Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
എനര്‍ജി ബില്ലുകള്‍ക്ക് മേലുള്ള ഗ്രീന്‍ നികുതി നിയന്ത്രിക്കുമെന്നു ടോറികള്‍
reporter

ലണ്ടന്‍: എനര്‍ജി ബില്ലുകള്‍ക്ക് മേലുള്ള ഗ്രീന്‍ നികുതികള്‍ നിയന്ത്രിക്കുമെന്ന് വാഗ്ദാനം ചെയ്ത് ടോറികള്‍. തെരഞ്ഞെടുപ്പ് പോരാട്ടം ജീവിതച്ചെലവുകള്‍ സംബന്ധിച്ച് വിഷയത്തില്‍ നടക്കുമെന്ന് ഉറപ്പായതോടെയാണ് ജനങ്ങളെ ചാക്കിലാക്കാന്‍ ഓഫര്‍ തൊടുത്തിരിക്കുന്നത്. ജൂലൈ 4 തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ 100 പൗണ്ടിലേറെ കുറവ് വരുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളില്‍ ഈ കുറവ് പ്രഖ്യാപിക്കുന്നത് പ്രധാനമന്ത്രി ഋഷി സുനാകിനും ഉത്തേജനമേകും. ബില്ലുകള്‍ കുറച്ച് നിര്‍ത്താന്‍ എനര്‍ജി സെക്രട്ടറി ക്ലെയര്‍ കൗടിനോ മറ്റ് നിരവധി പദ്ധതികളും അവതരിപ്പിക്കും. അടുത്ത അഞ്ച് വര്‍ഷത്തേക്ക് എനര്‍ജി ബില്ലുകളില്‍ ഏര്‍പ്പെടുത്താനിരുന്ന ഗ്രീന്‍ ടാക്സുകള്‍ നിലവിലെ തോതിനേക്കാള്‍ കുറച്ച് നിര്‍ത്തുമെന്നും വാഗ്ദാനം ചെയ്യും.

അടുത്ത പാര്‍ലമെന്റിന്റെ കാലത്ത് മുഴുവന്‍ എനര്‍ജി പ്രൈസ് ക്യാപ്പ് നിലനിര്‍ത്തുമെന്നും കൗടിനോ വ്യക്തമാക്കും. എനര്‍ജി ബില്ലുകളിലെ തീരുമാനങ്ങളില്‍ ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവരാണ് ടോറികളെന്ന് എനര്‍ജി സെക്രട്ടറി അവകാശപ്പെടുന്നു. നെറ്റ് സീറോ സംബന്ധിച്ച് വസ്തുതാപരമായ നിലപാട് സ്വീകരിക്കുന്ന ഗവണ്‍മെന്റും, കുടുംബങ്ങള്‍ക്ക് അനാവശ്യ ബില്ലുകള്‍ ചുമത്തുന്ന ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. 2030-ഓടെ ഇലക്ട്രിസിറ്റി മേഖല കാര്‍ബണ്‍ രഹിതമാക്കാനാണ് ലേബര്‍ പദ്ധതി. രാജ്യത്തിന്റെ ഉടമസ്ഥതയില്‍ ജിബി എനര്‍ജി ആരംഭിച്ച് ബില്ലുകള്‍ കുറയ്ക്കാമെന്നാണ് കീര്‍ സ്റ്റാര്‍മറുടെ വാദം. എന്നാല്‍ ഇതിന് നികുതി കൂട്ടേണ്ടി വരുമെന്ന് ടോറികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

 
Other News in this category

 
 




 
Close Window