Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ നിന്ന് ഇയു രാജ്യങ്ങളില്‍ എത്തുന്നവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ ചര്‍ച്ച
reporter

ലണ്ടന്‍: ബ്രക്സ്റ്റിന്റെ വരവോടെ യുകെയില്‍ നിന്നുള്ളവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ എത്തുന്നതിന് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിരുന്നു. ഇതോടെ പഠനത്തിനും ജോലിക്കായും യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ഇ യു രാജ്യങ്ങളില്‍ ചെന്നിരുന്നു യുകെ ജനതയ്ക്കു അത് തിരിച്ചടിയായി. ഇപ്പോഴിതാ യുകെയില്‍ നിന്നുള്ളവര്‍ക്ക് യൂണിയന്‍ രാജ്യങ്ങളില്‍ എത്തുന്നതിനുള്ള നിയന്ത്രണങ്ങളില്‍ പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തുവനാണ് ശ്രമം. ഇതിനായുള്ള ഔപചാരിക ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. യുകെയുമായി ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്‍പ് അംഗരാജ്യങ്ങളുടെ ഇടയില്‍ അഭിപ്രായ സമന്വയം സ്വരൂപിക്കേണ്ടത് ഉണ്ട്.

നിര്‍ദ്ദേശങ്ങള്‍ നടപ്പിലായാല്‍ യൂകെയിലെ യുവാക്കളെ നാല് വര്‍ഷത്തേക്ക് പഠനത്തിനായാലും ജോലിക്കായാലും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ തുടരാന്‍ അനുവദിക്കും. അതേ നിയമങ്ങള്‍ ബ്രിട്ടനിലേക്ക് വരുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്കും ബാധകമാണ്. ഇത് നടപ്പിലായാല്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രിട്ടീഷുകാരുടെ അതേ ഫീസ് യുകെയില്‍ അടച്ച് പഠനം നടത്താന്‍ കഴിയും. ബ്രക്‌സിറ്റിനു ശേഷം യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉയര്‍ന്ന ഫീസാണ് ഈടാക്കിയിരുന്നത്.

 
Other News in this category

 
 




 
Close Window