|
|
|
|
|
| യുകെയില്‍ പിജി കോഴ്‌സുകളില്‍ ഇന്ത്യക്കാര്‍ക്ക് നിയന്ത്രണം വരും: ഗ്രാജുവേഷന്‍ വിസകള്‍ ഉയര്‍ന്ന കോഴ്‌സുകള്‍ക്കു മാത്രം |
|
കുറഞ്ഞ നിലവാരത്തിലുള്ള പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്സുകള്‍ പഠിക്കുന്നതിന് ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നു. ഇമിഗ്രേഷന്‍ കുറയ്ക്കുന്നതിന്റെ ഭാഗമാണ് നടപടി. നിലവാരം കുറഞ്ഞ പിജി കോഴ്സുകള്‍ പഠിക്കുന്നതിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക് കൊണ്ടുവരാനാണു ശ്രമം. വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി യൂണിവേഴ്സിറ്റികള്‍ റിക്രൂട്ട്മെന്റ് ഏജന്റുമാരെ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് പ്രധാനമന്ത്രി. അതേസമയം, സ്റ്റുഡന്റ് വിസ നേരിട്ട് കുറയ്ക്കുന്നത് യുകെ യൂണിവേഴ്സിറ്റികള്‍ക്ക് സാമ്പത്തിക തിരിച്ചടി നല്‍കുമെന്ന ആശങ്കയുണ്ട്.
ഈ ഘട്ടത്തിലാണ് മറ്റ് വഴികള്‍ ആലോചിക്കാന്‍ ഗവണ്‍മെന്റ് |
|
Full Story
|
|
|
|
|
|
|
| പരിശീലനം നേടിയ ഡെന്റിസ്റ്റുകള്‍ക്ക് നിര്‍ബന്ധിത സേവനം |
ലണ്ടന്‍: എന്‍എച്ച്എസില്‍ പ്രാക്ടീഷണര്‍മാരുടെ ക്ഷാമം മൂലം ജനങ്ങള്‍ക്ക് ഡെന്റല്‍ ചികിത്സ അന്യമാകുന്നതിന് പ്രതിവിധിയായി പുതുതായി പരിശീലനം നേടിയ ഡെന്റിസ്റ്റുകള്‍ക്ക് നിര്‍ബന്ധിത സേവനം നല്‍കുന്നു. പുതുതായി പരിശീലനം നേടുന്ന ഡെന്റിസ്റ്റുകളെ പ്രൈവറ്റ് ജോലിയിലേക്ക് വിടാതെ തടഞ്ഞുനിര്‍ത്തി എന്‍എച്ച്എസില്‍ നിര്‍ബന്ധിത സേവനം ചെയ്യിക്കും. എന്‍എച്ച്എസ് പ്രാക്ടീഷണര്‍മാരുടെ ക്ഷാമം നേരിടുകയും, പല ഭാഗത്തും ഡെന്റല്‍ സേവനങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥ രൂപപ്പെടുകയും ചെയ്തതോടെയാണ് ഈ കര്‍ശനനീക്കം. ക്ഷാമം രൂക്ഷമായതോടെ പലയിടത്തും പുതിയ എന്‍എച്ച്എസ് പ്രാക്ടീസുകള്‍ക്ക് മുന്നില്‍ വലിയ വരി രൂപപ്പെടുകയാണ്.
