Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
എന്നിട്ടും ലണ്ടന്‍ നഗരം ഒന്നാം സ്ഥാനത്ത് എത്തിയില്ല: ലോകത്തെ ഏറ്റവും മികച്ച നഗരം എന്ന പദവി ന്യൂയോര്‍ക്ക് കൊണ്ടു പോയി
Text By: Team ukmalayalampathram
ഓക്സ്ഫോര്‍ഡ് ഇന്‍ഡക്സ് പ്രകാരം ലോകത്തെ ഏറ്റവും മികച്ച നഗരം ന്യൂയോര്‍ക്ക്. രണ്ടാമത് ലണ്ടന്‍, പിന്നാലെ സാന്‍ ജോസ്, ടോക്കിയോ എന്നീ നഗരങ്ങളുമുണ്ട്. സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണനിര്‍വഹണം എന്നീ അഞ്ച് വിഭാഗങ്ങളെ അടിസ്ഥാനമാക്കി ലോകനഗരങ്ങളെ റാങ്ക് ചെയ്യുന്നതാണ് ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്സ്.

ഇന്ത്യയിലെ വന്‍കിട മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയേക്കാള്‍ മെച്ചപ്പെട്ട ജീവിതനിലവാരമാണ് കൊച്ചിയിലും തൃശൂരിലുമെന്നാണ് ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്സ്. പറയുന്നത്.

കുടിയേറ്റത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായ ജീവിക്കാന്‍ അനുകൂലമായ സാഹചര്യം, ആകര്‍ഷണീയത എന്നിവ പരിഗണിക്കുമ്പോള്‍ രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ഡല്‍ഹി എന്നിവയെക്കാള്‍ മികച്ച റാങ്കാണ് കൊച്ചിക്കും തൃശ്ശൂരിനും ലഭിച്ചതെന്നും ഇന്‍ഡക്‌സ് വ്യക്തമാക്കുന്നു.

നഗരവാസികളുടെ ക്ഷേമം, സാമ്പത്തികസ്ഥിതി, ആരോഗ്യസ്ഥിതി, സൗകര്യങ്ങളുടെ ലഭ്യത എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളിലെ ജീവിതനിലവാരം ഓക്സ്ഫോര്‍ഡ് ഇന്‍ഡക്സ് റാങ്ക് ചെയ്തത്. ഇത് പ്രകാരം മുംബൈയുടെ റാങ്ക് 915 ആണ്. ഡല്‍ഹി-838, ഐ.ടി. ഹബ്ബായ ബെംഗളൂരു-847, ഹൈദരാബാദ്-882 എന്നിങ്ങനെയാണ് ഇന്ത്യയിലെ നഗരങ്ങളുടെ റാങ്ക്. എന്നാല്‍ ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്സ് പ്രകാരം കൊച്ചിയുടെ റാങ്ക് 765 ആണ്. തൃശൂര്‍ 757ാം റാങ്കോടെ കൊച്ചിയ്ക്കും മുന്നിലുണ്ട്.
 
Other News in this category

 
 




 
Close Window