Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
UK Special
  24-05-2024
ഇംഗ്ലണ്ടില്‍ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത

ലണ്ടന്‍: അപൂര്‍വ്വമായ ആംബര്‍ ജാഗ്രത പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും വെള്ളപ്പൊക്കവും, ശക്തമായ മഴയും നേരിടാനുള്ള സാധ്യത നിലനില്‍ക്കവെയാണ് മുന്നറിയിപ്പ്. ഇതിന് പുറമെ മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ ഉള്‍പ്പെടെ മേഖലകളില്‍ ജീവന് അപകടസാധ്യതയുള്ളതായി അടിയന്തര മുന്നറിയിപ്പും നല്‍കി. കാള്‍ടണ്‍-ഇന്‍-ക്ലീവ്ലാന്‍ഡില്‍ ശക്തമായ മഴയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. ഉച്ചയ്ക്ക് 1.15-ഓടെയാണ് അപകടം ഉണ്ടായതെന്ന് നോര്‍ത്ത് യോര്‍ക്ക്ഷയര്‍ പോലീസ് പറഞ്ഞു. മറ്റാര്‍ക്കും പരുക്കില്ല. സംഭവത്തില്‍ വിശദവിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും, സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടു.
Full Story

  24-05-2024
കഴിഞ്ഞ വര്‍ഷം യുകെ നെറ്റ് മൈഗ്രേഷനില്‍ 10 ശതമാനം ഇടിവ്

ലണ്ടന്‍: ജൂലൈ 4ന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇരിക്കവെ ഋഷി സുനാക് ഗവണ്‍മെന്റിന് ഇമിഗ്രേഷന്‍ വിഷയത്തില്‍ പുതിയ ആയുധം. യുകെ നെറ്റ് ഇമിഗ്രേഷന്‍ കഴിഞ്ഞ വര്‍ഷം 10% താഴ്ന്നുവെന്ന നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കുകളാണ് ഗുണമായി മാറുന്നത്. 2022-ല്‍ റെക്കോര്‍ഡിട്ട ശേഷമാണ് ഈ തിരിച്ചിറക്കം. 2023 ഡിസംബര്‍ വരെയുള്ള യുകെയില്‍ പ്രവേശിച്ചവരുടെയും, തിരിച്ച് മടങ്ങിയവരുടെയും കണക്കുകള്‍ തമ്മിലുള്ള വ്യത്യാസം 685,000 എത്തിയെന്ന് ഒഎന്‍എസ് പറയുന്നു. ഡിസംബര്‍ 2022-ല്‍ ഇത് 764,000 എന്ന കണക്കിലേക്ക് കുതിച്ചിരുന്നു. താഴേക്കുള്ള ട്രെന്‍ഡ് തുടങ്ങിയെന്ന് ഉറപ്പിച്ച് പറയാന്‍ സമയമായിട്ടില്ലെന്ന് ഒഎന്‍എസ് പറഞ്ഞു. നെറ്റ് മൈഗ്രേഷന്‍ ഇപ്പോഴും അസാധാരണമായ തോതില്‍ ഉയര്‍ന്ന നിലയിലാണെന്ന്

Full Story
  24-05-2024
എനര്‍ജി ബില്‍ 122 പൗണ്ട് വരെ താഴും

ലണ്ടന്‍: ഈ വേനല്‍ക്കാലത്ത് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമേകി എനര്‍ജി ബില്ലുകള്‍ താഴും. എനര്‍ജി റെഗുലേറ്റര്‍ ഓഫ്ജെം സ്ഥിരീകരിച്ച പുതിയ പ്രൈസ് ക്യാപ്പ് ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലെ പ്രതിവര്‍ഷം 1690 പൗണ്ട് എന്നതില്‍ നിന്നും 1568 പൗണ്ടിലേക്കാണ് ക്യാപ്പ് കുറയുന്നത്. രണ്ട് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണിത്. ഇതോടെ ഡയറക്ട് ഡെബിറ്റ് വഴി ഡബിള്‍ ഫ്യുവല്‍ പേയ്മെന്റ് നടത്തുന്ന ശരാശരി കുടുംബങ്ങള്‍ക്ക് വാര്‍ഷിക ബില്ലില്‍ 122 പൗണ്ടിന്റെ ഇടിവാണ് ഉണ്ടാകുക, അതായത് 7% കുറവ്.