ഓരോ ഡെന്റിസ്റ്റിനെയും |
|
Full Story
|
|
|
|
|
|
|
| വെള്ളം തിളപ്പിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ച കമ്പനി മണിക്കൂറുകള്‍ക്ക് ശേഷം മാറ്റി, നഷ്ടപരിഹാരം നല്‍കി കമ്പനി |
ലണ്ടന്‍: ടാപ്പില്‍ നിന്ന് തിളപ്പിക്കാത്ത വെള്ളം കുടിക്കാമെന്ന് തെറ്റായ സന്ദേശം നല്‍കിയതിനെ തുടര്‍ന്ന് സൗത്ത് വെസ്റ്റ് വാട്ടര്‍ കമ്പനി ക്ഷമാപണം നടത്തി. ഡെവണില്‍ മലിനജലം മൂലം നിരവധി പേര്‍ക്ക് ജലജന്യ രോഗങ്ങള്‍ പിടിപെട്ടതിനെ തുടര്‍ന്ന് ജനങ്ങളുടെ ഇടയില്‍ കടുത്ത ആശങ്ക ഉടലെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന നിര്‍ദ്ദേശം അധികൃതരുടെ ഭാഗത്തുനിന്നും ആദ്യം നല്‍കപ്പെട്ടത്. മലിനജല പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെട്ടെന്നും ഇനി വെള്ളം തിളപ്പിക്കുന്നത് നിര്‍ത്താമെന്നും ഡെവണിലെ ഒരു പ്രദേശത്തെ ജനങ്ങളെ തെറ്റായി അറിയിക്കുകയായിരുന്നു. ശനിയാഴ്ച സൗത്ത് വെസ്റ്റ് വാട്ടര്‍ (എസ്ഡബ്ല്യുഡബ്ല്യു) ബ്രിക്സ്ഹാമിലെ 14,500 |
|
Full Story
|
|
|
|
|
|
|
| കോവിഡിന് ശേഷം ജോലി ആവശ്യമില്ലെന്ന് പറയുന്ന ആണുങ്ങളുടെ എണ്ണത്തില്‍ വര്‍ധന |
ലണ്ടന്‍: ആണുങ്ങള്‍ പണിയെടുക്കുന്നു, പെണ്ണുങ്ങള്‍ വീട്ടിലെ പണിയെടുക്കുന്നു. ഒരു കാലത്ത് ഇതായിരുന്നു മാനസികസ്ഥിതി. ഇപ്പോള്‍ പെണ്ണുങ്ങള്‍ പുറത്തിറങ്ങി പണിയെടുക്കുന്നത് സമൂഹം സ്വീകരിച്ച് കഴിഞ്ഞതോടെ മറുഭാഗത്ത് ആണുങ്ങള്‍ ജോലിക്ക് പോകാന്‍ മടിക്കുന്നതാണ് സ്ഥിതി. ജോലി ആവശ്യമില്ലെന്ന് കരുതുന്ന ആണുങ്ങളുടെ എണ്ണമേറുന്നുവെന്നാണ് ബ്രിട്ടന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 16 മുതല്‍ 64 വയസ്സ് വരെ പ്രായത്തിലുള്ള 3.165 മില്ല്യണ്‍ പുരുഷന്‍മാരാണ് സ്വന്തം ഇഷ്ടപ്രകാരം ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. മഹാമാരി ആരംഭിച്ച 2020 തുടക്കത്തില്‍ ഇത് 2.5 മില്ല്യണായിരുന്നു. ഇതോടെ ദീര്‍ഘകാല രോഗാവസ്ഥകളുടെ പേരില്‍ റിപ്പോര്‍ട്ട് |
|
Full Story
|
|
|
|
|
|
|
| നിലവാരമില്ലാത്ത പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകള്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് വിലക്ക് വന്നേക്കും |
ലണ്ടന്‍: ഗ്രാജുവേറ്റ് സ്റ്റുഡന്റ് വിസ അനുവദിക്കുന്നത് കൂടുതല്‍ കര്‍ശനമാക്കി മാറ്റാന്‍ പ്രധാനമന്ത്രി ഋഷി സുനാക്. ഗുണമേന്മയില്ലാത്ത പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്സുകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ അനുവദിക്കേണ്ടതില്ലെന്ന നിലപാടിലേക്കാണ് പ്രധാനമന്ത്രി നീങ്ങുന്നത്. നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെയാണ് ഗ്രാജുവേറ്റ് വിസാ റൂട്ട് യുകെയില്‍ ജോലി ചെയ്യാനുള്ള എളുപ്പമാര്‍ഗ്ഗമാക്കി മാറ്റുന്നതിന് എതിരെ നടപടി വരുന്നത്. നിലവാരമില്ലാത്ത, തട്ടിക്കൂട്ട് കോഴ്സുകള്‍ക്ക് വിസ അനുവദിക്കുന്നത് വിലക്കാനാണ് ആലോചന. മികച്ച കോഴ്സുകള്‍ക്ക് മാത്രം വിദേശ പൗരന്‍മാര്‍ ഇവിടെ വന്നാല്‍ മതിയെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് നിലപാട്. കൂടാതെ റിക്രൂട്ട്മെന്റ് |
