Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
UK Special
  22-05-2024
എന്നിട്ടും ലണ്ടന്‍ നഗരം ഒന്നാം സ്ഥാനത്ത് എത്തിയില്ല: ലോകത്തെ ഏറ്റവും മികച്ച നഗരം എന്ന പദവി ന്യൂയോര്‍ക്ക് കൊണ്ടു പോയി
ഓക്സ്ഫോര്‍ഡ് ഇന്‍ഡക്സ് പ്രകാരം ലോകത്തെ ഏറ്റവും മികച്ച നഗരം ന്യൂയോര്‍ക്ക്. രണ്ടാമത് ലണ്ടന്‍, പിന്നാലെ സാന്‍ ജോസ്, ടോക്കിയോ എന്നീ നഗരങ്ങളുമുണ്ട്. സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണനിര്‍വഹണം എന്നീ അഞ്ച് വിഭാഗങ്ങളെ അടിസ്ഥാനമാക്കി ലോകനഗരങ്ങളെ റാങ്ക് ചെയ്യുന്നതാണ് ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്സ്.

ഇന്ത്യയിലെ വന്‍കിട മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയേക്കാള്‍ മെച്ചപ്പെട്ട ജീവിതനിലവാരമാണ് കൊച്ചിയിലും തൃശൂരിലുമെന്നാണ് ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്സ്. പറയുന്നത്.

കുടിയേറ്റത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായ ജീവിക്കാന്‍ അനുകൂലമായ സാഹചര്യം, ആകര്‍ഷണീയത എന്നിവ പരിഗണിക്കുമ്പോള്‍ രാജ്യത്തെ പ്രധാന നഗരങ്ങളായ
Full Story
  22-05-2024
കേരളത്തിലേതു പോലെ യുകെയിലും പെരുമഴ മുന്നറിയിപ്പ്: മിന്നലും വെള്ളപ്പൊക്കവും ഉണ്ടാകാമെന്ന് മെറ്റ് ഓഫീസ്
ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴയ്ക്കുള്ള അടിയന്തര മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും, പവര്‍കട്ട്, യാത്രാ ദുരിതം എന്നിവയ്ക്കും ഈ കാലാവസ്ഥാ മാറ്റം വഴിയൊരുക്കുമെന്നാണ് രാജ്യത്തെ ലക്ഷക്കണക്കിന് പേരെ ബാധിക്കുന്ന മുന്നറിയിപ്പില്‍ പറയുന്നത്.

ഗ്രേറ്റര്‍ ലണ്ടന്‍, സസെക്സ്, കെന്റ്, ഹാംപ്ഷയര്‍, സറേ എന്നിവിടങ്ങളില്‍ 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കിയിരിക്കുന്നത്. വെള്ളപ്പൊക്കവും, ഇടിമിന്നലും ട്രെയിന്‍, ബസ് സര്‍വ്വീസുകളെ സാരമായി ബാധിക്കുമെന്നാണ് അറിയിപ്പ്.

ഒരു മണിക്കൂറില്‍ 30 എംഎം വരെ മഴ പെയ്യാനുള്ള സാധ്യതയാണുള്ളത്. അതേസമയം മറ്റ് ചില മേഖലകളില്‍ രണ്ട്, മൂന്ന് മണിക്കൂറില്‍ 40-50 എംഎം വരെ മഴയും പെയ്യുമെന്ന് അറിയിപ്പില്‍ പറയുന്നു.
Full Story
  22-05-2024
യുകെ സ്റ്റുഡന്റ് വീസ മലയാളികള്‍ക്ക് വലിയ പരീക്ഷണമാകും: എല്ലാ വര്‍ഷവും ഇംഗ്ലീഷ് ലാങ്വേജ് പരീക്ഷ നടപ്പാക്കാന്‍ തീരുമാനം
Student വിസക്കാര്‍ക്ക് ഓരോ വര്‍ഷവും ഇംഗ്ലീഷ് പരീക്ഷ. ബ്രിട്ടനില്‍ പഠിക്കാന്‍ എത്തിയെന്ന് കരുതി ഇംഗ്ലീഷ് പ്രാവീണ്യം അത്ര മികച്ചതാകണമെന്നില്ല. എന്നാല്‍ ഇനി ഇംഗ്ലീഷ് ഭാഷ മോശമാണെങ്കില്‍ അത് യുകെയില്‍ താമസിക്കുന്നതിനെ ബാധിക്കുമെന്നതാണ് അവസ്ഥ. വിവാദമായ ഗ്രാജുവേറ്റ് വിസ റൂട്ടില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കുടിയേറ്റ ഗ്രാജുവേറ്റുകള്‍ക്ക് എല്ലാ വര്‍ഷവും നിര്‍ബന്ധിത ഇംഗ്ലീഷ് ടെസ്റ്റ് നടത്താനാണ് ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിരിക്കുന്നത്.

