Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
ചെറുവിമാനങ്ങളിലും ലോറികളിലുമായി മനുഷ്യക്കടത്ത്: ക്രിമിനല്‍ സംഘങ്ങളെ ശിക്ഷിച്ചു
reporter

ലണ്ടന്‍: ഫ്രാന്‍സില്‍ നിന്ന് ചെറുവിമാനത്തിലും ലോറിയിലുമായി മനുഷ്യക്കടത്ത് നടത്തിയ രണ്ട് അല്‍ബേനിയന്‍ പൗരന്മാര്‍ക്ക് യുകെ കോടതി തടവ് ശിക്ഷ വിധിച്ചു. കിഴക്കന്‍ ലണ്ടനിലെ ലെയ്റ്റണില്‍ നിന്നുള്ള മിര്‍ട്ടെസ ഹിലാജ്(50), ക്രെഷ്‌നിക് കഡേന(37) എന്നിവരെയാണ് ആണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇമിഗ്രേഷന്‍ നിയമലംഘനം നടത്താന്‍ സഹായിച്ചതിന് സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതി മാര്‍ച്ചില്‍ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇരുവരും അഞ്ച് വര്‍ഷവും രണ്ട് മാസവും തടവ് ശിക്ഷ അനുഭവിക്കണമെന്ന് നാഷനല്‍ ക്രൈം ഏജന്‍സി (എന്‍സിഎ) അറിയിച്ചു. അനധികൃത കുടിയേറ്റം, കള്ളപ്പണം വെളുപ്പിക്കല്‍, ലഹരിമരുന്ന് കടത്ത്, വ്യാജ രേഖകള്‍ വിതരണം എന്നിവയ്ക്കാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത്.

അല്‍ബേനിയന്‍ സംഘടിത ക്രൈം ഗ്രൂപ്പിനെതിരെ 'ഓപ്പറേഷന്‍ മൈക്രോപസ്' എന്ന പേരില്‍ എന്‍സിഎ നടത്തിയ എട്ട് വര്‍ഷത്തെ അന്വേഷണത്തെ തുടര്‍ന്നാണ് ഇരു പ്രതികളും പിടിയിലായത്. 2016 ലും 2017ലും നടന്ന അല്‍ബേനിയക്കാരുടെ ഒന്‍പത് അനധികൃത കുടിയേറ്റങ്ങളും ഇരു പ്രതികളുമായി ബന്ധപ്പെട്ടതാണെന്ന് എന്‍സിഎ പറഞ്ഞു. എസക്സിലെ എയ്‌റോഡ്രോം വഴി ലൈറ്റ് എയര്‍ക്രാഫ്റ്റുകളിലായിരുന്നു പ്രധാനമായും മനുഷ്യക്കടത്ത് നടത്തിയിരുന്നത്. ലോറികളുടെ പിന്നില്‍ ആളെ കയറ്റിയും മനുഷ്യക്കടത്ത് നടത്തിയിരുന്നു. അനധികൃത കുടിയേറ്റത്തിന് ഓരോരുത്തരും പ്രതികള്‍ക്ക് 10,000 പൗണ്ട് വരെ നല്‍കുകയും വ്യാജ രേഖകള്‍ക്കായി നൂറ് പൗണ്ട് അധികമായി നല്‍കുകയും ചെയ്തിരുന്നുവെന്ന് എന്‍സിഎ പറഞ്ഞു.

 
Other News in this category

 
 




 
Close Window