എന്നിരുന്നാലും ഉപയോഗത്തിന് അനുസൃതമായി ഫീസ് ഉയരുകയോ, കുറയുകയോ ചെയ്യാം. ഓരോ മൂന്ന് മാസം കൂടുമ്പോഴാണ് ക്യാപ് റിവ്യൂ ചെയ്യുന്നത്. ഏകദേശം 29

Full Story
  23-05-2024
കേംബ്രിഡ്ജ് സിറ്റി കൗണ്‍സില്‍ മേയറായി മലയാളി

ലണ്ടന്‍: ബ്രിട്ടനിലെ ചരിത്രമുറങ്ങുന്ന കേംബ്രിജ് സിറ്റിയുടെ മേയറായി മലയാളിയായ ബൈജു വര്‍ക്കി തിട്ടാല. ഒരു വര്‍ഷമായി കേംബ്രിജ് സിറ്റി കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായി പ്രവര്‍ത്തിക്കുന്ന ബൈജു വര്‍ക്കി തിട്ടാല ഇന്നു രാവിലെ ബ്രിട്ടിഷ് സമയം പതിനൊന്നിന് കേംബ്രിജിന്റെ മേയറായി സ്ഥാനമേല്‍ക്കും. ഇതാദ്യമായാണ് ഏഷ്യന്‍ വംശജനായ ഓരാള്‍ കേംബ്രിജ് സിറ്റി കൗണ്‍സിലില്‍ മേയറാകുന്നത്. ബ്രിട്ടണിലും ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അഭിമാനം ഉണര്‍ത്തുന്ന അംഗീകാരമാണ് ബൈജു എന്ന ചെറുപ്പക്കാരനിലൂടെ മലയാളക്കരയെ തേടിയെത്തുന്നത്. കേരളത്തില്‍ കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കരയിലെ സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച്, ബ്രിട്ടനിലെത്തി ഉപരിപഠനത്തിനുശേഷം പൊതുരംഗത്ത് സജീവമായ ബൈജു,

Full Story
  23-05-2024
ഇന്റര്‍ യുകെ ഫാഷന്‍ ഷോയില്‍ ഫൈനലിസ്റ്റായി മലയാളി നഴ്‌സ്

ലണ്ടന്‍: യുകെയില്‍ നടന്ന ഇന്റര്‍ ഫാഷന്‍ ഷോയില്‍ ഫൈനലിസ്റ്റായി മലയാളി നഴ്‌സ്. എറണാകുളം ഫോര്‍ട്‌കൊച്ചി സ്വദേശി മാര്‍ട്ടീന മാര്‍ട്ടിനാണ് ഇന്റര്‍ യുകെ ഫാഷന്‍ ഷോയില്‍ ഫൈനല്‍ വരെ എത്തിയത്. യുകെയിലെ പല കൗണ്ടികളില്‍ നടന്ന മത്സരാര്‍ഥികള്‍ പങ്കെടുത്ത ഫാഷന്‍ ഷോയിലായിരുന്നു മലയാളി നഴ്‌സ് ഇടം നേടിയത്. ഇതിന് മുന്‍പ് മിസ് ഫെയ്സ് ഓഫ് കേരള അവാര്‍ഡും മാര്‍ട്ടീന സ്വന്തമാക്കിയിട്ടുണ്ട്. എംകെ മലയാളീസ് കൂട്ടായ്മയിലെ അംഗമാണ് മാര്‍ട്ടീന. ഇനി നടക്കുന്ന മിസ് എര്‍ത് ഇംഗ്ലണ്ട്, മിസ് സൂപ്പര്‍ നാഷനല്‍ 2025 തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് നഴ്‌സായ മാര്‍ട്ടീന.