വിദേശ വിദ്യാര്‍ത്ഥികളെ കുറഞ്ഞ വേതനം നല്‍കുന്ന ജോലികളിലേക്ക് ആകര്‍ഷിക്കുന്ന റിക്രൂട്ടിംഗ് ഏജന്റുമാര്‍ക്ക് പണികൊടുക്കാനും നയം ഉദ്ദേശിക്കുന്നു. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം രണ്ട് വര്‍ഷം രാജ്യത്ത് തങ്ങാനും, ജോലി ചെയ്യാനും
Full Story
  22-05-2024
യുകെയില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, പവര്‍ക്കട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യത

ലണ്ടന്‍: സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മേഖലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള അടിയന്തര മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും, പവര്‍കട്ട്, യാത്രാ ദുരിതം എന്നിവ സമ്മാനിക്കാന്‍ ഈ കാലാവസ്ഥാ മാറ്റം വഴിയൊരുക്കുമെന്നാണ് രാജ്യത്തെ ലക്ഷക്കണക്കിന് പേരെ ബാധിക്കുന്ന മുന്നറിയിപ്പില്‍ പറയുന്നത്. ഗ്രേറ്റര്‍ ലണ്ടന്‍, സസെക്സ്, കെന്റ്, ഹാംപ്ഷയര്‍, സറേ എന്നിവിടങ്ങളില്‍ 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കിയിരിക്കുന്നത്. വെള്ളപ്പൊക്കവും, ഇടിമിന്നലും ട്രെയിന്‍, ബസ് സര്‍വ്വീസുകളെ സാരമായി ബാധിക്കുമെന്നാണ് അറിയിപ്പ്.

ഒരു മണിക്കൂറില്‍ 30 എംഎം വരെ മഴ പെയ്യാനുള്ള

Full Story
  22-05-2024
ബ്രിട്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ടു, ബ്രിട്ടീഷ് പൗരന്‍ മരിച്ചു

ലണ്ടന്‍: സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് വിമാനം ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. 'ലണ്ടനില്‍ നിന്ന് (ഹീത്രൂ) സിംഗപ്പൂരിലേക്ക് സര്‍വീസ് നടത്തുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം (#SQ321) 2024 മെയ് 20ന് യാത്രാമധ്യേ ആകാശച്ചുഴിയില്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് വിമാനം ബാങ്കോക്കിലേക്ക് വഴിതിരിച്ചുവിട്ടു. 2024 മെയ് 21ന് പ്രാദേശിക സമയം 3.45ഓടെ വിമാനം അവിടെ ലാന്‍ഡ് ചെയ്തു.'' 'അപകടത്തില്‍പ്പെട്ട ബോയിംഗ് 777-300ഇആര്‍ വിമാനത്തിലെ ഒരു യാത്രക്കാരന്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Full Story

