Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
എച്ച്എംആര്‍സി ചൈല്‍ഡ് ബെനഫിറ്റ്‌സ് ആഴ്ചകള്‍ക്കുള്ളില്‍ നഷ്ടപ്പെടാം, വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്താല്‍ പണം ലാഭിക്കാം
reporter

 ലണ്ടന്‍: എച്ച് എം ആര്‍ സി ചൈല്‍ഡ് ബെനഫിറ്റിന് അര്‍ഹരായ ആളുകള്‍ക്ക് നല്‍കുന്ന തുക ഏപ്രില്‍ ആറ് മുതല്‍ വര്‍ദ്ധിപ്പിക്കാനുള്ള ഗവണ്‍മെന്റ് തീരുമാനം നടപ്പിലാക്കപ്പെടുമ്പോഴും, ശ്രദ്ധിച്ചില്ലെങ്കില്‍ നിരവധി കുടുംബങ്ങള്‍ക്ക് തങ്ങളുടെ ബെനിഫിറ്റ് ഈ സമയം നഷ്ടപ്പെടുകയും ചെയ്യാം. 16 വയസ്സില്‍ താഴെയുള്ള കുട്ടികളെയൊ, മുഴുവന്‍ സമയ വിദ്യാഭ്യാസ കാലഘട്ടത്തില്‍ അല്ലെങ്കില്‍ അംഗീകൃത പരിശീലന പദ്ധതിയിലോയുള്ള 20 വയസ്സില്‍ താഴെയുള്ള കുട്ടികളെയൊ പരിപാലിക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ് ചൈല്‍ഡ് ബെനഫിറ്റ്. ഏപ്രില്‍ 6 മുതല്‍ ഒരു കുട്ടിയുള്ള കുടുംബത്തിന് ആഴ്ചയില്‍ ഈ പദ്ധതി പ്രകാരം 25.60 പൗണ്ട് ലഭിക്കും. ഒന്നില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഒരു കുട്ടിക്ക് 16.95 പൗണ്ട് അധികമായി ലഭിക്കും. എന്നാല്‍ ഇത് ലഭിക്കാന്‍ കുടുംബങ്ങള്‍ തങ്ങളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ജൂണ്‍ മാസം മുതല്‍ ഈ പേയ്മെന്റുകള്‍ കൃത്യമായി ലഭിക്കുവാന്‍ മെയ് 31 ന് അകം തന്നെ എല്ലാവരും തങ്ങളുടെ വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ കൃത്യസമയത്ത് വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍, ബെനിഫിറ്റ് ക്ലെയിം വൈകുമെന്നത് മാത്രമാണ് പ്രശ്‌നമെന്ന് എച്ച് എം ആര്‍ സി വക്താവ് വ്യക്തമാക്കി.

16 മുതല്‍ 20 വയസ്സ് വരെയുള്ള കുട്ടികളില്‍ വിദ്യാഭ്യാസം ഉപേക്ഷിക്കുകയോ, 16 വയസ്സിനുശേഷം ആഴ്ചയില്‍ 24 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുവാന്‍ തുടങ്ങുകയോ, വിവാഹം പോലുള്ള മറ്റ് പങ്കാളിത്തങ്ങളില്‍ ഉള്‍പ്പെടുകയോ, ചെയ്താല്‍ മാതാപിതാക്കള്‍ക്ക് ഈ ക്ലെയിമിനുള്ള അര്‍ഹത ഉണ്ടായിരിക്കില്ല. കുട്ടികളുടെ പേര് സംബന്ധിച്ച് എന്തെങ്കിലും മാറ്റം ഉണ്ടെങ്കിലും എച്ച് എം ആര്‍ സിയെ അറിയിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ ഇത് മൂലം ക്ലെയിമിനുള്ള അവകാശവാദങ്ങള്‍ക്ക് യാതൊരു കുറവും സംഭവിക്കില്ല. പൊതുവായി പുതിയ മാറ്റങ്ങള്‍ എല്ലാം തന്നെ സര്‍ക്കാര്‍ സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണം എന്നതാണ് നിയമം നിഷ്‌കര്‍ഷിക്കുന്നത്. ഇത് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് പലപ്പോഴും ബെനിഫിറ്റ് ക്ലെയിം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ഇത് മലയാളികള്‍ക്കും ബാധകം ആകയാല്‍, മെയ് 31ന് മുന്‍പ് തന്നെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുക.

 
Other News in this category

 
 




 
Close Window