ഇരിട്ടി: ലണ്ടന്‍ യൂനിവേഴ്സിറ്റി കോളജിന്റെ 1.75 കോടിയുടെ റിസര്‍ച് എക്സലന്‍സ് സ്‌കോളര്‍ഷിപ് കരസ്ഥമാക്കി ഇരിട്ടി എടത്തൊട്ടി സ്വദേശിനി ഫെമി ബെന്നി.കീടശാസ്ത്ര, ജൈവവൈവിധ്യ സംരക്ഷണ മേഖലയിലെ ഗവേഷണത്തിനാണ് സ്‌കോളര്‍ഷിപ് ലഭിച്ചത്. സ്‌കോളര്‍ഷിപ്പിനായുള്ള ആയിരക്കണക്കിന് അപേക്ഷകരില്‍നിന്ന് ഓരോവര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 40 ഗവേഷകരെയാണ് തിരഞ്ഞെടുക്കുന്നത്. കര്‍ഷകനായ എഴുത്തുപള്ളിക്കല്‍ ബെന്നിയുടെയും ഗ്രേസി ബെന്നിയുടെയും മകളാണ്.
കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും കോഴിക്കോട് സര്‍വകലാശാല കാമ്പസില്‍ നിന്ന് എം.എസ് സി അപ്ലൈഡ് സുവോളജിയില്‍ (എന്റമോളജി) ഒന്നാം റാങ്കും നേടി.ഈസമയത്ത് യു.ജി.സി നെറ്റ്, ജെ.ആര്‍.എഫ്, ഗേറ്റ് തുടങ്ങിയ മത്സരപരീക്ഷകളിലും യോഗ്യത നേടി. ബിരുദാനന്തര ബിരുദത്തിന് ശേഷം ബംഗളൂരുവിലെ അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയേണ്‍മെന്റില്‍ ഗവേഷണം നടത്തി വരികയാണ്.തദ്ദേശീയ സമൂഹങ്ങളില്‍ പ്രത്യേകിച്ച് നാഗാലാന്‍ഡിലെയും മണിപ്പൂരിലെയും പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യയോഗ്യമായ പ്രാണികളെ പറ്റിയുള്ള ഗവേഷണമാണ് നടത്തുന്നത്. സെപ്റ്റംബറില ഗവേഷണം തുടങ്ങുമെന്ന് ഫെമിബെന്നി പറഞ്ഞു.