന ഡോക്ടര്‍മാരുടെ പ്രിയപ്പെട്ട ലക്ഷ്യകേന്ദ്രം ഓസ്ട്രേലിയയാണെന്ന് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ പറയുന്നു. 2022-2023 വര്‍ഷത്തില്‍ 1974 ബ്രിട്ടീഷ് മെഡിക്കല്‍ പ്രൊഫഷണലുകളാണ് ഓസ്ട്രേലിയയിലേക്ക് താമസം മാറിയത്. 2021-2022 വര്‍ഷത്തില്‍ 67 ശതമാനം വര്‍ദ്ധനവാണ് കണക്കുകളില്‍ നേരിട്ടത്. എന്‍എച്ച്എസ് ഏറെ നാളായി പ്രതിസന്ധിയിലാണ്, വര്‍ഷങ്ങളായി അണ്ടര്‍ഫണ്ടിംഗ് നേരിട്ട് സേവനങ്ങളും, ശമ്പളവും താഴ്ന്ന നിലയിലാണ്. ഏത് അളവില്‍ നോക്കിയാലും രോഗികളെ പരാജയപ്പെടുത്തുകയാണ്, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ ഡോ. വിവേക് തൃവേദി പറഞ്ഞു. ജൂലൈ 4ന് പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കവെ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റും, പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ഹെല്‍ത്ത് സിസ്റ്റവുമായി ബന്ധപ്പെട്ട് സുപ്രധാന പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടില്‍ ഫോളാ അപ്പിനായി രോഗികളെ മൂന്ന് മാസത്തിനുള്ളില്‍ കാണാന്‍ കിട്ടിയാല്‍ ഭാഗ്യമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഓസ്ട്രേലിയയില്‍ ഇത് രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമാണ്.