  22-05-2024
യുകെയില്‍ പണപ്പെരുപ്പം 2.3 ശതമാനത്തിലേക്ക്, മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ലണ്ടന്‍: ഏപ്രില്‍ മാസത്തില്‍ യുകെ പണപ്പെരുപ്പം 2.3 ശതമാനത്തിലേക്ക് താഴ്ന്ന് മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. മുന്‍ മാസത്തേക്കാള്‍ വലിയ ഇടിവാണ് നേരിട്ടതെങ്കിലും പ്രതീക്ഷയ്ക്കൊത്ത നിലയിലേക്ക് ഇത് താഴ്ന്നില്ല. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത് 2% പണപ്പെരുപ്പമാണ്. മാര്‍ച്ചിലെ 3.2 ശതമാനത്തില്‍ നിന്നുമാണ് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് താഴ്ന്നത്. എനര്‍ജി, ഭക്ഷ്യ ചെലവുകള്‍ കുറയുന്നതാണ് ഇതിലേക്ക് നയിക്കുന്നത്. 2021 ജൂലൈയിലാണ് ഇതിന് മുന്‍പ് ഇത്രയേറെ പണപ്പെരുപ്പം കുറഞ്ഞ് നിന്നത്. മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ ഫര്‍ണീച്ചര്‍ റീട്ടെയിലേഴ്സ് 0.9% നിരക്ക് കുറച്ചതും, മറ്റെല്ലാ ഉത്പന്നങ്ങളുടെയും വിലയില്‍ 0.8% വില താഴ്ന്നതുമാണ് പണപ്പെരുപ്പം കുറയാന്‍

Full Story
  22-05-2024
ബ്രിട്ടീഷുകാര്‍ക്ക് റിക്രൂട്ട്‌മെന്റില്‍ മുന്‍ഗണന നല്‍കി വര്‍ക്ക് സെക്രട്ടറി

ലണ്ടന്‍: ബ്രിട്ടന്റെ സ്വദേശിവത്കരണ നീക്കമെന്ന് വിശേഷിപ്പിക്കാവുന്ന പ്രഖ്യാപനങ്ങളെ കുറിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി മെല്‍ സ്ട്രൈഡ്. കുടിയേറ്റ ജോലിക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും, ബിസിനസ്സുകള്‍ പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുമ്പോള്‍ ബ്രിട്ടീഷ് ജോലിക്കാര്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദേശ ജോലിക്കാരെ സാരമായി ആശ്രയിക്കുന്നതിന് പകരം ബ്രിട്ടീഷുകാരെ റിക്രൂട്ട് ചെയ്ത് ജോലിക്ക് ആളെ കണ്ടെത്താനാണ് മെല്‍ സ്ട്രൈഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിസാ പരിഷ്‌കാരങ്ങളിലൂടെ നെറ്റ് മൈഗ്രേഷനില്‍

Full Story
  22-05-2024
കുടിയേറ്റ ഗ്രാജുവേറ്റ് വിസ ഉപയോഗിച്ച് യുകെയില്‍ എത്തിവര്‍ രാജ്യത്ത് തുടരാന്‍ ഇംഗ്ലീഷ് ടെസ്റ്റ് പാസാകണം

ലണ്ടന്‍: ഗ്രാജുവേറ്റ് വിസ റൂട്ട് ഉപയോഗിച്ച് ബ്രിട്ടനില്‍ എത്തുന്ന കുടിയേറ്റക്കാര്‍ പഠനത്തിന് ശേഷമുള്ള തൊഴില്‍ കാലം ലക്ഷ്യമിട്ടാണ് എത്തുന്നതെന്ന ആരോപണത്തില്‍ നടപടി. ഗ്രാജുവേറ്റ് റൂട്ടില്‍ എത്തുന്ന കുടിയേറ്റക്കാര്‍ക്ക് യൂണിവേഴ്സിറ്റി പഠനത്തിന് ശേഷം ബ്രിട്ടനില്‍ തുടരണമെങ്കില്‍ നിര്‍ബന്ധിത ഇംഗ്ലീഷ് ടെസ്റ്റിന് വിധേയമാകണമെന്നാണ് പുതിയ നിബന്ധന. രണ്ട് വര്‍ഷത്തേക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന സ്‌കീമില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തിന് ക്യാബിനറ്റ് അംഗീകാരം നല്‍കും. പലപ്പോഴും മിനിമം വേജില്‍ താഴെയാണ് ഈ ജോലിക്ക് ലഭിക്കുന്ന വരുമാനം. കര്‍ശന നിബന്ധനകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ഫോറിന്‍ സെക്രട്ടറി ഡേവിഡ് കാമറൂണ്‍

Full Story
[449][450][451][452][453]
 
-->




 
Close Window