Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
വെള്ളം തിളപ്പിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ച കമ്പനി മണിക്കൂറുകള്‍ക്ക് ശേഷം മാറ്റി, നഷ്ടപരിഹാരം നല്‍കി കമ്പനി
reporter

ലണ്ടന്‍: ടാപ്പില്‍ നിന്ന് തിളപ്പിക്കാത്ത വെള്ളം കുടിക്കാമെന്ന് തെറ്റായ സന്ദേശം നല്‍കിയതിനെ തുടര്‍ന്ന് സൗത്ത് വെസ്റ്റ് വാട്ടര്‍ കമ്പനി ക്ഷമാപണം നടത്തി. ഡെവണില്‍ മലിനജലം മൂലം നിരവധി പേര്‍ക്ക് ജലജന്യ രോഗങ്ങള്‍ പിടിപെട്ടതിനെ തുടര്‍ന്ന് ജനങ്ങളുടെ ഇടയില്‍ കടുത്ത ആശങ്ക ഉടലെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന നിര്‍ദ്ദേശം അധികൃതരുടെ ഭാഗത്തുനിന്നും ആദ്യം നല്‍കപ്പെട്ടത്. മലിനജല പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെട്ടെന്നും ഇനി വെള്ളം തിളപ്പിക്കുന്നത് നിര്‍ത്താമെന്നും ഡെവണിലെ ഒരു പ്രദേശത്തെ ജനങ്ങളെ തെറ്റായി അറിയിക്കുകയായിരുന്നു. ശനിയാഴ്ച സൗത്ത് വെസ്റ്റ് വാട്ടര്‍ (എസ്ഡബ്ല്യുഡബ്ല്യു) ബ്രിക്സ്ഹാമിലെ 14,500 പ്രോപ്പര്‍ട്ടികള്‍ക്കുള്ള ബോയില്‍ വാട്ടര്‍ നോട്ടീസ് ആണ് പിന്‍വലിച്ചത്. എന്നാല്‍ ഇതിന് മണിക്കൂറുകള്‍ക്ക് ശേഷം തിളപ്പിച്ച വെള്ളമേ ഉപയോഗിക്കാവൂ എന്ന പ്രത്യേക സന്ദേശവും ആളുകള്‍ക്ക് ലഭിച്ചു. വാട്ടര്‍ കമ്പനിയുടെ ഡിജിറ്റല്‍ മാപ്പിങ്ങിലെ പിഴവാണ് തെറ്റായ സന്ദേശം ആദ്യം നല്‍കുന്നതിന് കാരണമായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പിഴവ് അംഗീകരിച്ചുകൊണ്ട് തെറ്റായ സന്ദേശം ലഭിച്ചവര്‍ക്ക് 75 പൗണ്ട് അധിക നഷ്ടപരിഹാരം നല്‍കുമെന്ന് സൗത്ത് വെസ്റ്റ് വാട്ടര്‍ കമ്പനി അറിയിച്ചു. മലിന ജലത്തിന്റെ പ്രശ്‌നം ബാധിച്ച സ്ഥലങ്ങളിലെ താമസക്കാര്‍ക്ക് നേരത്തെ പ്രഖ്യാപിച്ച നഷ്ടപരിഹാരം 115 പൗണ്ടില്‍ നിന്ന് 215 പൗണ്ടായി ഉയര്‍ത്തിയിട്ടുണ്ട്. പെയ്‌മെന്റ് ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ ഒന്നും ചെയ്യേണ്ടതില്ലെന്നും അത് അവരുടെ അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് നല്‍കുമെന്നും സൗത്ത് വെസ്റ്റ് വാട്ടര്‍ കമ്പനി അറിയിച്ചു. കമ്പനിയുടെ ആശയവിനിമയം എത്രത്തോളം മോശമായിരുന്നു എന്നതിന്റെ മറ്റൊരു സൂചനയാണ് ലഘുലേഖ പ്രശ്നമെന്ന് ബ്രിക്സ്ഹാമിനെ ടോട്ട്നെസ് മണ്ഡലം ഉള്‍ക്കൊള്ളുന്ന കണ്‍സര്‍വേറ്റീവ് എംപി ആന്റണി മംഗ്നാല്‍ പറഞ്ഞു. ടാപ്പ് വെള്ളം തിളപ്പിക്കണോ വേണ്ടയോ എന്നറിയാന്‍ എസ്ഡബ്ല്യുഡബ്ല്യുവിന്റെ വെബ്സൈറ്റിലെ ഒരു പോസ്റ്റ്കോഡ് ചെക്കര്‍ നോക്കാന്‍ അദ്ദേഹം പറഞ്ഞു.

 
Other News in this category

 
 




 
Close Window