Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
കേംബ്രിജ് കൗണ്‍സില്‍ മേയറായി ബൈജു തിട്ടാല വര്‍ക്കി ചുമതലയേറ്റു
reporter

കേംബ്രിജ്: ബ്രിട്ടനിലെ കേംബ്രിജ് കൗണ്‍സില്‍ മേയറായി യുകെ മലയാളിയായ കൗണ്‍സിലര്‍ ബൈജു തിട്ടാല വര്‍ക്കി ചുമതലയേറ്റു. കേംബ്രിജ് കൗണ്‍സിലിലെ ഗില്‍ഡ്ഹാളില്‍ ഇന്ന് രാവിലെ 11 ന് നടന്ന വാര്‍ഷിക കൗണ്‍സില്‍ യോഗത്തിലാണ് കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര സ്വദേശിയായ ബൈജു തിട്ടാല മേയര്‍ പദവിയില്‍ ചുമതലയേറ്റത്. നിലവില്‍ ഡെപ്യൂട്ടി മേയര്‍ ആയിരുന്നു ലേബര്‍ പാര്‍ട്ടി പ്രതിനിധിയായ ബൈജു തിട്ടാല. ഒരു വര്‍ഷമാണ് മേയര്‍ പദവിയില്‍ ബൈജുവിന്റെ കാലാവധി. കേംബ്രിജിലെ 42 അംഗ കൗണ്‍സിലില്‍ 25 പേരുടെ ഭൂരിപക്ഷമാണ് ലേബര്‍ പാര്‍ട്ടിക്കുള്ളത്. നിലവില്‍ മേയറായ കൗണ്‍സിലര്‍ ജെന്നി ഗോത്രോപ് വുഡിന്റെ പിന്‍ഗാമിയായാണ് ബൈജുവിന്റെ നിയമനം.

ചുമതലയേറ്റെടുക്കുന്ന ചടങ്ങില്‍ ബൈജുവിന്റെ കുടുംബാംഗങ്ങളോടൊപ്പം മലയാളികളായ ഏതാനം സുഹൃത്തുക്കള്‍ക്കും കൗണ്‍സില്‍ ഹാളില്‍ അതിഥികളായി പ്രവേശനം ലഭിച്ചിരുന്നു. ഭാര്യ ആന്‍സി തിട്ടാല, മക്കളായ അന്ന തിട്ടാല, അലന്‍ തിട്ടാല, അല്‍ഫോന്‍സ് തിട്ടാല എന്നിവരെ കൂടാതെ യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കളായ എമി സെബാസ്റ്റ്യന്‍, ജോസ് കുത്തമ്പിള്ളില്‍, ഡിനു ജോസ് മുണ്ടക്കല്‍, ബിജു ആന്റണി, ജിയോ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവരും ചുമതലയേറ്റെടുക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. സമീപകാലത്ത് ബ്രിട്ടനിലെ സിറ്റി കൗണ്‍സിലുകളില്‍ മേയറാകുന്ന ഏഴാമത്തെ മലയാളിയാണ് ബൈജു തിട്ടാല.

 
Other News in this category

 
 




 
Close Window