Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ ശല്യം ചെയ്യല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് 1.7 ശതമാനം പേര്‍ മാത്രം
reporter

ലണ്ടന്‍: ബ്രിട്ടനിലെ പോലീസിന് നാട്ടുകാരുടെ ജീവിതത്തിന് സമാധാനം നല്‍കാനുള്ള സമയമില്ലാത്ത അവസ്ഥയാണ്. ഇത് ഒരിക്കല്‍ കൂടി വ്യക്തമാക്കി ശല്യം ചെയ്യല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ ശതമാന കണക്കുകള്‍ പുറത്തുവന്നത് ഞെട്ടല്‍ സമ്മാനിക്കുകയാണ്. കേവലം 1.7% ശല്യപ്പെടുത്തല്‍ കേസുകളാണ് ശിക്ഷയില്‍ കലാശിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. ഈ കുറ്റകൃത്യം പോലീസ് കൈകാര്യം ചെയ്യുന്നതിലെ സ്ഥാപനപരമായ പ്രശ്നങ്ങളിലേക്കാണ് അന്വേഷണം വിരല്‍ചൂണ്ടുന്നത്. ഇതുകൂടാതെ ഇത്തരം ശല്യക്കാര്‍ മറ്റ് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് സംബന്ധിച്ച് പകുതി പോലീസ് സേനകളും രേഖകള്‍ സൂക്ഷിക്കുന്നില്ല.

കൊലയാളികള്‍ പലപ്പോഴും ഇത്തരം ശല്യം ചെയ്യല്‍ ചരിത്രമുള്ളവരാണെന്നതിന് തെളിവുള്ളപ്പോഴാണ് ഈ വീഴ്ച. സൂസി ലാംപ്ലഗ് ട്രസ്റ്റ് നടത്തിയ അന്വേഷണത്തില്‍ 94 ശതമാനം ഗാര്‍ഹിക കൊലപാതകങ്ങളിലും ശല്യം ചെയ്യല്‍ പെരുമാറ്റമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പിന്തുടര്‍ന്ന് ശല്യം ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും 2023 മാര്‍ച്ച് വരെ വര്‍ഷത്തില്‍ 67 ശതമാനം പോലീസ് സേനകളിലും ഇത് കുറയുകയാണ് ചെയ്തത്. ഈ ഘട്ടത്തില്‍ സ്റ്റോക്കിംഗ് പ്രൊട്ടക്ഷന്‍ ഓര്‍ഡറുകള്‍ പോലീസിന് എളുപ്പത്തില്‍ നടപ്പാക്കാന്‍ മാറ്റങ്ങള്‍ വരുത്തുകയാണ് ഹോം ഓഫീസ്.

 
Other News in this category

 
 




 
Close Window