ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ പെട്രോള്‍, ഡീസല്‍, ഗ്യാസ് വിലകള്‍ വര്‍ധിച്ചു. ഏപ്രില്‍ 1 മുതലാണ് വില വര്‍ധനവ് നിലവില്‍ വന്നത്. പെട്രോള്‍ ലീറ്ററിന് 4 സെന്റ്, ഡീസലിന് 3 സെന്റ്, ഗ്യാസിന് 1.5 സെന്റ് എന്നിങ്ങനെയാണ് വില വര്‍ധന. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന എക്സൈസ് നികുതി ഐറിഷ് സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ് എടുത്തുകളഞ്ഞിരുന്നു.
ഇത് പുനഃസ്ഥാപിച്ചതോടെയാണ് വിലയില്‍ വര്‍ധന ഉണ്ടായത്. ഒക്ടോബറിലെ ബജറ്റില്‍ ഉണ്ടാകാന്‍ ഇടയുള്ള വില വര്‍ധനവ് കൂടി കഴിയുമ്പോള്‍ വര്‍ഷാവസാനം വാഹന ഉടമകള്‍ ഇന്ധനത്തിനായി കൂടുതല്‍ തുക നല്‍കേണ്ടി വരും. ലീറ്ററിന് ഏകദേശം 3 സെന്റ് വര്‍ധനവ് പ്രതീക്ഷിക്കാം.