|
|
|
|
|
| ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ജോലി നല്‍കിയ ശേഷം വിദേശികള്‍ക്ക് തൊഴിലവസരം: യുകെയുടെ ചരിത്രത്തില്‍ ആദ്യമായി സ്വകാര്യവത്കരണം |
|
മൂന്നു ലക്ഷം ജോലി ഒഴിവുകളിലേക്ക് ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന് ഇവിടെ ജീവിക്കുന്ന ബ്രിട്ടീഷുകാരെ റിക്രൂട്ട് ചെയ്യാന്‍ ബിസിനസുകള്‍ക്ക് നിര്‍ദ്ദേശം. സ്വദേശിവത്കരണത്തിന് സമാനമായ പദ്ധതിയാണ് യുകെ നടപ്പാക്കുന്നത്. കെയര്‍ മേഖലയ്ക്ക് പുറമെ ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍ മേഖലകളിലേക്കും രാജ്യത്തെ തൊഴിലില്ലാത്തവരെ പരിശീലിപ്പിച്ച് റിക്രൂട്ട് ചെയ്യിക്കാനുള്ള പദ്ധതികളാണ് മെല്‍ സ്ട്രൈഡ് അവതരിപ്പിക്കുന്നത്. നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ഏര്‍പ്പെടുത്തുന്ന പുതിയ നിയന്ത്രണങ്ങള്‍ സാരമായി ബാധിക്കുന്ന മേഖലകളിലെ റിക്രൂട്ട്മെന്റ് നിരീക്ഷിക്കാന്‍ പുതിയ മന്ത്രിതല ടാക്സ്ഫോഴ്സിനെയും ഒരുക്കും. വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി മെല്‍ സ്ട്രൈഡ് ആണ്.
ബ്രിട്ടീഷ് |
|
Full Story
|
|
|
|
|
|
|
| മുപ്പതിനായിരം രോഗികള്‍ക്കു കുത്തിവച്ച രക്തത്തില്‍ അണുബാധ: പരസ്യമായി മാപ്പു പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി |
|
1970-1991 കാലഘട്ടത്തില്‍ സംഭവിച്ച തെറ്റിനാണ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ രാജ്യത്തോട് ക്ഷമാപണം നടത്തിയത്. ഈ കാലയളവില്‍, കൃത്യമായ പരിശോധനയില്ലാതെ ശേഖരിച്ച അണുബാധയുള്ള രക്തം മുപ്പതിനായിരത്തിലധികം രോഗികള്‍ക്ക് നല്‍കിയതായി സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. ഇതിന്റെ ഫലമായി, ഭൂരിഭാഗം പേര്‍ക്കും ഗുരുതര രോഗങ്ങള്‍ ഉള്‍പ്പെടെ ബാധിച്ചു.
മാനക്കേടിനും ആളുകള്‍ക്ക് ഉണ്ടായ ജീവഹാനിക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും രാജ്യത്തോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി റിഷി സുനാകും പ്രതിപക്ഷ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മറും. ഒരിക്കലും സംഭവിക്കരുതാത്ത തെറ്റിന് നിര്‍വ്യാജമായ ക്ഷമാപണം നടത്തുന്നതായി പ്രധാനമന്ത്രി അറിയിച്ചു. വരും ദിവസങ്ങളില്‍ ഈ ഗുരുതരമായ തെറ്റിന് പ്രായശ്ചിത്തമായി നഷ്ടപരിഹാര |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡില്‍ ഡ്രൈവിങ് ലൈസന്‍സ് ഡിജിറ്റലാക്കുന്നു, ഇനി സ്മാര്‍ട്ട് ഫോണില്‍ |
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ ഡിജിറ്റലാകുന്നു. 2024 അവസാനത്തോടെ ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്‌ഫോണില്‍ എത്തുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം ആദ്യം മുതല്‍ സര്‍ക്കാരും ഗതാഗത വകുപ്പുദ്യോഗസഥരും ഡിജിറ്റല്‍ സംവിധാനം പരീക്ഷിച്ചുവരികയാണ്. ഡ്രൈവര്‍മാര്‍ക്ക് പ്ലാസ്റ്റിക് ക്രെഡിറ്റ് കാര്‍ഡ് രൂപത്തില്‍ നിലവില്‍ തുടരുന്ന ലൈസന്‍സിന് അപേക്ഷിക്കാനുള്ള ഓപ്ഷനും തുടരും. ഡിജിറ്റല്‍ ലൈസന്‍സ് ഓപ്ട് ചെയ്യുന്നവര്‍ക്ക് അത് അവരുടെ ഫോണിലെ ഒരു വാലറ്റ് ആപ്പില്‍ സംഭരിക്കാം.
