|
സ്‌കൂള്‍ കുട്ടികളുടെ കാര്യത്തില്‍ ചില കര്‍ശന നടപടികള്‍ സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ട്. വിദ്യാര്‍ഥികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ സാഹചര്യം അന്വേഷിക്കാന്‍ പോലീസിന്റെ സഹായം അഭ്യര്‍ഥിച്ചതായി ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022-23 കാലഘട്ടത്തില്‍ 150,000 കുട്ടികളാണ് സ്റ്റേറ്റ് സ്‌കൂളുകളില്‍ ക്ലാസുകളില്‍ എത്താതിരുന്നത്. സെപ്റ്റംബര്‍ മുതല്‍ ഇംഗ്ലണ്ടിലെ എല്ലാ സ്റ്റേറ്റ് സ്‌കൂളുകളും അറ്റന്‍ഡന്‍സ് രേഖകള്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റുമായി പങ്കുവെയ്ക്കണം. തുടര്‍ച്ചയായി കുട്ടികള്‍ ക്ലാസുകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന സാഹചര്യങ്ങളിലാണ് പോലീസിനെ വീടുകളിലേക്ക് അയയ്ക്കുന്നത്.
ഹാജര്‍ നില മെച്ചപ്പെട്ടില്ലെങ്കില്‍ രക്ഷിതാക്കളെ ജയിലിലാക്കുമെന്ന ഭീഷണിയും അധികൃതര്‍ ഉയര്‍ത്തുന്നുെവന്നാണ് ഒബ്സേര്‍വര്‍ കണ്ടെത്തിയിരിക്കുന്നത്. ഹാജര്‍ നില കുറയുന്ന പ്രതിസന്ധി നേരിടാന്‍ ഗവണ്‍മെന്റില്‍ നിന്നും കനത്ത സമ്മര്‍ദമുള്ളതായി ഹെഡ്ടീച്ചേഴ്സ് പറയുന്നു.
എന്നാല്‍ കുട്ടികളെ നിര്‍ബന്ധിതമായി ക്ലാസിലെത്തിക്കാനുള്ള ഈ നടപടിക്ക് എതിരെ കുട്ടികളുടെ സൈക്കോളജിസ്റ്റുകളും, പാരന്റ് ഗ്രൂപ്പുകളും രംഗത്തെത്തി. മാനസിക ആരോഗ്യ പ്രശ്നങ്ങള്‍, സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ആവശ്യങ്ങള്‍, കുട്ടികള്‍ കെയററായി നില്‍ക്കുന്ന അവസ്ഥ എന്നിവ പരിഗണിക്കാതെയാണ് ഈ നടപടിയെന്നാണ് വിമര്‍ശനം. |