Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
പ്രായപൂര്‍ത്തിയാകാത്ത 11 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 80 വയസ്സുകാരന്‍ പോലീസ് വലയില്‍ വീണു: അറസ്റ്റ് എയര്‍പോര്‍ട്ടില്‍ വച്ച്
Text By: Team ukmalayalampathram
27 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പീഡനക്കേസ് പ്രതി അറസ്റ്റില്‍. 80 വയസ്സുള്ള പ്രതി ഹീത്രു എയര്‍പോര്‍ട്ടില്‍ വച്ചാണ് അറസ്റ്റിലായത്. ചെസ്റ്റര്‍ കോടതിയില്‍ രണ്ട് ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളും 11 അക്രമങ്ങളും ഉള്‍പ്പെടെ 13 കേസുകളാണ് ഇയാള്‍ക്ക് എതിരെയുള്ളത്. റിച്ചാര്‍ഡ് ബറോസ് എന്നയാളാണ് നാടകീയമായി വ്യാഴാഴ്ച പോലീസ് പിടിയിലായത്. 1969 നും 1971 നും ഇടയില്‍ കുട്ടികളെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് 80 വയസ്സുകാരനായ ഇയാളുടെ മേല്‍ ചുമത്തിയിരിക്കുന്നത്.

1997 ചെസ്റ്റര്‍ കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഇയാള്‍ തായ് ലന്‍ഡിലേയ്ക്ക് ഒളിവില്‍ പോയത്. ഇതില്‍ ചില കുറ്റകൃത്യങ്ങള്‍ ചെഷയറിലെ ഒരു ചില്‍ഡ്രന്‍ ഫോമിലും മറ്റുള്ളവ മിഡ് ലാന്റിലുമാണ് നടന്നത് .

ഒളിവില്‍ പോയ പ്രതിയുടെ അറസ്റ്റ് ഉറപ്പാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാഷണല്‍ ക്രൈം ഏജന്‍സിയുടെ സഹകരണത്തോടെ അന്വേഷണം നടത്തി വരുകയായിരുന്നു. അങ്ങനെയാണ് ഇയാള്‍ തായ്ലന്റില്‍ ഒളിവില്‍ കഴിയുന്നതും യുകെയിലേക്ക് വരാന്‍ പദ്ധതിയിടുന്നതുമായ വിവരങ്ങള്‍ തിരിച്ചറിഞ്ഞതെന്ന് പോലീസ് വെളിപ്പെടുത്തി.

മുന്‍ സ്‌കൗട്ട്മാസ്റ്ററായ ബറോസിനെ ചാരിറ്റിയായ ക്രൈംസ്റ്റോപ്പേഴ്സ് യുകെയിലെ മോസ്റ്റ് വാണ്ടഡ് ആളുകളുടെ പട്ടികയില്‍ ഇയാളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചെഷയര്‍ പോലീസിലെ ഡിറ്റക്റ്റീവ് ഇന്‍സ്‌പെക്ടര്‍ എലീനര്‍ അറ്റ്കിന്‍സണ്‍ പറഞ്ഞത് : 'കഴിഞ്ഞ 27 വര്‍ഷമായി ബറോസിനെ കണ്ടെത്താനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം തെറ്റിയിട്ടില്ല, അറസ്റ്റ് ഈ കേസില്‍ ഒരു സുപ്രധാന ചുവടുവെപ്പാണ്.
 
Other News in this category

 
 




 
Close Window