ഒറിജിനല്‍ ഫിസിക്കല്‍ ലൈസന്‍സ് വീട്ടില്‍ തന്നെ സൂക്ഷിക്കാനുമാകും. അയര്‍ലന്‍ഡിലെ പൊലീസ് സേനയായ ഗാര്‍ഡയുടെ ആവശ്യപ്രകാരം ലൈസന്‍സ് |
|
Full Story
|
|
|
|
|
|
|
| രോഗികള്‍ക്ക് നല്‍കിയത് അണുബാധയുള്ള രക്തം, മരിച്ചത് 3000 പേര്‍, മാപ്പു പറഞ്ഞ് ബ്രിട്ടന്‍ |
ലണ്ടന്‍: 1970-1991 കാലഘട്ടത്തില്‍ സംഭവിച്ച തെറ്റിനാണ് പ്രധാനമന്ത്രി ഋഷി സുനക് ഇന്നലെ പാര്‍ലമെന്റില്‍ രാജ്യത്തോട് ക്ഷമാപണം നടത്തിയത്. ഈ കാലയളവില്‍, കൃത്യമായ പരിശോധനയില്ലാതെ ശേഖരിച്ച അണുബാധയുള്ള രക്തം മുപ്പതിനായിരത്തിലധികം രോഗികള്‍ക്ക് നല്‍കിയതായി സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. ഇതിന്റെ ഫലമായി, ഭൂരിഭാഗം പേര്‍ക്കും ഗുരുതര രോഗങ്ങള്‍ ഉള്‍പ്പെടെ ബാധിച്ചു. സര്‍ ബ്രയാന്‍ ലാങ്സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്റെ റിപ്പോര്‍ട്ടില്‍, ഇത്തരത്തിലുള്ള രക്തം സ്വീകരിച്ചതോടെ മൂവായിരത്തിലധികം പേര്‍ കാന്‍സര്‍, ഹെപ്പറ്റൈറ്റിസ് എന്നിവയുള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ച് മരിച്ചതായി കണ്ടെത്തി. അഞ്ച് വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിന് ശേഷമാണ് ഈ റിപ്പോര്‍ട്ട് |
|
Full Story
|
|
|
|
|
|
|
| പാക്കേജില്‍ നിന്ന വീണു ചോക്ലേറ്റ് കഴിച്ചവരുടെ പെരുമാറ്റം വിചിത്രം, സംഭവം റോയല്‍ മെയില്‍ സോര്‍ട്ടിംഗ് ഓഫിസില്‍ |
ലണ്ടന്‍: യുകെയിലെ ഏറ്റവും പ്രശസ്തമായ ഡെലിവറി സേവന കമ്പനികളിലൊന്നാണ് റോയല്‍ മെയില്‍ സോര്‍ട്ടിംഗ് ഓഫീസ്. അടുത്തിടെ ഇവിടുത്തെ ജീവനക്കാരുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് റെഡ്ഡിറ്റില്‍ വൈറലായി. കഞ്ചാവ് ചേര്‍ത്ത ചോക്ലേറ്റ് കഴിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ ജോലിക്കിടെ വിചിത്രമായി പെരുമാറിയെന്നാണ് പോസ്റ്റില്‍ പറയുന്നത്. സ്ഥിതി വഷളായതിനെത്തുടര്‍ന്ന് പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്രെ. ഒരു പാക്കേജില്‍ നിന്നും വീണ ചോക്ലേറ്റുകളാണ് ജീവനക്കാര്‍ കഴിച്ചത് എന്നാണ് പറയുന്നത്. പിന്നാലെ ചോക്ലേറ്റ് കഴിച്ച ജീവനക്കാര്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടാവുകയും അവര്‍ എന്തിനെയോ ഭയക്കുന്നത് പോലെ പെരുമാറുകയും ചെയ്തു എന്നും പോസ്റ്റില്‍ പറയുന്നു. പിന്നാലെ, ഇവരെ ആംബുലന്‍സിലാണ് |
|
Full Story
|
|
|
|
|
|
|
| സഹപ്രവര്‍ത്തകരായ വനിതകളെക്കുറിച്ച് അശ്ലീല ചാറ്റ് നടത്തി യുകെ പൊലീസുകാര്‍ |
ലണ്ടന്‍: തങ്ങളുടെ വനിതാ സഹപ്രവര്‍ത്തകരെ കുറിച്ച് വാട്ട്സ്ആപ്പ് ചാറ്റില്‍ വളരെ മോശമായ രീതിയില്‍ ചര്‍ച്ച ചെയ്ത് യുകെയിലെ രണ്ട് മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍. അന്വേഷണത്തില്‍ ഇരുവരും കുറ്റം ചെയ്തതായി കണ്ടെത്തി. മെഴ്സിസൈഡ് പൊലീസിലെ ഇന്‍സ്പെക്ടര്‍ ആന്‍ഡ്രൂ മക്ലില്ലിച്ചും പിസി പോള്‍ ജാക്സണുമാണ് വനിതാ ഓഫീസര്‍മാരെ കുറിച്ച് അശ്ലീലം പറഞ്ഞത്. ഓരോ വനിതാ ഓഫീസര്‍മാര്‍ക്കും നല്‍കുന്ന റേറ്റിംഗ്, ആരുമായിട്ടാണ് ബന്ധം സൃഷ്ടിക്കാന്‍ ആഗ്രഹം തുടങ്ങിയ കാര്യങ്ങളാണ് ഈ പൊലീസുകാര്‍ വാട്ട്‌സാപ്പ് ചാറ്റില്‍ ചര്‍ച്ച ചെയ്തത്. ഡിസിപ്ലിനറി ഹിയറിംഗിലാണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞത്. 2022 -ല്‍ വിചാരണ തുടങ്ങുന്നതിന് മുമ്പ് തന്നെ രണ്ട് പൊലീസുകാരും ജോലി രാജി വച്ചിരുന്നു.