Full Story
  23-05-2024
മലയാളി തിളക്കത്തില്‍ ബ്രിട്ടീഷ് കബഡി ലീഗ് ഫൈനലില്‍ നോട്ടിങ് ഹാം റോയല്‍സ് വനിതാ ടീം

ലണ്ടന്‍: യുകെയിലെ പ്രധാന നഗരങ്ങളില്‍ നിന്നുള്ള പ്രമുഖ ടീമുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് നടന്ന മൂന്നാമത് ബ്രിട്ടിഷ് കബഡി ലീഗ് മത്സരങ്ങളില്‍ വനിത വിഭാഗത്തില്‍ നോട്ടിങ്ങാം റോയല്‍സ് വനിത ടീമിന് വിജയം. ഇത്തവണ ആദ്യമായാണ് മത്സരങ്ങളില്‍ മലയാളികളുടെ ടീമായ നോട്ടിങ്ങാം റോയല്‍സ് വനിത ടീമിനെ രംഗത്തിറക്കിയത്. ആദ്യ മത്സരം ഫൈനല്‍ കപ്പ് വിജയത്തില്‍ എത്തിക്കുകയും ചെയ്തു. നോട്ടിങ്ങാം റോയല്‍സിനെ കൂടാതെ ബര്‍മിങ്ങാം ബുള്‍സ്, ഗ്ലാസ്‌ഗോ യൂണികോണ്‍സ്, വേള്‍വര്‍ഹാംപ്റ്റണ്‍ വേള്‍വ്‌സ്, മാഞ്ചസ്റ്റര്‍ റൈഡേഴ്സ്, എഡിന്‍ബറോ ഈഗിള്‍സ്, കവന്ററി ചാര്‍ജേഴ്‌സ്, സാന്‍ഡ് വെല്‍ കിങ്സ്, വാല്‍സ് വെല്‍ ഹണ്ടേഴ്‌സ് എന്നിവയാണ് കബഡി ലീഗില്‍ പങ്കെടുത്ത ടീമുകള്‍.

Full Story
  23-05-2024
ബ്രിട്ടനില്‍ അടുത്തിടെ നടന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച വനിതാ കൗണ്‍സിലര്‍ക്ക് പദവി നഷ്ടമായി

ബ്രിസ്റ്റോള്‍: ബ്രിട്ടനില്‍ അടുത്തിടെ നടന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച കൗണ്‍സിലര്‍ക്ക് പദവി നഷ്ടമായി. കൗണ്‍സില്‍ തന്നെ നടത്തുന്ന സ്‌കൂളിലെ അധ്യാപികയായതിനാലാണ് പദവി നഷ്ടമായതെന്നാണ് ബ്രിസ്റ്റോള്‍ കൗണ്‍സില്‍ നല്‍കുന്ന വിശദീകരണം. കൗണ്‍സിലില്‍ നിന്നും ശമ്പളം പറ്റുന്ന ജീവനക്കാരിയായതിനാല്‍ കൗണ്‍സിലറായി തുടരാന്‍ കഴിയില്ലെന്നാണ് പദവി നഷ്ടപ്പെട്ട ഡെബോറ വിറ്റോറിയെ കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചത്. ഇക്കഴിഞ്ഞ മേയ് 3 ന് നടന്ന തിരഞ്ഞെടുപ്പില്‍ ബ്രിസ്റ്റോളിലെ ഹോര്‍ഫീല്‍ഡ് സീറ്റില്‍ നിന്നായിരുന്നു ഡെബോറ വിറ്റോറി ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി വിജയിച്ചത്. ഇനി ഇവിടെ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകും.

എന്നാല്‍

Full Story
  22-05-2024
ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് റിഷി സുനാക്: കാലാവധി തീരാന്‍ 8 മാസം ബാക്കി നില്‍ക്കെ ജൂലൈ 4ന് ഇലക്ഷന്‍
ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി റിഷി സുനക്. ജൂലൈ നാലിനാണ് ഇലക്ഷന്‍. അപ്രതീക്ഷിതമായ നീക്കമാണ് സുനാകില്‍ നിന്നുണ്ടായത്. റിഷി സുനക്ക് സര്‍ക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ട്. എങ്കിലും, 8 മാസം കാലാവധി ബാക്കി നില്‍ക്കെ അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനം. അഭിപ്രായ സര്‍വേകളില്‍ ഇന്ത്യന്‍ വംശജന്‍ കൂടിയായ റിഷി സുനക്കിന്റെ പാര്‍ട്ടി പിന്നിട്ട് നില്‍കുമ്പോഴാണ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ വംശജനായ റിഷി സുനക് 2022 ഒക്ടോബറിലാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. 1945ന് ശേഷം ആദ്യമായാണ് ബ്രിട്ടനില്‍ ജൂലൈയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.
Full Story
[448][449][450][451][452]
 
-->




 
Close Window