Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
യുകെയില്‍ പിജി കോഴ്‌സുകളില്‍ ഇന്ത്യക്കാര്‍ക്ക് നിയന്ത്രണം വരും: ഗ്രാജുവേഷന്‍ വിസകള്‍ ഉയര്‍ന്ന കോഴ്‌സുകള്‍ക്കു മാത്രം
Text By: Team ukmalayalampathram
കുറഞ്ഞ നിലവാരത്തിലുള്ള പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്സുകള്‍ പഠിക്കുന്നതിന് ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നു. ഇമിഗ്രേഷന്‍ കുറയ്ക്കുന്നതിന്റെ ഭാഗമാണ് നടപടി. നിലവാരം കുറഞ്ഞ പിജി കോഴ്സുകള്‍ പഠിക്കുന്നതിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക് കൊണ്ടുവരാനാണു ശ്രമം. വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി യൂണിവേഴ്സിറ്റികള്‍ റിക്രൂട്ട്മെന്റ് ഏജന്റുമാരെ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് പ്രധാനമന്ത്രി. അതേസമയം, സ്റ്റുഡന്റ് വിസ നേരിട്ട് കുറയ്ക്കുന്നത് യുകെ യൂണിവേഴ്സിറ്റികള്‍ക്ക് സാമ്പത്തിക തിരിച്ചടി നല്‍കുമെന്ന ആശങ്കയുണ്ട്.
ഈ ഘട്ടത്തിലാണ് മറ്റ് വഴികള്‍ ആലോചിക്കാന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമാകുന്നത്.
ഗ്രാജുവേറ്റ് വിസകള്‍ മുന്‍നിര കോഴ്സുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് സുനാകിന്റെ ശ്രമം. ഈയാഴ്ച നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെയാണ് നടപടികള്‍. മുന്‍ റെക്കോര്‍ഡുകളില്‍ നിന്നും കണക്കുകള്‍ താഴുമെങ്കിലും 2019 തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകള്‍ വാഗ്ദാനം ചെയ്ത നിരക്കില്‍ നിന്നും ഇത് ഇപ്പോഴും ഏറെ അകലെയാകും. ഗ്രാജുവേറ്റ് സ്‌കീമില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ, അല്ലെങ്കില്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കുകയോ ചെയ്യാനാണ് ഡൗണിംഗ് സ്ട്രീറ്റ് ആലോചിക്കുന്നത്. യുകെയിലേക്കുള്ള പിന്‍വാതിലാണ് ഈ വിസയെന്നാണ് ആരോപണം.
 
Other News in this category

 
 




 
Close Window