|
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ക്ലാസില്‍ എത്താത്ത കുട്ടികളെ തിരഞ്ഞ് പോലീസ് വീടുകളിലേക്ക്: സ്‌കൂളിലേക്കു പുറപ്പെട്ട മക്കള്‍ എവിടെയെന്ന് രക്ഷിതാക്കള്‍ പറയണം |
|
സ്‌കൂള്‍ കുട്ടികളുടെ കാര്യത്തില്‍ ചില കര്‍ശന നടപടികള്‍ സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ട്. വിദ്യാര്‍ഥികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ സാഹചര്യം അന്വേഷിക്കാന്‍ പോലീസിന്റെ സഹായം അഭ്യര്‍ഥിച്ചതായി ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022-23 കാലഘട്ടത്തില്‍ 150,000 കുട്ടികളാണ് സ്റ്റേറ്റ് സ്‌കൂളുകളില്‍ ക്ലാസുകളില്‍ എത്താതിരുന്നത്. സെപ്റ്റംബര്‍ മുതല്‍ ഇംഗ്ലണ്ടിലെ എല്ലാ സ്റ്റേറ്റ് സ്‌കൂളുകളും അറ്റന്‍ഡന്‍സ് രേഖകള്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റുമായി പങ്കുവെയ്ക്കണം. തുടര്‍ച്ചയായി കുട്ടികള്‍ ക്ലാസുകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന സാഹചര്യങ്ങളിലാണ് പോലീസിനെ വീടുകളിലേക്ക് അയയ്ക്കുന്നത്.
ഹാജര്‍ നില മെച്ചപ്പെട്ടില്ലെങ്കില്‍ രക്ഷിതാക്കളെ ജയിലിലാക്കുമെന്ന |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ വരുന്ന ഡെന്റല്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ബന്ധിത സേവനം: പണി പഠിച്ചതിനു ശേഷം മാത്രം ജോലിയില്‍ പ്രവേശനം |
|
യുകെയില്‍ എത്തുന്ന ഡെന്റിസ്റ്റുകളെ പ്രൈവറ്റ് ജോലിയിലേക്ക് വിടാതെ തടഞ്ഞുനിര്‍ത്തി എന്‍എച്ച്എസില്‍ നിര്‍ബന്ധിത സേവനം ചെയ്യിക്കും. എന്‍എച്ച്എസ് പ്രാക്ടീഷണര്‍മാരുടെ ക്ഷാമം നേരിടുകയും, പല ഭാഗത്തും ഡെന്റല്‍ സേവനങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥ രൂപപ്പെടുകയും ചെയ്തതോടെയാണ് ഈ കര്‍ശനനീക്കം. ക്ഷാമം രൂക്ഷമായതോടെ പലയിടത്തും പുതിയ എന്‍എച്ച്എസ് പ്രാക്ടീസുകള്‍ക്ക് മുന്നില്‍ വലിയ വരി രൂപപ്പെടുകയാണ്.
ഓരോ ഡെന്റിസ്റ്റിനെയും പരിശീലിപ്പിച്ച് എടുക്കാനായി നികുതിദായകര്‍ ചെലവാക്കുന്നത് ശരാശരി 200,000 പൗണ്ട് വീതമാണ്. എന്നാല്‍ ഗ്രാജുവേറ്റ്സിന് എന്‍എച്ച്എസിനായി ജോലി ചെയ്യണമെന്ന നിബന്ധനയില്ല. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഓരോ ഡെന്റിസ്റ്റും 2700-ലേറെ രോഗികളെ പരിശോധിക്കുന്ന അവസ്ഥയിലാണ് പഠനം പൂര്‍ത്തിയാക്കി ഇവര്‍ |
|
Full Story
|
|
|
|
| |