Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
സഹപ്രവര്‍ത്തകരായ വനിതകളെക്കുറിച്ച് അശ്ലീല ചാറ്റ് നടത്തി യുകെ പൊലീസുകാര്‍
reporter

ലണ്ടന്‍: തങ്ങളുടെ വനിതാ സഹപ്രവര്‍ത്തകരെ കുറിച്ച് വാട്ട്സ്ആപ്പ് ചാറ്റില്‍ വളരെ മോശമായ രീതിയില്‍ ചര്‍ച്ച ചെയ്ത് യുകെയിലെ രണ്ട് മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍. അന്വേഷണത്തില്‍ ഇരുവരും കുറ്റം ചെയ്തതായി കണ്ടെത്തി. മെഴ്സിസൈഡ് പൊലീസിലെ ഇന്‍സ്പെക്ടര്‍ ആന്‍ഡ്രൂ മക്ലില്ലിച്ചും പിസി പോള്‍ ജാക്സണുമാണ് വനിതാ ഓഫീസര്‍മാരെ കുറിച്ച് അശ്ലീലം പറഞ്ഞത്. ഓരോ വനിതാ ഓഫീസര്‍മാര്‍ക്കും നല്‍കുന്ന റേറ്റിംഗ്, ആരുമായിട്ടാണ് ബന്ധം സൃഷ്ടിക്കാന്‍ ആഗ്രഹം തുടങ്ങിയ കാര്യങ്ങളാണ് ഈ പൊലീസുകാര്‍ വാട്ട്‌സാപ്പ് ചാറ്റില്‍ ചര്‍ച്ച ചെയ്തത്. ഡിസിപ്ലിനറി ഹിയറിംഗിലാണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞത്. 2022 -ല്‍ വിചാരണ തുടങ്ങുന്നതിന് മുമ്പ് തന്നെ രണ്ട് പൊലീസുകാരും ജോലി രാജി വച്ചിരുന്നു.

ഇതുമായി ബന്ധമില്ലാത്ത മറ്റൊരു കേസുമായി ബന്ധപ്പെട്ട് മക്ലില്ലിച്ചിന്റെ ഫോണ്‍ വാങ്ങി പരിശോധിച്ചിരുന്നു. ആ സമയത്താണ് ഇയാള്‍ മറ്റൊരു പൊലീസ് ഓഫീസറുമായി നടത്തിയ അനുചിതമായ ചാറ്റ് ശ്രദ്ധയില്‍ പെട്ടത്. അതില്‍ വിവിധ വനിതാ പൊലീസുകാരുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. 2020 മാര്‍ച്ചിലും 2021 ജനുവരിയിലുമാണ് ചാറ്റ് നടത്തിയിരിക്കുന്നത്. വനിതാ ഓഫീസര്‍മാരുടെ ചിത്രങ്ങള്‍, സ്ത്രീകളെ കുറിച്ച് 'അത്', 'ഇത്' തുടങ്ങിയ പരാമര്‍ശങ്ങള്‍, ചില ഗ്രാഫിക് ചര്‍ച്ചകള്‍ എന്നിവയെല്ലാം ഈ ചാറ്റില്‍ ഉള്‍പ്പെടുന്നു. 2020 ഓഗസ്റ്റ് 9 -ന്, പിസി ജാക്സണ്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു വനിതാ കോണ്‍സ്റ്റബിളിന്റെ ഫോട്ടോ രഹസ്യമായി പകര്‍ത്തുകയും 'ഓണ്‍ ടു യു' എന്ന അടിക്കുറിപ്പോടെ മക്ലില്ലിച്ചിന് അയയ്ക്കുകയും ചെയ്തിരുന്നു. അതുപോലെ ഫേസ്ബുക്കില്‍ കണ്ട സ്ത്രീകളെ കുറിച്ചടക്കം ഇരുവരും തമ്മില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി എന്നും കണ്ടെത്തി. അതുപോലെ 10 വിവിധ ഓഫീസര്‍മാരെ കുറിച്ച് ഇരുവരും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി എന്നും പറയുന്നു. സംഭവത്തെ കുറിച്ച് ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന വനിതാ പൊലീസുകാര്‍ ഞെട്ടലോടെയാണ് പ്രതികരിച്ചത്. വല്ലാത്ത അരക്ഷിതത്വം അനുഭവപ്പെട്ടു എന്നാണ് അവര്‍ പറഞ്ഞത്.

 
Other News in this category

 
 




 
Close Window