|
Full Story
|
|
|
|
|
|
|
| ചെറുവിമാനങ്ങളിലും ലോറികളിലുമായി മനുഷ്യക്കടത്ത്: ക്രിമിനല്‍ സംഘങ്ങളെ ശിക്ഷിച്ചു |
ലണ്ടന്‍: ഫ്രാന്‍സില്‍ നിന്ന് ചെറുവിമാനത്തിലും ലോറിയിലുമായി മനുഷ്യക്കടത്ത് നടത്തിയ രണ്ട് അല്‍ബേനിയന്‍ പൗരന്മാര്‍ക്ക് യുകെ കോടതി തടവ് ശിക്ഷ വിധിച്ചു. കിഴക്കന്‍ ലണ്ടനിലെ ലെയ്റ്റണില്‍ നിന്നുള്ള മിര്‍ട്ടെസ ഹിലാജ്(50), ക്രെഷ്‌നിക് കഡേന(37) എന്നിവരെയാണ് ആണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇമിഗ്രേഷന്‍ നിയമലംഘനം നടത്താന്‍ സഹായിച്ചതിന് സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതി മാര്‍ച്ചില്‍ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇരുവരും അഞ്ച് വര്‍ഷവും രണ്ട് മാസവും തടവ് ശിക്ഷ അനുഭവിക്കണമെന്ന് നാഷനല്‍ ക്രൈം ഏജന്‍സി (എന്‍സിഎ) അറിയിച്ചു. അനധികൃത കുടിയേറ്റം, കള്ളപ്പണം വെളുപ്പിക്കല്‍, ലഹരിമരുന്ന് കടത്ത്, വ്യാജ രേഖകള്‍ വിതരണം എന്നിവയ്ക്കാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത്.
|
|
Full Story
|
|
|
|
|
|
|
| വിദേശ വിദ്യാര്‍ഥികള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കത്തിന് ക്യാബിനറ്റിനുള്ളില്‍ പ്രതിഷേധം |
ലണ്ടന്‍: ഗ്രാജുവേറ്റ് വിസ സ്‌കീം നിര്‍ത്തലാക്കാനുള്ള പദ്ധതിയില്‍ ക്യാബിനറ്റ് പ്രതിഷേധം നേരിട്ട് ഋഷി സുനാക്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനും, താമസിക്കാനും അനുമതി നല്‍കുന്നതാണ് ഗ്രാജുവേറ്റ് വിസ സ്‌കീം. ഇമിഗ്രേഷനില്‍ ലേബറിനേക്കാള്‍ കടുപ്പക്കാരാണ് ടോറികളെന്ന് തെളിയിക്കാന്‍ പാര്‍ട്ടിയിലെ വലതുപക്ഷത്ത് നിന്നും സമ്മര്‍ദം നേരിടുകയാണ് പ്രധാനമന്ത്രി. ഇതിന്റെ ഭാഗമായി ഗ്രാജുവേറ്റ് സ്‌കീമില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ, അല്ലെങ്കില്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കുകയോ ചെയ്യാനാണ് ഡൗണിംഗ് സ്ട്രീറ്റ് ആലോചിക്കുന്നത്. യുകെയിലേക്കുള്ള പിന്‍വാതിലാണ് ഈ വിസയെന്നാണ് ആരോപണം.
Full Story
|
|
|
|
|
|
|
| ക്ലാസുകളില്‍ ഹാജരാകാത്ത വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ പൊലീസ് സഹായം തേടുന്നു |
ലണ്ടന്‍: ക്ലാസുകളില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ ചില സ്‌കൂളുകള്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ ചില സ്‌കൂളുകള്‍ വീടുകളിലേക്ക് പോലീസിനെ അയയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി കുട്ടികള്‍ ക്ലാസുകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന സാഹചര്യങ്ങളിലാണ് പോലീസിനെ വീടുകളിലേക്ക് അയയ്ക്കുന്നത്. ഹാജര്‍ നില മെച്ചപ്പെട്ടില്ലെങ്കില്‍ രക്ഷിതാക്കളെ ജയിലിലാക്കുമെന്ന ഭീഷണിയും അധികൃതര്‍ ഉയര്‍ത്തുന്നുെവന്നാണ് ഒബ്സേര്‍വര്‍ കണ്ടെത്തിയിരിക്കുന്നത്. ഹാജര്‍ നില കുറയുന്ന പ്രതിസന്ധി നേരിടാന്‍ ഗവണ്‍മെന്റില്‍ നിന്നും കനത്ത സമ്മര്‍ദമുള്ളതായി ഹെഡ്ടീച്ചേഴ്സ് പറയുന്നു.
|
|
Full Story
|
|
|
|
| |