Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
യുകെയില്‍ കഴിഞ്ഞ ദിവസം ഇരുപത്തിയേഴുകാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍
reporter

ലണ്ടന്‍: യുകെയില്‍ ഷോപ്പിങ് നടത്തവേ 27 വയസ്സുകാരിയായ കുല്‍സുമ അക്തര്‍ എന്ന യുവതി കത്തികൊണ്ട് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന 25 കാരനായ യുവാവ് ഹബിബുര്‍ മാസൂമിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം യുവാവിന്റെ ചിത്രം പുറത്തു വിട്ടത്തോടെയാണ് ഇന്ന് രാവിലെ അറസ്റ്റ് നടന്നത്. യുകെയില്‍ യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ ബംഗ്ലാദേശ് സ്വദേശിയാണ് ഹബിബുര്‍ മാസൂമെന്ന് വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ പൊലീസ് പറഞ്ഞു.

ബെക്കിങ്ങാംഷെയറിലെ എയില്‍സ്ബറിയില്‍ വെച്ചായിരുന്നു അറസ്റ്റ്. പ്രതിയെ സഹായിച്ചുവെന്ന് സഹായിക്കുന്ന മറ്റൊരു യുവാവിനെയും പൊലീസ് കഴിഞ്ഞ ദിവസം വൈകിട്ടോടെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ അഞ്ച് മാസം പ്രായമായ കുഞ്ഞിന് അരികില്‍ തെരുവില്‍ കൊല്ലപ്പെട്ട നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ബ്രാഡ്ഫോര്‍ഡില്‍ നടന്ന ഗുരുതരമായ അക്രമണത്തിലെ പ്രതി കുഞ്ഞിന്റെ അച്ഛനാണെന്നും യുവതിയെ ആക്രമിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 
Other News in this category

 
 




 
Close Window